From Wikipedia, the free encyclopedia
വിക്രം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016 മേയ് 6-ന് പ്രദർശനത്തിനെത്തിയ ഒരു ശാസ്ത്രസാങ്കല്പിക തമിഴ് ചലച്ചിത്രമാണ് 24. സൂര്യ നായകനായ ചിത്രത്തിൽ സാമന്ത, നിത്യ മേനോൻ എന്നിവർ നായികാവേഷങ്ങളിലെത്തുന്നു.[5]
24 | |
---|---|
സംവിധാനം | വിക്രം കുമാർ |
നിർമ്മാണം | സൂര്യ |
രചന | വിക്രം കുമാർ |
അഭിനേതാക്കൾ | സൂര്യ സാമന്ത നിത്യ മേനോൻ |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | Tirru Kiran Deohans[1] |
ചിത്രസംയോജനം | Prawin Pudi |
സ്റ്റുഡിയോ | 2D Entertainment |
വിതരണം | Eros International[2] Studio Green |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹75 കോടി (US$8.8 million)[3] |
സമയദൈർഘ്യം | 164 മിനിറ്റ് |
ആകെ | ₹157 കോടി (US$18 million)(28 days)[4] |
സമയം മനുഷ്യന്റെ നിയന്തണത്തിലായാൽ എന്തൊക്കെ സംഭവിക്കാം എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോളിവുഡ് ചലച്ചിത്രങ്ങളിൽ പലപ്പോഴും ചർച്ചാവിഷയമായ 'ടൈം മെഷീൻ' എന്ന ഉപകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സമയത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകാൻ സാധിക്കുന്ന ഒരു വാച്ചും അത് സ്വന്തമാക്കാനുള്ള പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 1990-ൽ ആരംഭിക്കുന്ന കഥ 26 വർഷം മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് 1990-ൽ തന്നെ അവസാനിക്കുന്നു.[6]
മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യ ആദ്യമായി വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയിൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ ഇരുനൂറോളം തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്.[7]
വൈരമുത്തു, മദൻ കർക്കി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. 2016 ഏപ്രിൽ 11-ന് ഇറോസ് ഇന്റർനാഷണലാണ് ഗാനങ്ങൾ പുറത്തിറക്കിയത്.[8]
24 (തമിഴ്) [മോഷൻ പിക്ചർ സൗണ്ട് ട്രാക്ക്][9] | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ആലാപനം | ദൈർഘ്യം | |||||||
1. | "നാൻ ഉൻ" | അർജിത് സിങ്, ചിന്മയി | 04:48 | |||||||
2. | "മെയ് നിഗര" | സിദ് ശ്രീറാം, സന മൊയ്തൂട്ടി, ജോനിത ഗാന്ധി | 05:16 | |||||||
3. | "പുന്നഗൈ" | ഹരിചരൺ, ശശാ തിരുപ്പതി | 04:16 | |||||||
4. | "ആരാരോ" | ശക്തിശ്രീ ഗോപാലൻ | 03:41 | |||||||
5. | "മൈ ട്വിൻ ബ്രദർ" | ശ്രീനിവാസ കൃഷ്ണൻ, ഹൃദയ് ഗട്ടനി | 03:28 | |||||||
6. | "കാലം എൻ കാതലി" | ബെന്നി ദയാൽ | 04:23 | |||||||
ആകെ ദൈർഘ്യം: |
25:52 |
ലോകമെമ്പാടും 2150 തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുവാൻ തീരുമാനിച്ചത്.[10] അമേരിക്കയിലെ 267 കേന്ദ്രങ്ങളിലും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 400 കേന്ദ്രങ്ങളിലും ചിത്രം പ്രദർശനത്തിനെത്തി.[11][12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.