ടുണീഷ്യൻ വിദ്യാർത്ഥിനിയും, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകയും, ഫെമെൻ അംഗവുമായ അമിന ടൈലർ (അറബി: أمينة تيلر b1994 ഡിസംബർ 7നാണ് ജനിച്ചത്.[1] അമിന സ്ബോയ് എന്നായിരുന്നു യഥാർത്ഥ പേര്.[2]

വസ്തുതകൾ അമിന ടൈലർ, ജനനം ...
അമിന ടൈലർ
ജനനം
അമിന സ്ബോയ്

(1994-12-07)ഡിസംബർ 7, 1994
ദേശീയതടുണീഷ്യൻ
തൊഴിൽവിദ്യാർത്ഥിനി, സാമൂഹ്യപ്രവർത്തക
അടയ്ക്കുക

2013 മാർച്ച് 11-ന് ടൈലർ ഫേസ്ബുക്കിൽ അരയ്ക്കുമുകളിൽ നഗ്നയായ തന്റെ ചിത്രം നൽകി. "എന്റെ ശരീരം എന്റേതാണ്. ഇത് ആരുടെയും അഭിമാനത്തിന്റെ സ്രോതസ്സല്ല" എന്ന് അറബിയിൽ അടിക്കുറിപ്പുമുണ്ടായിരുന്നു.[3] ടുണീഷ്യയിൽ ഇതിനെതിരായി ശക്തമായ പ്രതിഷേധമുണ്ടായി. രണ്ടുവർഷം മുൻപ് ഈജിപ്റ്റുകാരിയായ അലിയ മാഗ്ദ എൽമാഹ്ദി തന്റെ നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴുണ്ടായതിന് തുല്യമായിരുന്നു പ്രതിഷേധങ്ങൾ. മാർച്ച് 16-ന് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത ടൈലർ താൻ നഗ്ന ചിത്രം നൽകിയത് ലൈംഗിക കാരണങ്ങളാലല്ല എന്നും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീസ്വാതന്ത്ര്യം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും വിശദീകരിച്ചു.[4]

ഇമാം അദെൽ ആൽമി അമിനയ്ക്ക് 100 ചാട്ടവാറടി നൽകുവാനും കല്ലെറിഞ്ഞ് കൊല്ലുവാനും ഫത്‌വ പുറപ്പെടുവിച്ചു.[5] 2013 മെയ് 19-ന് സലഫി പാർട്ടിയായ അൻസർ അൽ-ശരിയയുടെ വാർഷിക സമ്മേളനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൈറോആനിൽ ഒരു ശവക്കോട്ടയുടെ ഭിത്തിയിൽ "ഫെമെൻ" എന്ന് പെയിന്റ് ചെയ്തു. ഇതെത്തുടർന്ന് അമിനയെ അറസ്റ്റ് ചെയ്തു.[6]

ടൈലറിന്റെ പിതാവ് മൗനിർ സ്ബോയ് എന്ന ഡോക്ടർ തന്റെ മകൾ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് ലിബറേഷൻ എന്ന ഫ്രഞ്ച് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. തന്റെ മകൾ "സ്വന്തം ആശയങ്ങളെ പ്രതിരോധിച്ചതിൽ" തനിക്ക് അഭിമാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.[7]

അമിനയെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങളുണ്ടായി. 2013 ജൂൺ 12-ന് ഒരു ടുണീഷ്യൻ കോടതി ചില ഫെമെൻ പ്രവർത്തകരെ (രണ്ട് ഫ്രഞ്ചുകാരികളും ഒരു ജർമൻ കാരിയും) അമിനയെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് ശിക്ഷിച്ചു. പൊതുസ്ഥലത്ത് അശ്ലീലപ്രകടനം നടത്തി എന്നായിരുന്നു ഇവരുടെ കുറ്റം.[8]

കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ നിന്ന് ടൈലറെ വിമുക്തയാക്കിയെങ്കിലും ശവസംസ്കാരസ്ഥലം വികൃതമാക്കി എന്ന കുറ്റത്തിന് വിചാരണ ചെയ്യുവാനായി തടവിൽ തന്നെ വച്ചിരിക്കുകയായിരുന്നു.[9] ഇതിനിടെ ഫെമെൻ പാരീസിലെ ഗ്രാന്റ് മോസ്കിനു മുന്നിൽ തൗഹിദ് പതാക കത്തിച്ച് പ്രകടനം നടത്തുകയുണ്ടായി flag. 2013 ഓഗസ്റ്റിൽ ജയിൽ വിമോചിതയായതിനെത്തുടർന്ന് ടൈലർ താൻ ഫെമെൻ വിടുകയാണെന്ന് പ്രഖ്യാപിച്ചു. പാരീസിലെ ഫെമെൻ പ്രതിഷേധം ഇസ്ലാമിക ലോകത്തോടുള്ള ബഹുമാനക്കുറവാണ് കാണിക്കുന്നതെന്നും ഈ സംഘടനയിലെ സാമ്പത്തിക സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. [10]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.