ഇരുപതാം നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം. കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ദിവസം കണ്ട വാൽനക്ഷത്രം ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം ആയിരിക്കും. പതിനെട്ടു മാസത്തോളം ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിഞ്ഞിരുന്നു. 1995 ജൂലൈ 23നാണ് ഇതിനെ കണ്ടെത്തുന്നത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയത്(ഉപസൗരം)1997 ഏപ്രിൽ ഒന്നിനും. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഇതിന് C/1995 O1 എന്ന പേരു നൽകി. അലൻ ഹെയിൽ, തോമസ് ബോപ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞരാണ് പരസ്പരം അറിയാതെ തികച്ചും സ്വതന്ത്രമായി ഈ ധൂമകേതുവിനെ കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് രണ്ടുപേരുടെയും പേർ ചേർത്ത് ഹെയ്ൽ ബോപ്പ്(Hale–Bopp) എന്നു നാമകരണം ചെയ്തു.[5] വലിയ ധൂളീവാലിന് പുറമെ ഒരു പ്ലാസ്മാ വാലും ഇതിനുണ്ടായിരുന്നു. C/1995 O1 എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

വസ്തുതകൾ Discovery, Discovered by ...
C/1995 O1 (Hale–Bopp)
Thumb
Comet Hale–Bopp, shortly after passing perihelion in April 1997
Discovery
Discovered byAlan Hale
Thomas Bopp
Discovery dateJuly 23, 1995
Alternative
designations
The Great Comet of 1997,
C/1995 O1
Orbital characteristics A
Epoch2450460.5
Aphelion370.8 AU[1]
Perihelion0.914 AU[1]
Semi-major axis186 AU
Eccentricity0.995086
Orbital period2520[2]–2533[1] yr
(Barycentric 2391 yr)[3]
Inclination89.4°
Last perihelionApril 1, 1997[1]
Next perihelion4385 ± 2.0 AD[4]
അടയ്ക്കുക
Thumb
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം, ധൂളി - പ്ലാസ്മ വാലുകൾ വ്യക്തമായി കാണാം

സൂര്യനിൽ നിന്നും 7.2അസ്ട്രോണമിക്കൽ യൂണിറ്റ് അകലെ വ്യാഴത്തിനും ശനിക്കും ഇടയിലായിരിക്കുമ്പോൾ തന്നെ ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ സാധിച്ചിരുന്നു.[6][7] സാധാരണ ഈ അകലത്തിൽ ധൂമകേതുക്കൾ വളരെ മങ്ങിയതായിരിക്കും. പക്ഷെ ഹെയിൽ-ബോപിന്റെ കോമ ഈ അകലത്തായിരിക്കുമ്പോഴും ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു.[8] ഹാലിയുടെ ധൂമകേതു ഇതേ അകലത്തായിരുന്നപ്പോൾ ഹെയ്ൽ ബോപ്പിനെക്കാൾ നൂറിലൊന്നു തിളക്കമേ ഉണ്ടായിരുന്നുള്ളു.[9] പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇതിന്റെ ന്യൂക്ലിയസിന് ഏകദേശം അറുപത് കി.മീ വ്യാസമുള്ളതായി കണ്ടെത്തി. ഇത് ഹാലി ധൂമകേതുവിന്റെ വ്യാസത്തിനെക്കാൾ ആറു മടങ്ങ് കൂടുതലായിരുന്നു.[1][10]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.