മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1983-ൽ ജെ. വില്യംസ് നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയും, ചിത്രീകരിക്കുകയും ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം -ഭാഷാ ചിത്രമാണ്ഹലോ മദ്രാസ് ഗേൾ, വില്യംസിന്റെ കഥയിൽ നിന്ന് കെ. ബാലകൃഷ്ണൻ തിരക്കഥ, സംഭാഷണം എഴുതി. ശങ്കർ, മോഹൻലാൽ, രാജ്കുമാർ സേതുപതി, മാധവി, പൂർണ്ണിമ ജയറാം എന്നിവരാണ്]] ചിത്രത്തിലെ അഭിനേതാക്കൾ. ഭീമൻ രഘു എന്ന കഥാപാത്രം നടൻ ജയനുമായി സാമ്യമുള്ളതാണ്. ഗംഗൈ അമരൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3] [4] പൂവച്ചൽ ഖാദർ ഗാനങ്ങളെഴുതി.
സംവിധാനം | ജെ. വില്യംസ് |
---|---|
നിർമ്മാണം | ജെ. വില്യംസ് |
രചന | ജെ. വില്യംസ് |
തിരക്കഥ | കെ ബാലകൃഷ്ണൻ |
സംഭാഷണം | കെ ബാലകൃഷ്ണൻ |
അഭിനേതാക്കൾ | മോഹൻലാൽ ശങ്കർ, രാജ്കുമാർ സേതുപതി, മാധവി,, പൂർണ്ണിമ ജയറാം |
സംഗീതം | ഗംഗൈ അമരൻ |
പശ്ചാത്തലസംഗീതം | ഗംഗൈ അമരൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജെ. വില്യംസ് |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | ടി ആർ ശ്രീനിവാസലു |
സ്റ്റുഡിയോ | ജെ ഡബ്ലിയു ഇന്റർനാഷനൻസ് |
ബാനർ | ജെ ഡബ്ലിയു ഇന്റർനാഷനൻസ് |
വിതരണം | ഹരി മൂവീസ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
. അമ്മയോടൊപ്പം താമസിക്കുന്ന കോളജ് വിദ്യാർത്ഥികളായ സുരേഷും സ്വപ്നയും സഹോദരീസഹോദരൻമാരാണ്. അച്ഛൻ പണ്ടേ മരിച്ചു പോയി.
സ്വപ്ന സഹപാഠിയായ ശ്യാമുമായി പ്രണയത്തിലാവുന്നു. കോടീശ്വരപുത്രനായ ലാലും കൂട്ടുകാരും ഇതിൻ്റെ പേരിൽ ശ്യാമിനെയും സ്വപ്നയെയും ശല്യപ്പെടുത്തുന്നു. ശ്യാമുമായുള്ള സ്വപ്നയുടെ വിവാഹത്തെ സുരേഷ് എതിർക്കുന്നെങ്കിലും പിന്നീട് സമ്മതിക്കുന്നു.
ഒരിക്കൽ കോളജ് കാൻ്റീനിൽ വച്ച് സുരേഷും ലാലും തമ്മിൽ സംഘട്ടനം നടക്കുന്നു. അതിനിടയിലേക്ക് വന്നെത്തുന്ന സ്വപ്ന, ലാലിൻ്റെ കുത്തേറ്റ് കൊല്ലപ്പെടുന്നു. കോടതി ലാലിനെ വെറുതെ വിടുന്നു. അയാൾ, മദ്രാസിലെ കുപ്രസിദ്ധ കൊള്ളത്തലവനും തൻ്റെ പിതാവുമായ രാജശേഖരൻ്റെ അടുത്തേക്ക് കടക്കുന്നു.
ലാലിനെ കണ്ടെത്തി പ്രതികാരം ചെയ്യാൻ സുരേഷ് തീരുമാനിക്കുന്നു. അയാൾ അമ്മയുമായി മദ്രാസിലേക്ക് പോകുന്നു. ട്രെയിനിൽ വച്ചു മദ്രാസ് പൊലീസിലെ SI ആയ മഹേന്ദ്രൻ പിള്ളയെ അവർ പരിചയപ്പെടുന്നു. തന്നോടൊപ്പം തൻ്റെ അമ്മാവൻ്റെ വീട്ടിൽ താമസിക്കാമെന്ന് പിള്ള പറയുന്നു. അവർ അതു സമ്മതിക്കുന്നു. പിള്ളയുടെ അമ്മാവൻ സുരേഷിന് തൻ്റെ കാർ വർക്ക് ഷോപ്പിൽ പണി നല്കുന്നു.
