ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആധിപത്യം[1] പ്രേം നസീർ, മധു, ലക്ഷ്മി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം സൌപർണ്ണിക ആർട്സ് നിർമ്മിച്ചതാണ്.[2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[3][4]

വസ്തുതകൾ ആധിപത്യം, സംവിധാനം ...
ആധിപത്യം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംസൌപർണ്ണിക ആർട്സ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
മധു
ലക്ഷ്മി
നെടുമുടി വേണു
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംഎൽ.ഭൂമിനാഥൻ
ബാനർസൌപർണ്ണിക ആർട്സ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 30 ഏപ്രിൽ 1983 (1983-04-30)
രാജ്യംഭാരതം
ഭാഷമലയാളം
അടയ്ക്കുക

കഥാംശം

പോലീസ് ഓഫീസർ രവീന്ദ്രനും(പ്രേംനസീർ) ഭാര്യ വിലാസിനിയും(ലക്ഷ്മി) കോടീശ്വരനായ അവളുടെ അച്ഛൻ മേനോന്റെ(ബാലൻ. കെ. നായർ) വസതിയിലാണ് താമസം, പക്ഷേ ഈ ആർഭാടങ്ങളോട് അയാൾക്ക് താത്പര്യമില്ല. തന്റെ ജോലിയിലാണ് അയാളുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ അച്ഛനും ഭർത്താവിനുമിടയിൽ വിലാസിനി ഞരുങ്ങുന്നു. സുലൈമാനും(മധു) ആമിനയും(കെ.ആർ. വിജയ) ജോലി അന്വേഷിച്ച് ആ നഗരത്തിലെത്തുന്നു. ഉഡായിപ്പുകാരനായ കുഞ്ഞിരാമനാണ്(കുതിരവട്ടം പപ്പു) അയാളെ അങ്ങോട്ട് കൊണ്ടുവരുന്നത്. അയാൾ രവീന്ദ്രൻ വഴി കമ്പനിയിൽ ഡ്രൈവർ ആകുന്നു. മേനോന്റെ പാർട്ട്ണർ രാജേന്ദ്രനു(ടി.ജി. രവി) പല കള്ളക്കടത്തും ഉണ്ടെന്ന് എസ് ഐ അറിയുന്നു. അതിൽ ഒരാളായ ആന്റണിയെ(നെടുമുടി വേണു) കയ്യിലെടുത്ത് കാര്യങ്ങൾ മനസ്സിലാക്കുന്നു. സുലൈമാന്റെ ഭാര്യ എസ് ഐ യുടെ നാട്ടുകാരനാണ്. അവരെ പറ്റി രാജേന്ദ്രൻ അപവാദം പ്രചരിപ്പിക്കുന്നു. സുലൈമാന്റെ മകൾക്ക് അസുഖം ആകുന്നു. എസ് ഐ സഹായിക്കുന്നു. കുട്ടി മരിക്കുന്നു. സുലൈമാനും ഭാര്യയും ആ നാട്ടി നിന്നും പോകുന്നു. മേനോന്റെ മകൻ ആണെന്ന് അവകാശപ്പെട്ട് മോഹൻ(മോഹൻ ലാൽ) വരുന്നു. കാശുവാങ്ങൗന്നു. മേനോനു രാജേന്ദ്രന്റെ കള്ളത്തരങ്ങൾ മനസ്സിലാകുന്നു. രാജേന്ദ്രൻ അയാളെ കൊല്ലുന്നു. മോഹൻ തിരിച്ചും കൊല്ലുന്നു. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നു.

അഭിനേതാക്കൾ[5]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേംനസീർരവീന്ദ്രൻ
2ലക്ഷ്മിവിലാസിനി
3മധു (നടൻ)സുലൈമാൻ
4കെ.ആർ. വിജയആമിന
5മോഹൻ ലാൽമോഹൻ
6വനിത കൃഷ്ണചന്ദ്രൻകണം
7നെടുമുടി വേണുആന്റണി
8ബാലൻ. കെ. നായർപ്രഭാകരമേനോൻ
9കൽപ്പനഗ്രേസി
10ജഗതി ശ്രീകുമാർകുട്ടപ്പൻ
11ടി.ജി. രവിരാജേന്ദ്രൻ
12കുതിരവട്ടം പപ്പുകുഞ്ഞിരാമൻ
13ഷാനവാസ്പ്രകാശ്
14അനുരാധനർത്തകി
15മാസ്റ്റർ വിമൽഅജയൻ
16ബേബി പൊന്നമ്പിളിസുഹറ
17അടൂർ ഭാസിശങ്കരപ്പിള്ള
അടയ്ക്കുക

ഗാനങ്ങൾ[6]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ശ്യാം

നമ്പർ.പാട്ട്പാട്ടുകാർരാഗം
1"പരദേശക്കാരനാണ്"ഉണ്ണി മേനോൻ, ജോളി അബ്രഹാം,എസ്. ജാനകി
2"ദീപങ്ങൾ എങ്ങുമെങ്ങും"കെ ജെ യേശുദാസ് , കോറസ്
3"കഥപറയാം കഥപറയാം"പി. ജയചന്ദ്രൻ കൃഷ്ണചന്ദ്രൻ , കോറസ്
4"ഉറങ്ങാത്ത രാവുകൾ"പി. ജയചന്ദ്രൻ വാണി ജയറാം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.