Remove ads
തുർക്കിയിലെ ഇസ്താംബൂളിലെ ബൈസന്റൈൻ സ്മാരകം From Wikipedia, the free encyclopedia
തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, "Holy Wisdom"; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ആദ്യകാല ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ് 11ന് ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കി ഗവണ്മെന്റ് ഈ ക്രൈസ്തവ ദേവാലയത്തെ വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് അവർക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തു.
ഹഗിയ സോഫിയ (അയ സോഫിയ) | |
---|---|
പഴയ പേര് | സാന്റ സോഫിയ, അയ സോഫിയ, സെന്റ് സോഫിയ |
അടിസ്ഥാന വിവരങ്ങൾ | |
തരം | ആരാധനാലയം |
വാസ്തുശൈലി | ബൈസാന്തിയൻ വാസ്തുവിദ്യ |
സ്ഥാനം | ഇസ്താംബുൾ, തുർക്കി |
Current tenants | മ്യൂസിയം |
നിർമ്മാണം ആരംഭിച്ച ദിവസം | A.D. 532 |
പദ്ധതി അവസാനിച്ച ദിവസം | A.D.537 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Isidore of Miletus Anthemius of Tralles |
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്.
കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് ഇതിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചിരുന്നു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
532 ഫെബ്രുവരി 23നാണ് ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണ്ണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായി നിലനിന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.[1]
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. സുൽത്താൻ മുഹമ്മദ് അൽഫാതിഹ് കോൺസ്റ്റാന്റിനോപ്പോൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽനിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയാ സോഫിയ എന്ന് തുർക്കി സർക്കാർ വാദിക്കുന്നു. ഉപോദ്ബലകമായി സമർപ്പിക്കപ്പെട്ട രേഖ ഹാഗിയ മസ്ജിദ് ആണെന്നതിനു തെളിവായി കോടതി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. വില്പന പത്രം എന്ന പേരിൽ തുർക്കി സർക്കാർ പ്രദർശിപ്പിച്ചത് വില്പന രേഖ അല്ല അത് സുൽത്താൻ മെഹ്മദ് രണ്ടാമൻ ഹാഗിയ സോഫിയ വഖഫ് നൽകിയ ട്രസ്റ്റ് ഡീഡിന്റെ ഒരു പേജ് മാത്രമാണ്. അതിൽ വില്പനയുടെ കാര്യം ഒന്നും പറയുന്നില്ല എന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി ലാ കോളേജ് പ്രസിദ്ധീകരണം ആയ ഹാർവാർഡ് ലാ റിവ്യൂ പറയുന്നത്.[2]പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു കടന്നുകയറ്റം പൂർത്തിയാക്കി.[1] 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്ത്രീഡ്രലായും, 1453 മുതൽ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത് മ്യൂസിയമാക്കി മാറ്റപ്പെട്ടു[3],[4].
മ്യൂസിയമെന്ന പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്ലിങ്ങൾക്കും അമുസ്ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. നിലവിൽ യു.എന്നിന്റെ ലോക പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.