Remove ads
ഝാർഖണ്ഡ് മുഖ്യമന്ത്രി From Wikipedia, the free encyclopedia
2024 ജൂലൈ 4 മുതൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി[1] തുടരുന്ന[2][3] മുതിർന്ന ജെ.എം.എം നേതാവാണ് ഹേമന്ത് സോറൻ.(ജനനം: 10 ഓഗസ്റ്റ് 1975) രണ്ട് തവണ (2019-2024, 2013-2014) ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. മുൻ കേന്ദ്രമന്ത്രിയായിരുന്ന ഷിബു സോറൻ്റെ മകനാണ്. മൂന്ന് തവണ നിയമസഭാംഗം, ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[4]
ഹേമന്ത് സോറൻ | |
---|---|
ജാർഖണ്ഡ് മുഖ്യമന്ത്രി | |
ഓഫീസിൽ 2024-തുടരുന്നു, 2019-2024, 2013-2014 | |
മുൻഗാമി | ചമ്പയ് സോറൻ |
നിയമസഭാംഗം | |
ഓഫീസിൽ 2024, 2024-2019, 2019-2014, 2013-2014, 2009-2014 | |
മണ്ഡലം |
|
നിയമസഭയിലെ പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 2015-2019 | |
മുൻഗാമി | അർജുൻ മുണ്ട |
പിൻഗാമി | ബാബുലാൽ മറാണ്ടി |
ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രി | |
ഓഫീസിൽ 2010-2013 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | രാഷ്ട്രപതി ഭരണം |
രാജ്യസഭാംഗം | |
ഓഫീസിൽ 2009-2010 | |
മണ്ഡലം | ജാർഖണ്ഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നെമരാ, ജാർഖണ്ഡ് | 10 ഓഗസ്റ്റ് 1975
രാഷ്ട്രീയ കക്ഷി | ജാർഖണ്ഡ് മുക്തി മോർച്ച |
പങ്കാളി | കല്പനാ സോറൻ |
കുട്ടികൾ | 2 |
As of 26 നവംബർ, 2024 ഉറവിടം: News18.com |
അവിഭക്ത ബീഹാറിലെ രാംഗഢ് ജില്ലയിലെ നെമാറയിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ഷിബു സോറൻ്റെയും രൂപിയുടേയും മകനായി 1975 ഓഗസ്റ്റ് 10ന് ജനനം. പട്ന സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
2009-ൽ ജെ.എം.എം ടിക്കറ്റിൽ രാജ്യസഭാംഗമായതോടെയാണ് ഹേമന്ത് സോറൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2009-ലെ ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ഹേമന്ത് സോറൻ പിന്നീട് 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകൾ വിജയിച്ച് നിയമസഭാംഗമായി തുടർന്നു.
2010 മുതൽ 2013 വരെ ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രിയും 2015 മുതൽ 2019 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന ഹേമന്ത് സോറൻ 2013 മുതൽ 2014 വരെ ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായിരുന്നു.
2019-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ജെ.എം.എം നയിച്ച യു.പി.എ മുന്നണിയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് രണ്ടാം വട്ടവും ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2024 ജനുവരി 31 ന് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വ്യാജരേഖ ചമച്ച് 2020-2022 കാലയളവിൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് ഹേമന്ത് സോറൻ്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയത്.
2024 ജൂൺ 28ന് ജാർഖണ്ഡ് ഹൈക്കോടതി കേസിൽ ഹേമന്ദ് സോറന് ജാമ്യം അനുവദിച്ചു. ഇതിനെ തുടർന്ന് 2024 ജൂലൈ 4ന് വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. താത്കാലിക മുഖ്യമന്ത്രിയായിരുന്ന ചമ്പയ് സോറൻ രാജിവച്ച് ബിജെപിയിൽ ചേർന്നു.
2024 നവംബറിൽ നടന്ന ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച വീണ്ടും ജയിച്ചു. 81 അംഗ നിയമസഭയിൽ 34 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ജാർഖണ്ഡ് മുക്തി മോർച്ച -കോൺഗ്രസ് സഖ്യം നിയമസഭയിൽ ഭൂരിപക്ഷം നേടി.
16 സീറ്റുകൾ നേടിയ കോൺഗ്രസിൻ്റെയും 4 സീറ്റുകൾ നേടിയ ആർജെഡിയുടേയും 2 സീറ്റുകൾ നേടിയ സിപിഐഎംഎൽ(ലിബറേഷൻ) പാർട്ടിയുടേയും പിന്തുണയോടെ ജാർഖണ്ഡ് നിയമസഭയിൽ 56 പേരുടെ ഭൂരിപക്ഷമാണ് ഇന്ത്യ സഖ്യത്തിന് ഉള്ളത്.[5]
ജാർഖണ്ഡിലെ ഇന്ത്യ മുന്നണിയുടെ നിയമസഭ കക്ഷി നേതാവായി ഹേമന്ദ് സോറനെ തന്നെ വീണ്ടും തിരഞ്ഞെടുത്തതിനെ തുടർന്ന് 2024 നവംബർ 28ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[6]
പ്രധാന പദവികളിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.