From Wikipedia, the free encyclopedia
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘട്ടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ [21][22], ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു.[23][24]
ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971 | |||||||||
---|---|---|---|---|---|---|---|---|---|
ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകളുടെ ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
India കിഴക്കൻ പാകിസ്താൻ | പാകിസ്താൻ
അനൗദ്യോഗികമായി സഹായം നൽകിയത്: China | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
ഇന്ത്യൻ രാഷ്ട്രപതി വി.വി. ഗിരി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജെനറൽ സാം മനേക്ഷാ ലെഫ്. ജന. ജഗ്ജിത് സിംഗ് അറോറ ലെഫ്. ജന. ജി.ജി. ബെവൂർ ലെഫ്. ജന. കെ.പി. കണ്ടത്ത് ലെഫ്. ജന. സഗത് സിംഗ് ജെ.എഫ്.ആർ ജേക്കബ് അഡ്മിറൽ എസ്.എം. നന്ദ ACM പ്രതാപ് ചന്ദ്ര ലാൽ | പാകിസ്താൻ പ്രസിഡന്റ് യാഹ്യാ ഖാൻ പാകിസ്താൻ പ്രധാനമന്ത്രി നൂറുൾ അമീൻ ജനറൽ അബ്ദുൾ ഹമീദ് ഖാൻ ലെഫ്റ്റ.ജ. ഗുൽ ഹസ്സൻ ഖാൻ ലെഫ്റ്റ.ജ. ഠീക്കാ ഖാൻ ലെഫ്റ്റ.ജ. എ.എ.കെ നിയാസി ലെഫ്റ്റ.ജ. അബ്ദുൽ അലി മാലിക് ലെഫ്റ്റ.ജ. അക്തർ ഹുസ്സൈൻ മാലിക് മേജർ ജനറൽ ഇഫ്തിഖർ ജൻജുവ വൈസ് അഡ്മിറൽ മുസ്സാഫർ ഹസ്സൻ എയർ മാർഷൽ അബ്ദുൾ റഹിം ഖാൻ | ||||||||
ശക്തി | |||||||||
500,000 ട്രൂപ്സ് | 365,000 ട്രൂപ്സ് | ||||||||
നാശനഷ്ടങ്ങൾ | |||||||||
3,843 പേർ കൊല്ലപ്പെട്ടു[5] 9,851 പേർക്ക് മുറിവേറ്റു.[5] 1 യുദ്ധക്കപ്പൽ പാകിസ്താന്റെ വാദം ഇന്ത്യയുടെ വാദം | 9,000 പേർ കൊല്ലപ്പെട്ടു[15] 4,350 പേർക്ക് മുറിവേറ്റു 97,368 captured 2 Destroyers[16]> 1 മൈൻസ്വീപ്പർ[16] 1 മുങ്ങിക്കപ്പൽ[17][18] 3 പട്രോൾ ബോട്ടുകൾ 7 ഗൺ ബോട്ടുകൾ
പാകിസ്താന്റെ വാദം
|
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് 11 ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.[25]
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ബംഗ്ലാദേശിന്റെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധാവസാനത്തോടുകൂടിയാണ്. 1971 വരെ ഈ പ്രദേശം പാകിസ്താന്റെ ഭാഗമായിരുന്നു. അതിനു മുൻപാകട്ടെ അവിക്ത ഭാരതത്തിന്റെയും. അവിക്ത ഭാരതത്തിലെ ബംഗാൾ പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൂർവ ബംഗാളും ആസ്സാം പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിൽഹാറ്റ് ജില്ലയും കൂട്ടിച്ചേർത്താണ് 1947-ൽ പൂർവ പാകിസ്താൻ രൂപീകരിച്ചത്. പൂർവ പാകിസ്താനും പശ്ചിമ പാകിസ്താനും ഒരേ കേന്ദ്ര ഭരണത്തിന്റെ കീഴിൽ 24 വർഷം കഴിഞ്ഞുകൂടിയെങ്കിലും അവ തമ്മിൽ നേരത്തെ ഉള്ള ഭിന്നതകളും വിടവുകളും വളരുകയാണ് ചെയ്തത്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും സമ്പദ് വ്യവസ്ഥയിലും സംസ്കാരത്തിലും അവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു പ്രത്യേക രാഷ്ട്രത്തിന് വേണ്ട എല്ലാ ഗുണങ്ങളും പൂർവ പാകിസ്താന് പ്രത്യേകമായി തന്നെ ഉണ്ടായിരുന്നു. എന്നാൽ അതിനെ 1600 കി മീ അകലെ കിടക്കുന്ന മറ്റൊരു പ്രദേശവുമായി കൂട്ടിക്കെട്ടിയത് ഇസ്ലാം എന്ന മതത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ രണ്ടു ഭിന്ന രാഷ്ട്രങ്ങൾക്ക് വളരെക്കാലം ഒറ്റ രാഷ്ട്രമായി ജീവിക്കാനാകില്ലെന്ന് കാലം തെളിയിക്കുകയും ചെയ്തു. പാകിസ്താന്റെ ഭരണം പഞ്ചാബുകാരായ ധാരാളം ആളുകൾ കൈയ്യടക്കുകയും അവർ ബംഗ്ലാദേശിനെ കൊളോണിയൽ ഭരണത്തിനും ചൂഷണത്തിനും ഇരയാക്കുകയും ചെയ്തു. അയൂബ് ഖാൻ, യാഹ്യാ ഖാൻ എന്നീ സൈനിക നേതാക്കളുടെ സ്വേശ്ചാധിപത്യ ഭരണം ബംഗ്ലാ ജനതയുടെ ജനാധിപത്യാവകാശങ്ങലെല്ലാം പാടെ നിഷേധിച്ചു. ഭരണം ജനാധിപത്യവത്കരിക്കുന്നതിനു വേണ്ടി ജനങ്ങൾ നടത്തിയ സമാധാനപരമായ പ്രക്ഷോഭങ്ങൾക്കെതിരെ സൈനിക സ്വേശ്ചാധിപതികൾ ഇരുമ്പ് മുഷ്ടിയാണ് പ്രയോഗിച്ചത്. പാകിസ്താന്റെ മൊത്തം ജനസംഖ്യയുടെ 54.2% നിവസ്സിക്കുന്ന പൂർവ പാകിസ്താന് നിരന്തരമായ മർദ്ധനവും ചൂഷണവും ആണ് സഹിക്കേണ്ടി വന്നത്. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള 85% നിയമനങ്ങളും പശ്ചിമ പാകിസ്താൻകാർക്കുവേണ്ടിയായിരുന്നു. പ്രതിരോധ സേനയിലാകട്ടെ 90% സ്ഥാനങ്ങളും അവരാണ് വഹിച്ചിരുന്നത്. ഇതോടൊപ്പം ബംഗാളിക്കു പകരം രാഷ്ട്രഭാഷയായി ഉർദു അടിച്ചേൽപ്പിക്കാനുള്ള ശ്രമം കൂടിയായപ്പോൾ പൂർവ പാകിസ്താനിലെ ജനങ്ങളുടെ പ്രതിഷേധവും രോഷവും വർദ്ധിച്ചു. ആഭ്യന്തര ഭരണത്തിന് സമ്പൂർണ്ണ സ്വാതന്ത്ര്യമുള്ള ഒരു ജനകീയ ഗവണ്മെന്റ് നിലവിൽ വന്നാൽ മാത്രമേ തങ്ങൾക്ക് രക്ഷയുള്ളൂ എന്ന് അവർ മനസ്സിലാക്കി. ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി പ്രവർത്തിക്കുവാൻ അവാമി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി മുന്നോട്ടുവന്നു. ലക്ഷ്യം നേടണമെങ്കിൽ വർഗീയത ഉപേക്ഷിക്കണമെന്ന് അതിന്റെ നേതാക്കൾക്ക് ബോധ്യമായി. തുടർന്ന് അവർ തങ്ങളുടെ പാർട്ടിയുടെ പേരിൽ തന്നെയുള്ള മുസ്ലിം എന്ന വാക്ക് എടുത്ത് കളഞ്ഞ് വെറും അവാമി ലീഗ് എന്നാക്കി. പാർട്ടിയുടെ നയങ്ങളും അതനുസരിച്ച് പരിഷ്കരിച്ചു. സ്വയംഭരണത്തിന് വേണ്ടിയുള്ള ആ ജനകീയ മുന്നേറ്റത്തിനു നേതൃത്വം നൽകിയത് ഷെയ്ഖ് മുജീബുർ റഹ്‌മാൻ ആണ്.
