ഫോട്ടോ എഡിറ്റിംഗും ഡിസൈൻ സോഫ്റ്റ്‌വെയറും From Wikipedia, the free encyclopedia
വിൻഡോസിനും മാക് ഒഎസിനുമായി അഡോബി ഇങ്ക് വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് അഡോബി ഫോട്ടോഷോപ്പ് (Adobe photoshop). 1988 ൽ തോമസും ജോൺ നോളും ചേർന്നാണ് ഇത് ആദ്യം സൃഷ്ടിച്ചത്. പിന്നീട്, റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റിംഗിൽ മാത്രമല്ല, ഡിജിറ്റൽ കലയിൽ തന്നെ ഈ സോഫ്റ്റ്‌വെയർ ഒരു വ്യവസായ നിലവാരമായി മാറി. സോഫ്റ്റ്‌വെയറിന്റെ പ്രചാരം അതിന്റെ പേര് ഭാഷയിൽ ഒരു ക്രിയയായി ഉപയോഗിക്കുന്നതിന് കാരണമായി (ഉദാ. "ഒരു ഇമേജ് ഫോട്ടോഷോപ്പ് ചെയ്യാൻ", "ഫോട്ടോഷോപ്പ്", "ഫോട്ടോഷോപ്പ് മത്സരം"), എന്നാൽ അഡോബി അത്തരം ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു.[4] ഒന്നിലധികം ലെയറുകളിൽ റാസ്റ്റർ ഇമേജുകൾ എഡിറ്റുചെയ്യാനും രചിക്കാനും ഫോട്ടോഷോപ്പിന് കഴിയും. കൂടാതെ മാസ്കുകൾ, ആൽഫ കമ്പോസിറ്റിംഗ്, ആർജിബി, സിഎംവൈകെ, സിയലാബ്, സ്പോട്ട് കളർ, ഡ്യുടോൺ എന്നിവയുൾപ്പെടെ നിരവധി കളർ മോഡലുകളും ഈ സോഫ്റ്റ്‌വെയർ പിന്തുണയ്ക്കുന്നു. ഈ സവിശേഷതകളെ പിന്തുണയ്ക്കുന്നതിന് ഫോട്ടോഷോപ്പ് സ്വന്തം പിഎസ്ഡി, പിഎസ്ബി ഫയൽ ഫോർമാറ്റുകൾ ഉപയോഗിക്കുന്നു. റാസ്റ്റർ ഗ്രാഫിക്സിനുപുറമെ, ടെക്സ്റ്റ്, വെക്റ്റർ ഗ്രാഫിക്സ് എന്നിവ എഡിറ്റുചെയ്യാനോ റെൻഡർ ചെയ്യാനോ ഫോട്ടോഷോപ്പിന് പരിമിതമായ കഴിവുകളുണ്ട്. പ്ലഗിനുകൾ എന്നറിയപ്പെടുന്ന സ്വതന്ത്ര പ്രോഗ്രാമുകൾ ഉപയോഗിച്ച് ഫോട്ടോഷോപ്പിന് സവിശേഷതകൾ കൂടുതൽ മെച്ചപ്പെടുത്താനാവും.
