Remove ads

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൗജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രം സാധാരണയായി ഉൾപ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകൾ എല്ലാം പൊതുസഞ്ചയത്തിൽ ലഭ്യമാക്കിയവയായിരിക്കും.

Thumb
ഗ്നൂ ഗ്യൂക്സ്(GNU Guix) ചില പ്രാതിനിധ്യ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന ഒരു ഗ്നു എഫ്എസ്ഡിജി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉദാഹരണം. ഗ്നോം ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്, ഗ്നു ഇമാക്സ് ടെക്സ്റ്റ് എഡിറ്റർ, ജിമ്പ് ഇമേജ് എഡിറ്റർ, വിഎൽസി മീഡിയ പ്ലെയർ എന്നിവ കാണിക്കുന്നു.
Thumb
ചില റെപ്രസെന്റേറ്റീവ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര-സോഫ്റ്റ്‌വേർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉദാഹരണം. എക്സ്എഫ്‌സിഇ(Xfce) ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്, ഫയർഫോക്സ് വെബ് ബ്രൗസർ, വിം(Vim)ടെക്സ്റ്റ് എഡിറ്റർ, ജിമ്പ്(GIMP)ഇമേജ് എഡിറ്റർ, വിഎൽസി(VLC)മീഡിയ പ്ലെയർ എന്നിവ കാണിക്കുന്നു.
Thumb
ഡെബിയൻ പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്

"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ" എന്ന പദം നേരത്തെ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും,[1] റിച്ചാർഡ് സ്റ്റാൾമാൻ അതിനെ ചർച്ച ചെയ്യുന്ന അർത്ഥവുമായി ബന്ധിപ്പിച്ച് 1983-ൽ ഗ്നു പ്രോജക്റ്റ് ആരംഭിച്ചപ്പോൾ സ്വതന്ത്ര-സോഫ്റ്റ്‌വെയർ പ്രസ്ഥാനം ആരംഭിച്ചു: ഒരു സഹകരണം. സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള ശ്രമം, കമ്പ്യൂട്ടിംഗിന്റെ ആദ്യ നാളുകളിൽ ഹാക്കർമാർക്കിടയിൽ പ്രബലമായിരുന്ന സഹകരണത്തിന്റെ മനോഭാവം പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവ.[2][3]

Remove ads

സന്ദർഭം

Thumb
ഈ യൂലർ ഡയഗ്രം ഫ്രീവെയറും ഫ്രീ, ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും (FOSS) തമ്മിലുള്ള സാധാരണ ബന്ധത്തെ വിവരിക്കുന്നു: 2010-ലെ വോൾഫയർ ഗെയിമുകളിൽ നിന്നുള്ള ഡേവിഡ് റോസന്റെ അഭിപ്രായത്തിൽ, ഓപ്പൺ സോഴ്‌സ് / ഫ്രീ സോഫ്റ്റ്‌വെയർ (ഓറഞ്ച്) മിക്കപ്പോഴും സൗജന്യമാണ്, പക്ഷേ എല്ലായ്‌പ്പോഴും അല്ല. ഫ്രീവെയർ (പച്ച) അവരുടെ സോഴ്സ് കോഡ് അപൂർവ്വമായി വെളിപ്പെടുത്തുന്നു.[4]

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഇതിൽ നിന്ന് വ്യത്യസ്തമാണ്:

പകർപ്പവകാശത്തിന്റെ പരിധിയിലുള്ള സോഫ്‌റ്റ്‌വെയർ സ്വതന്ത്രമാകണമെങ്കിൽ, രചയിതാവ് ഉപയോക്താക്കൾക്ക് മേൽപ്പറഞ്ഞ അവകാശങ്ങൾ നൽകുന്ന ഒരു സോഫ്റ്റ്‌വെയർ ലൈസൻസ് അതിന് ഉണ്ടായിരിക്കണം. പബ്ലിക് ഡൊമെയ്‌നിലെ സോഫ്‌റ്റ്‌വെയർ പോലുള്ള പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത സോഫ്‌റ്റ്‌വെയർ, സോഴ്‌സ് കോഡ് പബ്ലിക് ഡൊമെയ്‌നിൽ ഉള്ളിടത്തോളം അല്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകുന്നിടത്തോളം സൗജന്യമാണ്.

