മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഷാഫി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 വെഡ്ഡിംഗ്സ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ, ഭാമ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്റെ കഥയ്ക്ക് കലവൂർ രവികുമാർ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷാഫിയുടെ സഹോദരനായ റാഫി മെക്കാർട്ടിൻ ജോഡിയിലെ റാഫി, ബാവ ഹസ്സൈനാർ, ഷലീൽ കെ.എ. എന്നിവർ ചേർന്ന് ഫിലിം ഫോക്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്. ദീപക് ദേവ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും ചിത്രസംയോജനം മഹേഷ് നാരായണനും കൈകാര്യം ചെയ്തിരിക്കുന്നു.
101 വെഡ്ഡിംഗ്സ് | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം |
|
കഥ | ഷാഫി |
തിരക്കഥ | കലവൂർ രവികുമാർ |
അഭിനേതാക്കൾ | |
സംഗീതം | ദീപക് ദേവ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ഫിലിം ഫോക്സ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 2012 നവംബർ 23 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരു സമൂഹവിവാഹത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഹാസ്യചിത്രമാണിത്.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നത് മനോരമ മ്യൂസിക് ആണ്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചെറുചില്ലയിൽ" | വിദ്യാസാഗർ, ദീപക് ദേവ് | 4:41 | |||||||
2. | "മുത്തോട് മുത്തും" | ആലാപ് രാജു | 4:58 | |||||||
3. | "സജലമായ്" | യാസിൻ നിസാർ | 5:10 | |||||||
4. | "ചെറുചില്ലയിൽ റീമിക്സ്" | വിദ്യാസാഗർ, ദീപക് ദേവ് |
Seamless Wikipedia browsing. On steroids.