Original author(s) |
|
---|---|
വികസിപ്പിച്ചത് | Adobe Inc. |
ആദ്യപതിപ്പ് | ഫെബ്രുവരി 19, 1990 |
ഓപ്പറേറ്റിങ് സിസ്റ്റം | Windows 10 version 1809 and later macOS 10.13 and later[1] iPadOS 13.1 and later[2] |
പ്ലാറ്റ്ഫോം | x86-64 |
ലഭ്യമായ ഭാഷകൾ | 26 languages[3] |
ഭാഷകളുടെ പട്ടിക English (United States), English (United Kingdom), Arabic, Chinese Simplified, Chinese Traditional, Czech, Danish, Dutch, Finnish, French, German, Hebrew, Hungarian, Italian, Japanese, Korean, Norwegian, Polish, Portuguese, Russian, Spanish, Swedish, Romanian, Turkish and Ukrainian | |
തരം | Raster graphics editor |
അനുമതിപത്രം | Trialware, SaaS |
വെബ്സൈറ്റ് | www |
ഫോട്ടോഷോപ്പിന്റെ പതിപ്പുകൾക്ക് തുടക്കത്തിൽ അക്കങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ, 2002 ഒക്ടോബറിൽ (ക്രിയേറ്റീവ് സ്യൂട്ട് ബ്രാൻഡിംഗ് അവതരിപ്പിച്ചതിനുശേഷം), ഫോട്ടോഷോപ്പിന്റെ ഓരോ പുതിയ പതിപ്പിനും അക്കത്തോടൊപ്പം "സിഎസ്" എന്ന് ചേർക്കാൻ തുടങ്ങി. ഉദാ., ഫോട്ടോഷോപ്പിന്റെ എട്ടാമത്തെ പ്രധാന പതിപ്പ് ഫോട്ടോഷോപ്പ് സിഎസും ഒമ്പതാമത്തേത് ഫോട്ടോഷോപ്പ് സിഎസ് 2 ഉം ആയിരുന്നു. ഫോട്ടോഷോപ്പ് സിഎസ് 3 മുതൽ സിഎസ് 6 വരെ സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളായി വിതരണം ചെയ്തത്. 2013 ജൂണിൽ ക്രിയേറ്റീവ് ക്‌ളൗഡ് ബ്രാൻഡിംഗ് അവതരിപ്പിച്ചതോടെ, പണം കൊടുത്തു സോഫ്റ്റ്‌വെയർ സ്വന്തമാക്കുന്നതിനു പകരം സോഫ്റ്റ്‌വെയർ നിശ്ചിത തുകക്ക് വാടകക്ക് നൽകുന്ന രീതിയിലേക്ക് ഫോട്ടോഷോപ്പിന്റെ ലൈസൻസിംഗ് സ്കീം മാറി. ഇതോടൊപ്പം പേരിന്റെ ഒപ്പമുള്ള "സിഎസ്" എന്ന പദം "സിസി" എന്നാക്കി മാറ്റി. അഡോബി ഇമേജ് റെഡി, അഡോബി ഫയർവർക്സ്, അഡോബി ബ്രിഡ്ജ്, അഡോബി ഡിവൈസ് സെൻട്രൽ, അഡോബി ക്യാമറ റോ എന്നീ സോഫ്റ്റ്‌വെയറുകൾ ഫോട്ടോഷോപ്പിന്റെ ലൈസൻസ് വാങ്ങുന്നതിനൊപ്പം ലഭിക്കാറുണ്ട്.
ഫോട്ടോഷോപ്പിനൊപ്പം, ഫോട്ടോഷോപ്പ് എലെമെന്റ്സ്, ഫോട്ടോഷോപ്പ് ലൈറ്റ് റൂം, ഫോട്ടോഷോപ്പ് എക്സ്പ്രസ്, ഫോട്ടോഷോപ്പ് ഫിക്സ്, ഫോട്ടോഷോപ്പ് സ്കെച്ച്, ഫോട്ടോഷോപ്പ് മിക്സ് എന്നിവയും അഡോബി വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഐപാഡിനായി ഫോട്ടോഷോപ്പിന്റെ ഒരു പൂർണ്ണ പതിപ്പും അഡോബി പുറത്തിറക്കിയിട്ടുണ്ട്.
