From Wikipedia, the free encyclopedia
ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളർച്ച ഇല്ല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാർത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയൽ[1]. സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ് ആന്റിബയോട്ടിക്കുകൾ. 1942-ൽ സെൽമാൻ വാക്സ്മാൻ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിർദ്ദേശിച്ചത് ഏതു പദാർത്ഥമാണോ സൂക്ഷ്മജീവികളാൽ നിർമ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയിൽ മറ്റ് സൂക്ഷ്മജീവികളുടെ വളർച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാൻ വേണ്ടിയാണ്. [2]
ഇരുപതാം നൂറ്റാണ്ടിനു മുൻപ് രോഗാണുബാധ ചികിത്സിച്ചിരുന്നത് നാട്ടുവൈദ്യത്തിലെ മാർഗ്ഗങ്ങളുപയോഗിച്ചായിരുന്നു. 2000 വർഷങ്ങൾക്കു മുൻപുതന്നെ രോഗാണുനാശകശേഷിയുള്ള മിശ്രിതങ്ങൾ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നുവത്രേ. [3] പുരാതന ഈജിപ്തിലേതും ഗ്രീസിലേതുമുൾപ്പെടെ പല പുരാതന സംസ്കാരങ്ങളിലും ചില സസ്യങ്ങളുടെ ഭാഗങ്ങളും കുമിളുകളും മറ്റും രോഗാണുബാധയുടെ ചികിത്സ എന്ന നിലയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. [4][5] സൂക്ഷ്മാണുക്കളെ ചെറുക്കാൻ സൂക്ഷ്മജീവികൾക്കുള്ള കഴിവിനെപ്പറ്റി ലബോറട്ടറികളിൽ നടന്ന പഠനങ്ങളിൽ നിന്നാണ് സ്വാഭാവിക ആന്റീബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തിലേയ്ക്ക് മനുഷ്യൻ എത്തിച്ചേർന്നത്. "സൂക്ഷ്മജീവികൾക്കിടെയിൽ കാണുന്ന കിടമത്സരത്തിൽ നമുക്ക് ഇടപെടാൻ കഴിഞ്ഞാൽ അത് ചികിത്സാമേഖലയിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകിയേക്കും" എന്ന് [Louis Pasteur|ലൂയി പാസ്റ്റർ]] നിരീക്ഷിച്ചിട്ടുണ്ട്. [6] "ജീവനെതിരേ" എന്നർത്ഥമുള്ള ആന്റീബയോട്ടിക് എന്ന പദം ഫ്രഞ്ച് ബാക്റ്റീരിയോളജിസ്റ്റായ വില്ലെമിൻ ആണ് ആദ്യമായി ഉപയോഗിച്ചത്. [7][8]ഫങ്കസുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന്ൻ 1875-ൽ ജോൺ ടിൻഡാൽ ഇംഗ്ലണ്ടിൽ വച്ച് നിരീക്ഷിച്ചിരുന്നു. [6] 1877-ൽ വായുവിലൂടെ പടരുന്ന ഒരു ബാക്ടീരിയയ്ക്ക് ആന്ത്രാക്സ് രോഗകാരിയെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് ലൂയി പാസ്റ്ററും റോബർട്ട് കോച്ചും നിരീക്ഷിച്ചിരുന്നു. [9] 1880-കളുടെ തുടക്കത്തിൽ ജർമനിയിൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ഒരു ശാസ്ത്രമെന്ന നിലയിൽ പോൾ ഏളിക്ക് ആരംഭിച്ചുവത്രേ.[7] ചിലതരം വർണ്ണങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ബാക്റ്റീരിയകളുടെയും കോശങ്ങളിൽ പിടിക്കുമെങ്കിലും മറ്റുചിലവയ്ക്ക് ഈ ഗുണമില്ല എന്ന് ഏളിക്ക് നിരീക്ഷിച്ചു. മനുഷ്യർക്ക് ദോഷമുണ്ടാക്കാത്ത ചില രാസവസ്തുക്കളെ ബാക്ടീരിയകളെ കൊല്ലാനായി ഉപയോഗിക്കാനാവും എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. നൂറുകണക്കിന് രാസവസ്തുക്കൾ പരീക്ഷിച്ചശേഷം സൽവർസാൻ എന്ന കൃത്രിമ ആന്റീബയോട്ടിക്[7][10][11] ഇദ്ദേഹം കണ്ടുപിടിച്ചു. ഇപ്പോൾ ആർസ്ഫെനമിൻ എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഈ മരുന്നുകളെ സെൽമാൻ വേക്സ്മാൻ എന്ന അമേരിക്കക്കാരനായ മൈക്രോബയോളജിസ്റ്റാണ് 1942-ൽ ആന്റീബയോട്ടിക് എന്ന വിഭാഗത്തിൽ പെടുത്തിയത്.[2][7]
1895-ൽ വിൻസെൻസോ ടൈബേരിയോ എന്ന നേപ്പിൾസ് സർവ്വകലാശാലയിലെ ഡോക്ടർ പെനിസീലിയം എന്ന കിണറിൽ കാണപ്പെട്ട പൂപ്പലിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടുപിടിച്ചു. [12][13] മറ്റുള്ളവർ ഇതെപ്പറ്റി കൂടുതൽ ഗവേഷണം നടത്തിയെങ്കിലും 1928-ൽ അലക്സാണ്ടർ ഫ്ലെമിംഗ് എന്ന ശാസ്ത്രജ്ഞനാണ് പെനിസിലിയം എന്ന ഫങ്കസ് ബാക്ടീരിയകൾക്കെതിരേ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പെനിസിലിൻ എന്ന ഒരു തന്മാത്ര മൂലമാണ് ബാക്ടീരിയകൾ നശിക്കുന്നതെന്ന സിദ്ധാന്തം ഫ്ലെമിംഗ് മുന്നോട്ടുവച്ചു. ഇത് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മേഖലയിലെ പഠനം അദ്ദേഹം തുടരുകയുണ്ടായില്ല. [14][15]
സൾഫൊണമൈഡ് ഇനത്തിൽ പെട്ട പ്രോണ്ടോസിൽ എന്ന ആന്റീബയോട്ടിക്കാണ് വിൽപ്പന നടത്തിയ ആദ്യ അന്റീബയോട്ടിക്. ജർമനിയിലെ ബേയർ ലബോറട്ടറിയിലെ ജെർഹാർഡ് ഡോമാഗ്ക് എന്നശാസ്ത്രജ്ഞനാണ് 1932-ൽ ഇത് കണ്ടെത്തിയത്. [11] ഇദ്ദേഹത്തിന് 1939-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിന് ലഭിക്കുകയുണ്ടായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.