കുത്തക സോഫ്‌റ്റ്‌വെയർ നിയന്ത്രിത സോഫ്‌റ്റ്‌വെയർ ലൈസൻസുകളോ യൂള(EULA)കളോ ഉപയോഗിക്കുന്നു, സാധാരണയായി സോഴ്‌സ് കോഡ് ഉപയോക്താക്കൾക്ക് നൽകുന്നില്ല. സോഫ്‌റ്റ്‌വെയർ മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയമപരമായോ സാങ്കേതികമായോ തടയുന്നു, ഇത് അപ്‌ഡേറ്റുകളും സഹായവും പിന്തുണയും നൽകുന്നതിന് പ്രസാധകനെ ആശ്രയിക്കുന്നതിന് കാരണമാകുന്നു. (വെണ്ടർ ലോക്ക്-ഇൻ, അബാൻഡൻവെയർ(abandonware)എന്നിവയും കാണുക). ഉപയോക്താക്കൾ പലപ്പോഴും റിവേഴ്‌സ് എഞ്ചിനീയർ, പരിഷ്‌ക്കരിക്കുക, അല്ലെങ്കിൽ കുത്തക സോഫ്റ്റ്‌വെയർ പുനർവിതരണം മുതലയാ കാര്യങ്ങൾ ചെയ്യരുത്.[5][6]

Remove ads

ചരിത്രം

Thumb
സ്വതന്ത്ര സോഫ്റ്റ്‌വെയർ മുന്നേറ്റത്തിന്റെ സ്ഥാപകനായ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ

1983 ൽ റിച്ചാഡ് സ്റ്റാൾമാനാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.[7] 1985 ൽ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു. 1998 മുതൽ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയർ അറിയപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS("free and open source software"),FLOSS ("free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005 ൽ "Software Freedom Law Center" പ്രവർത്തനം തുടങ്ങി.[8]

Remove ads

സൗജന്യസോഫ്റ്റ്‌വെയർ

സ്വതന്ത്രസോഫ്റ്റ്‌വെയർ ചിലപ്പോൾ സൗജന്യമായി ലഭിക്കണമെന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നതിന് പണം നൽകേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം നൽകുന്നവയായിരിക്കും. സൗജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ ആകണമെന്നില്ല. സൗജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയർ (സൗജന്യസോഫ്റ്റ്‌വെയർ) എന്നു് വിളിയ്ക്കുന്നു. സൗജന്യസോഫ്റ്റ്‌വെയർ അതിന്റെ പകർപ്പവകാശം നിർമ്മാതാക്കളിൽതന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതൽപകർപ്പുകൾ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.[9][10]

Remove ads

സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ

1986 ഫെബ്രുവരിയിൽ FSF സ്വതന്ത്രസോഫ്റ്റ്‌വെയർ നിർവ്വചനം പ്രസിദ്ധീകരിച്ചു.അത് തയ്യാറാക്കിയത് റിച്ചാഡ് സ്റ്റാൾമാനാണ്. അതിൻപ്രകാരം സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോക്താവിന് താഴെപറയുന്ന തരം സ്വാതന്ത്ര്യങ്ങൾ ഉണ്ട് [11]

  • സ്വാതന്ത്ര്യം 0: ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • സ്വാതന്ത്ര്യം 1: സോഫ്റ്റ്‌വെയർ എങ്ങനെ പ്രവൃത്തിയ്ക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം
  • സ്വാതന്ത്ര്യം 2: പ്രോഗ്രാമിന്റെ പകർപ്പുകൾ പുനർവിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
  • സ്വാതന്ത്ര്യം 3: പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാൻ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂർണ്ണ നിയന്ത്ര​ണം സാദ്ധ്യമാകുന്നു.[12]

