ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വസ്തുതകൾ അക്ഷയ് കുമാർ, ജനനം ...
അക്ഷയ് കുമാർ
Thumb
ഒരു പുരസ്കാര ദാന ചടങ്ങിൽ നിന്നും
ജനനം
രാജീവ് ഹരി ഓം ഭാട്ടിയ
തൊഴിൽചലചിത്രനടൻ
സജീവ കാലം1991 – ഇതുവരെ
ജീവിതപങ്കാളി(കൾ)ട്വിങ്കിൾ ഖന്ന (2001 – ഇതുവരെ)
അടയ്ക്കുക

1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.[1]. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2]

ആദ്യജീവിതം

രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്.[3] അദേഹത്തിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പ കാലത്തിലേ നൃത്തത്തിൽ വളരെയധികം താൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. ഡൽഹിയിൽ വളർന്ന അക്ഷയ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.[4]. മുംബൈയിൽ കോലിവാല എന്ന പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു അക്ഷയും കുടുംബവും താമസിച്ചിരുന്നത്.[4] He studied at Don Bosco School and then Khalsa College, where he took an interest in sports.[4]

ആദ്യകാലത്തെ ജോലിക്ക് വേണ്ടി ബാങ്കോക്കിലേക്ക് പോയ അക്ഷയ് അവിടെനിന്ന് ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാർഷൽ ആർട്സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു.[4]

സിനിമജീവിതം

ആദ്യ ചിത്രം 1991 ലെ സൌഗന്ധ് എന്ന സിനിമയായിരുന്നു. അത്ര ശ്രദ്ധിക്കാതെ ഈ സിനിമക്ക് ശേഷം 1992 ൽ ഇറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയിനെ ബോളിവുഡ് സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കുകയായിരുന്നു. പിന്നീട് ഒരു പാട് വിജയചിത്രങ്ങൾ അക്ഷയിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി.

ചില പ്രധാന ചിത്രങ്ങൾ താഴെ പറയുന്നു.

  • 1992 - ഖിലാഡി
  • 1994 - മെം ഖിലാഡി തൂ അനാഡി
  • 1994 - മോഹറ
  • 1995 - സബ്സെ ബഡ ഖിലാഡി
  • 1996 - ഖിലാഡിയൊം ക ഖിലാഡി
  • 1997 - ദിൽ തൊ പാഗൽ ഹെ
  • 1997 - മി. അന്റ് മിസ്സിസ്സ് ഖിലാഡി
  • 1999 - ജാൻ‌വർ
  • 1999 - സം‌ഘർഷ്
  • 2000- ഹേര ഫേരി
  • 2001- അജ്നബീ
  • 2002 - ആവാര പാഗൽ ദീവാന
  • 2004 - മുച്സെ ശദി കരോഗി
  • 2005 - ഗരം മസാല
  • 2006 - ഫിർ ഹേരാ ഫേരി
  • 2006 - ജാൻ എ മൻ
  • 2007 - നമസ്തെ ലണ്ടൻ
  • 2008 - ടശൻ' , സിങ് ഇസ് കിങ് , ചാന്ദിനി ചൊവ്ക് റ്റു ച്യ്ന
  • 2009 - 8*10 തസ്വീർ , കംബക്ത് ഇഷ്ക്"
  • 2011 - " പറ്റ്യാല ഹൌസ്, തങ്ക് യു, ദെസി ബൊയ്സ്"
  • 2012 - " ഹൌസ്ഫുൾ 2, റൌഡി റാത്തോട്, ഓ മൈ ഗോഡ്, ഖിലാഡി 786"
  • 2013 - " സ്പെഷൽ ചബീസ്,

സ്വകാര്യ ജീവിതം

തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. രവീണ ടണ്ടൻ, രേഖ, ശില്പ ഷെട്ടി എന്നിവർ അവരിൽ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിംകിൾ ഖന്നയെ 2001 ജനുവരി 17 ന് വിവാഹം കഴിച്ചു. 2002 സെപ്റ്റംബർ 15 ന് മകൻ "ആരവ്" ജനിച്ചു. 2012 സെപ്റ്റംബർ 25 ന് മകൾ "നിതാര" ജനിച്ചു.

അവലംബം

പുറമേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.