1987 ൽ സഹോദരന്മാരായ തോമസും ജോൺ നോളും ചേർന്നാണ് ഫോട്ടോഷോപ്പ് വികസിപ്പിച്ചത്, 1988 ൽ ഇരുവരും ഫോട്ടോഷോപ്പിന്റെ വിതരണ അവകാശം അഡോബി സിസ്റ്റംസ് ഇൻകോർപ്പറേറ്റഡിന് വിറ്റു. മിഷിഗൺ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന തോമസ് നോൾ, മോണോക്രോം ഡിസ്‌പ്ലേയിൽ ഗ്രേ സ്കെയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി തന്റെ മാക്കിന്റോഷ് പ്ലസിൽ ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങി. അക്കാലത്ത് ഡിസ്പ്ലേ എന്ന് വിളിച്ചിരുന്ന ഈ പ്രോഗ്രാം ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക്കിന്റെ (ചലച്ചിത്രങ്ങൾക്ക് സ്പെഷ്യൽ എഫക്ട്സ് ചെയ്യുന്ന പ്രശസ്ത സ്ഥാപനം) ജീവനക്കാരനായ അദ്ദേഹത്തിന്റെ സഹോദരൻ ജോണിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സോഫ്റ്റ്‌വെയറിനെ ഒരു പൂർണ്ണ ഇമേജ് എഡിറ്റിംഗ് പ്രോഗ്രാമാക്കി മാറ്റാൻ അദ്ദേഹം തോമസിനോട് ശുപാർശ ചെയ്തു. 1988 ൽ പഠനത്തിൽ നിന്ന് ആറുമാസത്തെ ഇടവേള എടുത്തു തോമസ് പ്രോഗ്രാം വികസിപ്പിക്കാൻ സഹോദരനൊപ്പം സഹകരിച്ചു. തോമസ് പ്രോഗ്രാമിന്റെ പേര് ഇമേജ്പ്രോ എന്നാക്കി മാറ്റി, പക്ഷേ ഈ പേര് ഇതിനകം തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു.[5] ആ വർഷത്തിന്റെ അവസാനത്തിൽ, തോമസ് തന്റെ പ്രോഗ്രാമിന് ഫോട്ടോഷോപ്പ് എന്ന് പുനർനാമകരണം ചെയ്യുകയും സ്കാനർ നിർമ്മാതാക്കളായ ബാർനെസ്കാനുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെട്ട് പ്രോഗ്രാമിന്റെ പകർപ്പുകൾ സ്ലൈഡ് സ്കാനറിനൊപ്പം ചെയ്യുകയും ചെയ്തു; "ഫോട്ടോഷോപ്പിന്റെ മൊത്തം 200 പകർപ്പുകൾ ഈ രീതിയിൽ വിൽപ്പന ചെയ്തു".[6][7]
ഈ സമയത്ത്, ജോൺ സിലിക്കൺ വാലിയിൽ പോയി ആപ്പിളിലെ എഞ്ചിനീയർമാർക്കും അഡോബിയിലെ ആർട്ട് ഡയറക്ടർ ആയ റസ്സൽ ബ്രൗണിനും പ്രോഗ്രാമിന്റെ ഒരു പ്രദർശനം നൽകി. രണ്ട് പ്രദർശനങ്ങളും വിജയകരമായിരുന്നു, 1988 സെപ്റ്റംബറിൽ ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് വാങ്ങാൻ അഡോബി തീരുമാനിച്ചു. 1990 ഫെബ്രുവരി 19 ന് ഫോട്ടോഷോപ്പ് 1.0 മാക്കിന്റോഷിനായി മാത്രമായി പുറത്തിറക്കി.