കെ.ബി. വേണുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ആദ്യമായി രചന നിർവഹിച്ച ചിത്രമാണിത്.[2] അനന്തപത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകൻ ഷോബി തിലകൻ, തിലകന് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. വേനലിന്റെ കളനീക്കങ്ങൾ എന്നായിരുന്നു ആദ്യം ചിത്രത്തിനായി ഉദ്ദേശിച്ചിരുന്ന പേരെങ്കിലും പിന്നീട് ഓഗസ്റ്റ് ക്ലബ്ബ് എന്നാക്കിമാറ്റുകയായിരുന്നു.
ഓഗസ്റ്റ് ക്ലബ്ബ് | |
---|---|
സംവിധാനം | കെ.ബി. വേണു |
നിർമ്മാണം | വി.എസ്. അതീഷ് |
രചന | പി. അനന്തപത്മനാഭൻ |
ആസ്പദമാക്കിയത് | വേനലിന്റെ കളനീക്കങ്ങൾ by അനന്തപത്മനാഭൻ |
അഭിനേതാക്കൾ | |
സംഗീതം | ബെന്നറ്റ് വീത്‌രാഗ് |
ഛായാഗ്രഹണം | പ്രതാപ് പി. നായർ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
സ്റ്റുഡിയോ | ദർശിനി കൺസെപ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
സമയദൈർഘ്യം | 120 മിനിറ്റ് |
സംഗീതം
റഫീക്ക് അഹമ്മദ് രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ബെന്നെറ്റ്-വീത്‌രാഗ് സംഗീതം നൽകിയിരിക്കുന്നു. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷോബി തിലകൻ, ശ്രേയ ഘോഷാൽ, ശ്രീനിവാസ്, സുജാത, ബെന്നറ്റ് വീത്‌രാഗ്, വിജയ് പ്രകാശ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
അണിയറ പ്രവർത്തകർ
- നിർമ്മാണം - വി. എസ്. അഭീഷ്
- സംവിധാനം - കെ.ബി. വേണു
- സംഗീതം - ബെന്നെറ്റ്-വീറ്റ്‌റാഗ്
- ഗാനരചന - റഫീക്ക് അഹമ്മദ്
- ബാനർ - ദർശിനി കൺസെപ്റ്റ്സ്
- വിതരണം - ദർശിനി കൺസെപ്റ്റ്സ് റിലീസ്
- കഥ - പി. അനന്തപദ്മനാഭൻ
- തിരക്കഥ - പി. അനന്തപദ്മനാഭൻ
- സംഭാഷണം - പി. അനന്തപദ്മനാഭൻ
- ചിത്രസംയോജനം - മനോജ് കണ്ണോത്ത്
- കലാസംവിധാനം - അജയ് മങ്ങാട്
- ക്യാമറ - പ്രതാപ് നായർ
- ഡിസൈൻ - ഗായത്രി അശോക്
അഭിനേതാക്കൾ
- റിമ കല്ലിങ്കൽ - സാവിത്രി
- മുരളി ഗോപി - നന്ദഗോപൻ
- തിലകൻ - കെ.പി.റ്റി. മേനോൻ
- പ്രവീൺ -
- സുകുമാരി - ഭാഗ്യവതിയമ്മ
- മാള അരവിന്ദൻ - ലാസർ
- കെ.പി.എ.സി. ലളിത - നന്ദഗോപന്റെ അമ്മ
- സുനിൽ സുഖദ - ലോണ
- മോനിഷ സാഗർ
- ശശി കലിങ്ക - ഷേർ
- അരുൺ - കിഷോർ
- ഗണപതി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.