Remove ads
From Wikipedia, the free encyclopedia
1974 ഒക്ടോബറിൽ മൊറോക്കോയിലെ റബാത്തിൽ നടന്ന അറബ് നേതാക്കളുടെ യോഗമായിരുന്നു 1974 ലെ അറബ് ലീഗ് ഉച്ചകോടി. ജോർദാൻ രാജാവ് ഹുസൈൻ, ഈജിപ്തിലെ അൻവർ സദാത്ത് എന്നിവരുൾപ്പെടെ ഇരുപത് അറബ് രാജ്യങ്ങളിലെ നേതാക്കൾ, പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) പ്രതിനിധികളൊടൊത്ത് പങ്കെടുത്തു. ഐക്യകണ്ഠേനയുള്ള പ്രമേയം പാസാക്കപ്പെട്ടു, ഇത് ആദ്യമായി പിഎൽഒയെ "പലസ്തീൻ ജനതയുടെ നിയമാനുസൃത പ്രതിനിധി" ആയി പ്രഖ്യാപിച്ചു. കൂടാതെ, "എണ്ണ സമ്പന്നമായ അറബ് രാജ്യങ്ങൾ ... [ഇസ്രയേലുമായി ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങൾക്കും] പിഎൽഒയ്ക്കും മൾട്ടി-വാർഷിക ധനസഹായം നൽകുന്നു" എന്ന് അറബ് ലീഗ് തീരുമാനിച്ചു. [1]
Arab League summit | |
---|---|
Host country | Morocco |
Date | 1974 |
Cities | Rabat |
ഉച്ചകോടി പലവിധത്തിൽ സംഘർഷത്തിന്റെ ഭാവിയെ രൂപപ്പെടുത്തി. ഒന്നാമതായി, ഫലസ്തീനികൾക്ക് വേണ്ടി സംസാരിക്കാമെന്ന അവകാശവാദം ഉപേക്ഷിക്കാനും ഭാവിയിലെ പലസ്തീൻ രാഷ്ട്രം ജോർദാനിൽ നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ടെന്ന് അംഗീകരിക്കാനും ഹുസൈൻ രാജാവിനെ നിർബന്ധിച്ചു. രണ്ടാമതായി, അത് "അമേരിക്കൻ നിലപാടിനെ ദുർബലപ്പെടുത്തി. [യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി] കിസിഞ്ചർ "പിഎൽഒ യോട് ചർച്ചചെയ്യുന്നതിനേക്കാൾ ഹുസൈൻ രാജാവിനോട് സംസാരിക്കുന്നതാണ് നല്ലത് " എന്ന ഇസ്രായേലികളുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു.[2]
ഉച്ചകോടിയിലെത്തിയ ഹുസൈനെ വധിക്കാനുള്ള ഫത്താ ഗൂ ഡാലോചന മൊറോക്കൻ അധികൃതർ കണ്ടെത്തി. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.