അമു ദര്യ

From Wikipedia, the free encyclopedia

അമു ദര്യmap

മദ്ധ്യേഷ്യയിലെ മുഖ്യ നദികളിൽ ഒന്നാണ്‌ അമു ദര്യ. ഏദൻതോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു[൧] ഈ നദിയാണ്.[2]

വസ്തുതകൾ അമു ദര്യ, മറ്റ് പേര് (കൾ) ...
അമു ദര്യ
Thumb
Looking at the Amu Darya from Turkmenistan
Thumb
Map of area around the Aral Sea. Aral Sea boundaries are c. 2008. The Amu Darya drainage basin is in orange, and the Syr Darya basin in yellow.
മറ്റ് പേര് (കൾ)Oxus, Wehrōd, də Āmu Sind, Amu River
ഉദ്ഭവംNamed for the city of Āmul (now Türkmenabat)
Countries
RegionCentral Asia
Physical characteristics
പ്രധാന സ്രോതസ്സ്Pamir River/Panj River
Lake Zorkul, Pamir Mountains, Afghanistan
4,130 മീ (13,550 അടി)
37°27′04″N 73°34′21″E
രണ്ടാമത്തെ സ്രോതസ്സ്Kyzylsu River/Vakhsh River
Alay Valley, Pamir Mountains, Kyrgyzstan
4,525 മീ (14,846 അടി)
39°13′27″N 72°55′26″E
നദീമുഖംAral Sea
Amudarya Delta, Uzbekistan
28 മീ (92 അടി)
44°06′30″N 59°40′52″E
നീളം2,400 കി.മീ (1,500 മൈ)
Discharge
  • Minimum rate:
    420 m3/s (15,000 cu ft/s)
  • Average rate:
    2,525 m3/s (89,200 cu ft/s)[1]
  • Maximum rate:
    5,900 m3/s (210,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി534,739 കി.m2 (5.75588×1012 sq ft)
പോഷകനദികൾ
  • Left:
    Panj River
  • Right:
    Vakhsh River, Surkhan Darya, Sherabad River, Zeravshan River
അടയ്ക്കുക

മൊത്തം 2400 കിലോമീറ്റർ നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 ഘനകിലോമീറ്റർ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീർ പർവതനിരയിൽനിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി, തുർക്ക്മെനിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളലായി പരന്നുകിടക്കുന്നു. സോർക്കുൽ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീർ നദിയാണ് അമു ദര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ വഖാൻ ഇടനാഴിയിലുള്ള വാഘ്ജിർ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിൻറെ മറ്റൊരു പ്രഭവം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.[3]

കുറിപ്പുകൾ

  • ^ അമു ദര്യയുടെ മുകൾ ഭാഗത്തുള്ള ഇന്ന് വക്ഷ് എന്നറിയപ്പെടുന്ന ഒരു വലത്തേ‌പോഷകനദിയുടെ പേരിൽ നിന്നാണ് ഓക്സസ്/വക്ഷു എന്ന പേര് അമു ദര്യ നദിക്ക് ലഭിച്ചത്.[4]

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.