സ്വേച്ഛാധിപത്യതിനെതിരായി പാകിസ്താന്റെ പൂർവ-പശ്ചിമ ഭാഗങ്ങളിൽ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ഒരു ഘട്ടത്തിൽ (1970) ആ പ്രക്ഷോഭത്തെ ഒന്ന് തണുപ്പിക്കാനുള്ള അടവെന്ന നിലയിൽ പാകിസ്താൻ പ്രസിഡന്റായിരുന്ന യാഹ്യാ ഖാൻ രാജ്യത്തൊട്ടാകെ തിരഞ്ഞെടുപ്പുകൾ നടത്താമെന്ന് വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം നിറവേറ്റാൻ അദ്ദേഹം നിർബന്ധിതനായി. 1970 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുകയും അവാമി ലീഗ് വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. പ്രവിശ്യ അസംബ്ലിയിലെ 300 സീറ്റുകളിൽ 298 എണ്ണവും നാഷണൽ അസംബ്ലിയിലെ 313 ൽ 167 സീറ്റുകളും അവാമി ലീഗ് കരസ്ഥമാക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള കക്ഷി എന്ന നിലയിൽ അവാമി ലീഗ് കേന്ദ്രത്തിൽ അധികാരത്തിനായി ആവശ്യമുന്നയിച്ചു. പൂർവ പാകിസ്താന് അനുകൂലമായി പ്രവിശ്യകൾക്ക് ആഭ്യന്തര പ്രാധാന്യമുള്ള ഒരു ഭരണഘടന നിർമ്മിക്കാനുള്ള അവാമി ലീഗിന്റെ ശ്രമം പീപ്പിൾസ് പാർട്ടി നേതാവായ സുൽഫിക്കർ അലി ഭൂട്ടോ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഈ ഭിന്നതയെ ചൂഷണം ചെയ്ത് തന്റെ സ്വേച്ഛാധിപത്യഭരണം നീട്ടിക്കൊണ്ട് പോകാനാണ് യാഹ്യാഖാൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസ്സമായിട്ടും പ്രതിനിധി സഭകൾ കൂടാത്തത് അവരെ ചൊടിപ്പിച്ചു.അവാമി ലീഗിന്റെ നേതൃത്വത്തിൽ പൂർവ്വപാകിസ്താനിലാകമാനം പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ അവാമി നേതാക്കളുമായി കൂടി ആലോചിക്കാമെന്ന ഭാവേന യാഹ്യായും ഭൂട്ടോയും ധാക്കയിൽ എത്തി. യഥാർത്ഥത്തിൽ കിഴക്കൻ പാകിസ്താനിൽ സൈനികരെയെത്തിക്കാനുള്ള സാവകാശത്തിനു വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച്ച. യാഹ്യ-ഭൂട്ടോ സഖ്യത്തിന്റെ അടവുകൾ ബംഗ്ലാ ജനതയെ ക്ഷോഭിപ്പിച്ചു. സംഭാഷണങ്ങൾ സ്വാഭാവികമായും പരാജയപ്പെട്ടു. യാഹ്യായും ഭൂട്ടോയും മടങ്ങിപ്പോയി. യാഹ്യാ റാവൽപിണ്ടിയിൽ തിരിച്ചെത്തിയ അന്നുതന്നെ പൂർവ്വ പാകിസ്താനിൽ പട്ടാള ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അവാമി ലീഗ് നേതാവായ മുജീബുർ റഹ്മാൻ മാർച്ച് 26-ന് പൂർവ്വ പാകിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.രാജ്യത്തിന്റെ വിമോചനം നേടിയെടുക്കുവാനുള്ള ഒരു സമരത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുജീബുർ റഹ്മാനെ ഉടൻതന്നെ പാകിസ്താൻ പട്ടാളക്കാർ പിടികൂടി പശ്ചിമ പാകിസ്താനിലേക്ക് കടത്തി. അതിനു ശേഷം ബംഗ്ലാ ജനതയ്ക്കുമേൽ അവർ ആക്രമണവും അഴിച്ചുവിട്ടു. പാകിസ്താൻ പട്ടാളം കണ്ണിൽകണ്ട ബംഗാളികളെയെല്ലാം വെടിവെച്ച് വീഴ്ത്തി. ജനങ്ങളെ ഒറ്റക്കും കൂട്ടമായും കൊല്ലുക. അംഗഭംഗപ്പെടുത്തുക, വീടുകൾ അതിക്രമിച് നശിപ്പിക്കുക, വസ്തുവകകൾ കൊള്ളചെയ്യുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, എന്നിങ്ങനെയുള്ള പല പൈശാചിക പ്രവൃത്തികളും അവർ നടത്തി.