നഗരത്തിൽ പലതരത്തിലുള്ള മോഷണങ്ങൾ വിദഗ്ധമായി നടത്തുന്നവളാണ് "മദ്രാസ് ഗേൾ" എന്നറിയപ്പെടുന്ന സരിത. അനാഥയായ അവൾ മോഷണമുതൽ താൻ താമസിക്കുന്ന ചേരിപ്രദേശത്തെ ആളുകൾക്ക് നൽകുകയാണ് പതിവ്. പോലീസ് പല വിധത്തിൽ ശ്രമിച്ചിട്ടും അവളെ പിടികൂടാൻ കഴിയുന്നില്ല. രത്നങ്ങൾ കൊണ്ടുപോകുന്ന ഒരു കാർ തട്ടിയെടുക്കാൻ സരിതയുടെ സഹായം തേടുക വഴി ലാൽ സരിതയുമായി പരിചയപ്പെടുന്നു.
ഒരിക്കൽ പിള്ളയുടെ അമ്മാവനോട് മോശമായിപ്പെരുമാറുന്ന സരിതയെ സുരേഷ് തല്ലുന്നു. പിന്നീട്, അതിൽ കുറ്റബോധം തോന്നിയ സുരേഷ് സരിതയുടെ താവളത്തിൽ എത്തി അവളെക്കാണുന്നു. അവിടെ വച്ച്, പണ്ടു നാടുവിട്ടു പോയ തൻ്റെ കൊച്ചച്ഛന്റെ മകളാണ് സരിതയെന്ന് സുരേഷ് അറിയുന്നു. തൻ്റെ അച്ഛനെ പണ്ട് ഒരു ബാങ്ക് കൊള്ളക്കാരൻ ചതിച്ചു കൊന്നതാണെന്ന് സരിത പറയുന്നു.
ഒരിക്കൽ ഒരു ലോക്കർ തുറക്കുവാൻ ലാൽ സരിതയുടെ സഹായം തേടുന്നു. അയാളുടെ താവളത്തിൽ എത്തിയ സരിത, തൻ്റെ അച്ഛനെ കൊന്നയാൾ ലാലിൻ്റെ അച്ഛനായ രാജശേഖരനാണെന്നു മനസ്സിലാക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശങ്കർ | സുരേഷ് |
2 | മോഹൻലാൽ | ലാൽ |
3 | രാജ്കുമാർ | ശ്യാം |
4 | മാധവി | സരിത |
5 | പൂർണ്ണിമ ജയറാം | സ്വപ്ന |
6 | ഉർവശി | ലത |
7 | കുതിരവട്ടം പപ്പു | എസ് ഐ മഹേശ്വരൻ പിള്ള |
8 | പ്രിയദർശൻ | |
9 | ബഹദൂർ | ലതയുടെ അച്ഛൻ |
10 | മാസ്റ്റർ സുരേഷ് | മനോഹർ |
11 | പവിത്രൻ | |
12 | മാഫിയ ശശി | |
13 | ഭീമൻ രഘു | |
14 | ബാലൻ കെ നായർ | രാജശേഖരൻ (സുരേഷിന്റെ /സരിതയുടെ) അച്ഛൻ |
15 | ജസ്റ്റിൻ | |
11 | വിജയ രംഗരാജു |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കണ്ടാൽ ഒരു പൂവ് | എസ്. ജാനകി | |
2 | മധുരമീ ദർശനം | കെ ജെ യേശുദാസ് ,എസ് പി ഷൈലജ | |
3 | ആശംസകൾ നൂറുനൂറാശംസകൾ | യേശുദാസ് | ഹംസധ്വനി |
4 | നിർവൃതി യാമിനി | വാണി ജയറാം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.