അമൃത റാവു

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

അമൃത റാവു

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് അമൃത റാവു (കൊങ്കണി: ಅಮೃತಾ ರಾವ್. IPA: [əmrita raʊ], (ജനനം: ജൂൺ 17, 1981)[1][2]

വസ്തുതകൾ അമൃത റാവു, ജനനം ...
അമൃത റാവു
Thumb
അമൃത റാവു
ജനനം (1981-06-17) 17 ജൂൺ 1981  (43 വയസ്സ്)
തൊഴിൽ(s)മോഡൽ, അഭിനേത്രി
സജീവ കാലം2002 - ഇതുവരെ
വെബ്സൈറ്റ്http://www.amrita-rao.com/
അടയ്ക്കുക

ആദ്യജീവിതം

പിതാവ് ദീപക് റാവു. കർണ്ണാടകയിലെ ചിത്രപ്പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അമൃത ജനിച്ചത്.[2][3] അമൃതക്ക് പ്രീതികാ റാവു എന്ന ഒരു ഇളയ സഹോദരിയുമുണ്ട്. അമൃതക്ക് മാതൃഭാഷയായ കൊങ്കണിക്ക് പുറമെ, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, കന്നട എന്നീ ഭാഷകളും നന്നായി കൈകാര്യംചെയ്യാനറിയാം. [4] .

സ്കൂൾ ജീവിതം കഴിഞ്ഞത് മുംബൈയിലാണ്. മനഃശാസ്ത്രത്തിൽ ബിരുദം എടുത്തിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ ഒരു പരസ്യകമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു.

അഭിനയ ജീവിതം

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഒരു മോഡലായിട്ടാ‍ണ്. ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത് 2002 ലെ അബ് കെ ബരസ് എന്ന ചിത്രമാണ്. പക്ഷേ, 2003 ൽ ഇറങ്ങിയ ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് 2004 ലെ മേം ഹൂ ന, 2006 ലെ വിവാഹ് എന്നീ ചിത്രങ്ങൾ മികച്ചതായിരുന്നു. ഈ വിജയ ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു നായകൻ. [5] ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായം ലഭിക്കുകയും [6] ഇത് ഒരു ദാദ ഫാൽകെ പുരസ്കാരം ലഭിക്കുന്നതിനും കാരണമായി.

അടുത്തിടെ ഒരു തെലുഗു ചിത്രത്തിൽ അഭിനയിച്ചത് വിജയമായി.[7] 2007 ൽ ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 2008 ൽ ശ്രേയസ് തൽപടെ നായകനായ വെൽക്കം ടു സജ്ജൻപ്പൂർ എന്ന ചിത്രം ശ്രദ്ധേയമായി.

അഭിനയിച്ച ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ Year, Title ...
YearTitleRoleNotes
2002അബ് കെ ബരസ്അഞ്ജലി താപർ/നന്ദിനി
2002ദി ലജന്റ്റ്‌ ഓഫ് ഭഗത് സിംഗ്മന്നെവാളി
2003ഇശ്ക് വിശ്ക്പായൽ മെഹ്റപ്രഥമ സിനിമയിൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം.
2004മസ്തിആഞ്ചൽ മെഹ്ത
2004മേ ഹൂ നാസഞ്ജന (സഞ്ജു) ബക്ഷിമികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം.
2004ദീവാർരാധിക
2005വാഹ്! ലൈഫ് ഹോ തോ ഐസി!പ്രിയ
2005ഷിഖാർമാധ്വി
2006പ്യാരേ മോഹൻപിയാ
2006വിവാഹ്പൂനം
2007ഹേ ബേബി”ഹേ ബേബി” എന്ന പാട്ടിൽ അതിഥി വേഷം
2007അതിഥിഅമൃതതെലുഗു സിനിമ
2008മൈ നെയിം ഈസ്‌ ആന്റണി ഗോൺസാൽവസ്റിയ
2008ശൌര്യനീര്ജ രാത്തോഡ്അതിഥി വേഷം[8]
2008വെൽക്കം ടു സജ്ജൻപൂർകംലമികച്ച നടിക്കുള്ള സ്റ്റാർഡസ്റ്റ്‌ പുരസ്കാരം.
2009വിക്ടറിനന്ദിനി
2009ഷോർട്ട് കട്ട്‌: ദി കോൺ ഈസ്‌ ഓൺമാൻസി
2009ലൈഫ് പാർട്ണർഅഞ്ജലി കുമാർഅതിഥി വേഷം
2010ജാനേ കഹാൻ സെ ആയി ഹെതാരയുടെ സഹോദരിഅതിഥി വേഷം
2011ലവ് യു.....മിസ്‌ടർ കലാകാർ!റിതു
2013ജോളി LLB[9][10]സന്ധ്യ
2013സിംഗ് സാഹബ്‌ ദി ഗ്രേറ്റ്‌ [11]ജേർണലിസ്റ്റ്‌[12]
2013സത്യാഗ്രഹ[13][14]
2013ഹങ്കാമെ പെ ഹങ്കാമസിമ്രാൻ
2013ക്രെയ്സി സിറ്റി
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.