[8][9] ബാർനെസ്‌കാൻ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിപുലമായ കളർ എഡിറ്റിംഗ് സവിശേഷതകൾ ഇല്ലാതെയാണ് അഡോബി വിതരണം ചെയ്ത ആദ്യത്തെ പതിപ്പ് പുറത്തിറങ്ങിയത്. തുടർന്നുള്ള ഓരോ പതിപ്പിലും നിറം കൈകാര്യം ചെയ്യുന്നത് സാവധാനത്തിൽ മെച്ചപ്പെടുകയും, ഡിജിറ്റൽ കളർ എഡിറ്റിംഗിൽ ഫോട്ടോഷോപ്പ് വളരെ വേഗം തന്നെ ഒരു വ്യവസായ നിലവാരമായി മാറുകയും ചെയ്തു. ഫോട്ടോഷോപ്പ് 1.0 പുറത്തിറങ്ങിയ സമയത്ത്, അടിസ്ഥാന ഫോട്ടോ റീ ടച്ചിങ്ങിനു സൈടെക്സ് പോലുള്ള സേവനങ്ങൾ മണിക്കൂറിന് 300 ഡോളർ ഈടാക്കിയിരുന്നു. 1990 ൽ മാക്കിന്റോഷിനായി പുറത്തിറക്കിയ ഫോട്ടോഷോപ്പ് 1.0 പതിപ്പിന്റെ വില 895 ഡോളറായിരുന്നു.[10][11]
ഫോട്ടോഷോപ്പ് തുടക്കത്തിൽ മാക്കിന്റോഷിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1993 ൽ അഡോബി ചീഫ് ആർക്കിടെക്റ്റ് സീതാരാമൻ നാരായണൻ ഫോട്ടോഷോപ്പ് മൈക്രോസോഫ്റ്റ് വിൻഡോസിലേക്ക് പോർട്ട് ചെയ്തു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മൈക്രോസോഫ്റ്റിന്റെ ആഗോള വ്യാപനം വർദ്ധിച്ചതിനാൽ അതുവഴി ഫോട്ടോഷോപ്പിന്റെ പ്രചാരം വർദ്ധിക്കുന്നതിന് വിൻഡോസ് പോർട്ട് സഹായകമായി.[12] 1995 മാർച്ച് 31 ന് തോമസ്, ജോൺ നോൾ എന്നിവരിൽ നിന്ന് ഫോട്ടോഷോപ്പിനുള്ള അവകാശം 34.5 ദശലക്ഷം ഡോളറിന് അഡോബി വാങ്ങി, അതിനാൽ വിൽക്കുന്ന ഓരോ പകർപ്പിനും റോയൽറ്റി നൽകുന്നത് അഡോബിക്ക് ഒഴിവാക്കാൻ കഴിഞ്ഞു.[13][14]
ഫോട്ടോഷോപ്പ് ഫയലുകൾ .പിഎസ്ഡി (ഫോട്ടോഷോപ്പ് ഡോക്യുമെന്റ്) എന്ന ഫയൽ എക്സ്റ്റൻഷൻ ആണ് ഉപയോഗിക്കുന്നത്.[15] ഒരു പിഎസ്ഡി ഫയലിൽ ഫോട്ടോഷോപ്പിൽ ലഭ്യമായ മിക്ക ഇമേജിംഗ് ഓപ്ഷനുകളും അടക്കം ഒരു ചിത്രം സേവ് ചെയ്യാൻ കഴിയും. മാസ്കുകൾ, സുതാര്യത, വാചകം, ആൽഫ ചാനലുകൾ, സ്പോട്ട് നിറങ്ങൾ, ക്ലിപ്പിംഗ് പാതകൾ, ഡുവോടോൺ ക്രമീകരണങ്ങൾ എന്നിവയുള്ള ലെയറുകൾ ഇതിൽ ഉൾപ്പെടുന്നു. സാധാരണ ഉപയോഗിക്കുന്ന മറ്റ് പല ഫയൽ ഫോർമാറ്റുകൾക്കും (ഉദാ., .ജെപിജി അല്ലെങ്കിൽ .ജിഫ്) ഇത്തരത്തിൽ ഒരു സവിശേഷത ലഭ്യമല്ല. ഒരു പിഎസ്‌ഡി ഫയലിന്റെ പരമാവധി ഉയരവും വീതിയും 30,000 പിക്‌സൽ ആണ്, ഫയലിന്റെ വലിപ്പം രണ്ട് ഗിഗാബൈറ്റ് വരെയാകാം.
