നക്ബ : ഫലസ്തീനിയൻ കൂട്ടപ്പലായനം From Wikipedia, the free encyclopedia
1948 ലെ ഫലസ്തീൻ യുദ്ധത്തിൽ ഏഴുലക്ഷം അറബ് ഫലസ്തീനികൾ പലായനം ചെയ്യപ്പെടുകയോ പുറം തള്ളപ്പെടുകയോ ഉണ്ടായ സംഭവവികാസമാണ് 1948 -ലെ ഫലസ്തീനിയൻ കൂട്ടപ്പലായനം അല്ലെങ്കിൽ നക്ബ എന്നറിയപ്പെടുന്നത്. ഏകദേശം 700,000 ത്തിലധികംവരുന്ന ഫലസ്തീൻ അറബികൾ; അതായത് യുദ്ധപൂർവ്വ പലസ്തീൻ അറബ് ജനസംഖ്യയുടെ ഏകദേശം പകുതിയോളം പേർ 1948 ലെ പലസ്തീൻ യുദ്ധത്തിൽ പലായനം ചെയ്യുകയോ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.[1] 400 മുതൽ 600 വരെ പലസ്തീൻ ഗ്രാമങ്ങൾ യുദ്ധസമയത്ത് കൊള്ളയടിക്കപ്പെടുകയും അതേസമയം പലസ്തീൻ നഗരപ്രദേശം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.[2]
അഭയാർഥികളുടെ കൃത്യമായ എണ്ണത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൺപത് ശതമാനം വരുന്ന അവിടുത്തെ അറബ് സമൂഹം ഈ യുദ്ധത്തിന്റെ ഫലമായി പുറത്താക്കപ്പെടുകയോ പലായനം ചെയ്യുകയോ ഉണ്ടായി. 1948 മെയ് മാസത്തെ ഇസ്രയേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പായി 250,000 മുതൽ 300,000 വരെ ഫിലസ്തീനികൾ പുറത്താക്കപ്പെടുന്നതോടെയാണ് അറബ് ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നത്.
ഈ കൂട്ടപ്പലായനത്തിന്റെ കാരണങ്ങൾ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം പല രൂപങ്ങളിൽ കാണപ്പെടുന്നുണ്ട്. യഹൂദ സൈനിക മുന്നേറ്റം, അറബ് ഭൂരിപക്ഷ ഗ്രാമങ്ങളുടെ ഉന്മൂലനം, മനഃശാസ്ത്രപരമായ യുദ്ധം, ദേർ യാസീൻ കൂട്ടക്കൊലയ്ക്ക് ശേഷം[3]:239–240 സയണിസ്റ്റ് നാട്ടുപട നടത്തിയേക്കാവുന്ന മറ്റൊരു കൂട്ടക്കൊലയെക്കുറിച്ചുള്ള ഉൾഭയം പലരെയും സംഭ്രാന്തിയിലാഴ്ത്തിയത്, ഇസ്രായേൽ അധികൃതരുടെ നേരിട്ടുള്ള പുറത്താക്കൽ ഉത്തരവുകൾ, സമ്പന്ന വിഭാഗങ്ങളുടെ സ്വമേധയായുള്ള ഒഴിഞ്ഞുപോക്ക്,[4] പലസ്തീൻ നേതൃത്വത്തിന്റേയും അറബ് പലായന ഉത്തരവുകളുടേയും ശക്തിക്ഷയം,[5][6] യഹൂദ നിയന്ത്രണത്തിൽ ജീവിക്കാനുള്ള വിസമ്മതം എന്നിവയും ഈ കൂട്ടപ്പാലായനത്തെ പ്രബലമായി സ്വാധീനിച്ച ഘടകങ്ങളിൽ ചിലതാണ്.
പിന്നീട് നിലവിൽവന്ന ആദ്യ ഇസ്രായേലി സർക്കാർ പാസാക്കിയ നിരവധി നിയമങ്ങൾ അറബ് വംശജർ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതും അവരുടെ സ്വത്തിന്മേലുള്ള അവകാശവും തടഞ്ഞു. അവരും അവരുടെ പിൻമുറക്കാരിൽ ഏറിയപങ്കും നിലവിൽ അഭയാർഥികളായിത്തന്നെ തുടരുന്നു.[7][8] പലസ്തീനികളെ അവരുടെ ദേശത്തുനിന്ന് പുറത്താക്കിയതിനെ വംശീയ ഉന്മൂലനമെന്ന്[9][10][11] ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുമ്പോൾ മറ്റുള്ളവർ ഈ ആരോപണത്തെ എതിർക്കുന്നു.[12][13][14]
ഈ ദുരന്തദിനത്തെ ഓർമ്മിച്ചുകൊണ്ട് എല്ലാ വർഷവും മെയ് 15-ന് നക്ബ ദിനം ആചരിക്കാറുണ്ട്[15].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.