Remove ads
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia
കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ.[1][2] ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്.[3][4] 1984ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോൾ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എൻ കുഞ്ഞഹമ്മദും ചേർന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു.[5]
അബ്ദുൽ ഹമീദ് അരീപറ്റമണ്ണിൽ | |
---|---|
തൂലികാ നാമം | ഹമീദ് ചേന്ദമംഗല്ലൂർ |
തൊഴിൽ | അദ്ധ്യാപകൻ, എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഇടതുപക്ഷ സഹയാത്രികൻ |
ദേശീയത | ഇന്ത്യ |
പങ്കാളി | സാബിറ കുന്നുംപുറത്ത് |
വെബ്സൈറ്റ് | |
http://www.chennamangalloor.com/ |
ചേന്നമംഗലൂർ അരീപറ്റമണ്ണിൽ അബ്ദുൾ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനായി 1948-ൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം ചേന്നമംഗലൂരിലും മുക്കത്തും ആയി നടന്നു. ബി.എ., എം.എ ബിരുദങ്ങൾ നേടിയശേഷം അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവൻകൂർ-ൽ ഒരു പ്രൊബേഷണറി ഓഫീസർ ആയി ജോലിചെയ്തു. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിൽ ഒരു അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. അദ്ദേഹം കോഴിക്കോട് ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 2003-ൽ ജോലിയിൽ നിന്ന് വിരമിച്ചു.
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഹമീദ് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പ്രശസ്ത പ്രസംഗകനുമാണ്.[5] മതനിരപേക്ഷ നിലപാടുകൊണ്ടും വിശേഷിച്ച് ന്യൂനപക്ഷവർഗീയതയുടെ ചരിത്രം സംബന്ധിച്ച ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനുമാണ് ഹമീദ്.[6] മത സങ്കുചിതത്വത്തെ തിരസ്ക്കരിച്ച് യഥാർഥ മതനിരപേക്ഷ വാദിയായി മാറിയ വ്യക്തിയാണ് ഹമീദ് ചേന്നമംഗലൂർ എന്നു സുകുമാർ അഴീക്കോട് അഭിപ്രായപ്പെടുന്നു.[7] ഇപ്പോഴും അദ്ദേഹം മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.