ഫോട്ടോഷോപ്പ് ഫയലുകൾ .പിഎസ്ബി (ഫോട്ടോഷോപ്പ് ബിഗ്) എന്ന ഫയൽ എക്സ്റ്റൻഷൻ ഉപയോഗിച്ചും സേവ് ചെയ്യാനാവും.[16] പിഎസ്‌ഡി ഫയൽ ഫോർമാറ്റ് പോലെ പിഎസ്ബി ഫയലിന്റെ പരമാവധി ഉയരവും വീതിയും 30,000 പിക്‌സൽ ആണ്, എന്നാൽ ഫയലിന്റെ വലിപ്പം 4 എക്സാബൈറ്റ് വരെയാകാം. പിഎസ്ഡി, പിഎസ്ബി ഫോർമാറ്റുകൾ ഡോക്യൂമെന്റഷൻ ലഭ്യമാണ്.[17]
ഫോട്ടോഷോപ്പിന്റെ ജനപ്രീതി കാരണം, ജിമ്പ് പോലുള്ള ഓപ്പൺ സോഴ്‌സ് / ഫ്രീ സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള മിക്ക ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളും പിഎസ്ഡി ഫയലുകൾ വ്യാപകമായി ഉപയോഗിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. പിഎസ്ഡി ഫയൽ ഫോർമാറ്റ് അഡോബിയുടെ മറ്റ് ആപ്ലിക്കേഷനുകളായ അഡോബി ഇല്ലസ്ട്രേറ്റർ, അഡോബി പ്രീമിയർ പ്രോ, ആഫ്റ്റർ എഫക്ട്സ് എന്നിവയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും.
ഫോട്ടോഷോപ്പ് പ്ലഗിനുകൾ (അല്ലെങ്കിൽ പ്ലഗ്-ഇന്നുകൾ) എന്ന് വിളിക്കുന്ന ആഡ്-ഓൺ പ്രോഗ്രാമുകൾ വഴി ഫോട്ടോഷോപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാൻ കഴിയും. അഡോബി ക്യാമറ റോ പോലുള്ള ചില പ്ലഗിനുകൾ അഡോബി സൃഷ്ടിക്കുന്നു, പക്ഷേ മിക്ക പ്ലഗിനുകളും മൂന്നാം കക്ഷി കമ്പനികൾ ആണ് വികസിപ്പിക്കുന്നത്. അതിൽ ചിലത് സൗജന്യവും ചിലത് വാണിജ്യ സോഫ്റ്റ്‌വെയറുമാണ്. മിക്ക പ്ലഗിനുകളും ഫോട്ടോഷോനൊപ്പം മാത്രം പ്രവർത്തിക്കുന്നു, എന്നാൽ ചിലതിനു ഒറ്റക്ക് പ്രവർത്തിക്കാനും കഴിയും.
ഫിൽട്ടർ, എക്‌സ്‌പോർട്ട്, ഇമ്പോർട്ട്, സെലക്ഷൻ, കളർ തിരുത്തൽ, ഓട്ടോമേഷൻ എന്നിങ്ങനെ വിവിധ തരം പ്ലഗിനുകൾ ഉണ്ട്. ഫോട്ടോഷോപ്പിലെ ഫിൽട്ടർ മെനുവിന് കീഴിൽ ലഭ്യമായ ഫിൽട്ടർ പ്ലഗിനുകൾ (8 ബിഎഫ് പ്ലഗിനുകൾ എന്നും അറിയപ്പെടുന്നു) ആണ് ഏറ്റവും പ്രചാരമുള്ള പ്ലഗിനുകൾ. ഫിൽട്ടർ പ്ലഗിനുകൾക്ക് നിലവിലെ ഇമേജ് പരിഷ്‌ക്കരിക്കാനോ ഉള്ളടക്കം സൃഷ്ടിക്കാനോ കഴിയും. ചില ജനപ്രിയ തരം പ്ലഗിനുകളും അവയുമായി ബന്ധപ്പെട്ട ചില അറിയപ്പെടുന്ന കമ്പനികളും താഴെ പറയുന്നു:
അഡോബി ക്യാമറ റോ (എസിആർ, ക്യാമറ റോ എന്നും അറിയപ്പെടുന്നു) ഒരു പ്രത്യേക പ്ലഗിൻ ആണ്, ഇത് അഡോബി സൗജന്യമായി വിതരണം ചെയ്യുന്നു, ഇത് പ്രധാനമായും റോ ഇമേജ് ഫയലുകൾ വായിക്കാനും പ്രോസസ്സ് ചെയ്യാനും ഉപയോഗിക്കുന്നു.[27] അഡോബി ബ്രിഡ്ജിനുള്ളിൽ നിന്നും ഈ പ്ലഗിൻ ഉപയോഗിക്കാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.