പാക് പട്ടാളത്തിന്റെ ക്രൂരതൽ വർദ്ധിച്ചപ്പോൾ നിസ്സഹായരായ ജനങ്ങൾ ഇന്ത്യയിലേക്ക് ഇരച്ചുകയറി. ഏതാനും മാസങ്ങൾ കൊണ്ട് ഇന്ത്യയിലെ അഭയാർത്ഥികളുടെ സംഖ്യ ഒരു കോടിയായി. ഇവരെ തീറ്റിപ്പോറ്റുന്നതിനായും പുനരധിവസ്സിപ്പിക്കുന്നതിനായും ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ എല്ലാം സഹായം അഭ്യർത്ഥിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചെങ്കിലും അഭയാർത്ഥിപ്രശ്നം സംബന്ധിച്ചുണ്ടായ ഭീമമായ ചിലവിന്റെ ഭൂരിഭാഗവും ഇന്ത്യയ്കുതന്നെയാണ് സഹിക്കേണ്ടി വന്നത്. അഭയാർത്ഥികൾക്ക് ഭീതികൂടാതെ അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സാഹചര്യം സൃഷ്ടിപ്പിക്കുന്നതിനു വേണ്ടി പാകിസ്താൻ ഗവണ്മെന്റിനെ പ്രേരിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഇന്ത്യ അപേക്ഷിച്ചു. ആർക്കും പാകിസ്താൻ ഗവണ്മെന്റിനെ ഫലപ്രദമായി സ്വാധീനിക്കുവാൻ കഴിഞ്ഞില്ല. പ്രസിഡന്റ് യാഹ്യാ ഖാനെ സ്വാധീനിക്കുവാൻ കഴിയുമായിരുന്ന രാഷ്ട്രങ്ങൾ ചൈനയും അമേരിക്കയും ആയിരുന്നു. എന്നാൽ അമേരിക്കയാവട്ടെ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് പാകിസ്താന് കൂടുതൽ ആയുധങ്ങൾ നല്കി പൂർവ്വ പാകിസ്താനിലെ മൃഗീയതകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ വളർന്നുവരുന്ന ബന്ധമായിരുന്നു അമേരിക്കയുടെ പ്രശ്നം. അഭയാർത്ഥികൾക്ക് അവരുടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകുവാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഇന്ത്യയുടെ അനിവാര്യമായ കർത്തവ്യമായിത്തീർന്നു.
ബംഗ്ലാദേശിലെ ഒളിപ്പോരുകൾ ശക്തമായി. അവാമി ലീഗിന്റെ നേതൃത്വത്തിൽ "മുക്തിബാഹിനി" എന്ന പേരിൽ ഒരു വിമോചനസേന രൂപീകൃതമായി. ആയിരക്കണക്കിന് യുവാക്കൾ അതിൽ ചേർന്നു . ചുരുങ്ങിയ കാലം കൊണ്ട് അവർക്ക് വേണ്ടത്ര പരിശീലനവും നൽകപ്പെട്ടു. മുക്തിബാഹിനിയെക്കൊണ്ട് പോരുതിമുട്ടിയപ്പോൾ ഇന്ത്യൻ സൈനികരാണ് ഈ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പാകിസ്താൻ ആരോപിച്ചു. പക്ഷെ വിശ്വസ്തനീയമായ തെളിവുകളൊന്നും ഹാജരാക്കാൻ പാകിസ്താന് കഴിഞ്ഞില്ല. പ്രസിഡന്റ് യാഹ്യാ ഖാൻ ഇന്ത്യയുമായുള്ള യുദ്ധത്തെപ്പറ്റി സംസാരിച്ചുതുടങ്ങി.
ജമാ അത്തെ ഇസ്‌ലാമിയെയും റസാഖർമാരെയും കൂട്ടുപിടിച്ച് പാക് പട്ടാളം കൂട്ടക്കുരുതി നടത്തി. ആയിരത്തോളം അധ്യാപകർ, അമ്പതോളം ഡോക്ടർമാർ, 13 പത്രപ്രവർത്തകർ, 42 അഭിഭാഷകർ എന്നിവരും ഒട്ടേറെ എഴുത്തുകാരും എൻജിനീയർമാരും കലാകാരൻമാരും പാക് സേനയുടെ ക്രൂരതയാൽ കൊലചെയ്യപ്പെട്ടു. രണ്ടു ലക്ഷത്തോളം സ്ത്രീകൾ ക്രൂരമായ ബലാത്സംഗങ്ങൾക്കിരയായി. നിരവധി പെൺകുട്ടികളെ ലൈംഗികഅടിമകളായി പാക് പട്ടാളം കടത്തിക്കൊണ്ട് പോയി. [26]
1971 ഡിസംബർ 16-ന് ഇന്ത്യൻസേനയും ഗറില്ലാപോരാളികളും ചേർന്ന് പാക് പട്ടാളത്തെ തുരത്തി. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം നിലവിൽ വന്നു. മുജീബ് റഹ്മാൻ പ്രധാനമന്ത്രിയായി. ഇന്ത്യയും ബംഗ്ലാദേശും ഡിസംബർ 16 ദേശീയ വിജയ ദിനമായി ആചരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.