ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് കുരു അഥവാ പരു. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണർപ്പ്, നീർവീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടർന്നിട്ടുണ്ടാവാം[1],[2]. രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങൾ ഒരു ഭാഗത്ത് തന്നെ പ്രവർത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്[3],[1],[4] രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവർത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.
പരു | |
---|---|
മറ്റ് പേരുകൾ | Latin: abscessus |
Five-day-old inflamed epidermal inclusion cyst. The black spot is a keratin plug which connects with the underlying cyst. | |
സ്പെഷ്യാലിറ്റി | പകർച്ചവ്യാധി, ഡെർമറ്റോളജി |
ലക്ഷണങ്ങൾ | ചുവന്ന തിണർപ്പ്, വേദന, കൂടിയ താപനില, വീക്കം |
കാരണങ്ങൾ | ബാക്ടീരിയ, പരാദം |
ഡയഗ്നോസ്റ്റിക് രീതി | അൾട്രാ സൗണ്ട് വൈദ്യ പരിശോധന, സി.ടി സ്കാൻ |
ചികിത്സ
പരു തുറന്ന് മാലിന്യങ്ങളെ നീക്കം ചെയ്ത ശേഷം ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം[5],[6].
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.