1997 ൽ പുറത്തിറക്കിയ Debian Free Software Guidelines ലും 1998 ൽ പുറത്തിറക്കിയ Open Source Definition ലും ഇതിനു സമാനമായ നിർവ്വചനങ്ങൾ ഉണ്ട്. [13]

Remove ads

നിർവചനം

ഓപ്പൺ സോഴ്സ് എന്നു പറയുന്നത് ഏതെങ്കിലും പ്രാഗ്രാമിന്റെ പ്രവർത്തനത്തിനായി നൽകുന്ന ഡാറ്റയിലേക്കു പ്രവേശിക്കുക മാത്രമല്ല. ഒരു സ്വതന്ത്രസോഫ്റ്റ് വെയർ വിതരണം ചെയ്യുന്നതിനായി താഴെപ്പറയുന്ന മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതാണ്.

  1. സ്വതന്ത്രമായി പുനർവിതരണം നടത്തുക
  2. പ്രാഗ്രാമിന്റെ പ്രവർത്തനത്തിനായി നൽകുന്ന ഡാറ്റ (സോഴ്സ് കൊഡ്) നൽകുക.
  3. ഉത്ഭവിച്ചത്.
  4. സൃഷ്‌ടികർത്താവിന്റെ സോഴ്സ് കോഡുമായി സംയോജിപ്പിക്കുക
  5. ഒരു വ്യക്തിയോടോ, സമൂഹത്തൊടോ വിവേചനം കാണിക്കാതിരിക്കുക.
  6. ഏതൊരു പരിശ്രമത്തിനോടും വിവേചനം കാണിക്കാതിരിക്കുക.
  7. വിതരണം ചെയ്യാനുള്ള അനുമതിപത്രം നൽകുക.
Remove ads

ഉദാഹരണങ്ങൾ

Free Software Directory വളരെ വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വിവരശേഖരം ലഭ്യമാക്കിയിട്ടുണ്ട്. ലിനക്സ് കെർണൽ, ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഗ്നു കമ്പയിലർ, മൈഎസ്ക്യുഎൽ വിവരസംഭരണി, അപ്പാചേ വെബ്സെർവർ, സെന്റ് മെയിൽ, ഇമാക്സ്‌ എഡിറ്റർ, ജിമ്പ്, ഓപ്പൺഓഫീസ് മുതലായവ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങളാണ്.

സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതിപത്രം

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അംഗീകരിച്ച ജനീവ കരാർ പ്രകാരം സോഫ്റ്റുവെയർ എന്നതു് പകർപ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂർണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ഠിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.

വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രങ്ങൾ

എല്ലാ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രങ്ങളും സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ ഉറപ്പുവരുത്തുന്നവയാണ്. താഴെപറയുന്നവയാണ് പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രങ്ങൾ

പകർപ്പനുമതി അവകാശങ്ങൾ

പകർപ്പനുമതി അവകാശങ്ങളെ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ താഴെപറയും പ്രകാരം തരംതിരിച്ചിരിക്കുന്നു.

  • പൊതുസഞ്ചയം :- പകർപ്പവകാശം അവസാനിച്ചവ, നിർമ്മാതാവ് പൊതുസഞ്ചയത്തിലേക്ക് നൽകിയവ. പൊതുസഞ്ചയത്തിലുള്ളവയ്ക്ക് പകർപ്പവകാശം ഇല്ലാത്തതുകൊണ്ട് അവ കുത്തക സോഫ്റ്റ്‌വെയർ ആയാലും സ്വതന്ത്രസോഫ്റ്റ്‌വെയർ ആയാലും പകർപ്പനുമതി ഉള്ളവയായി കണക്കാക്കാം.
  • അനുമതി അനുവദിച്ചവ :- ബി.എസ്.ഡി. അനുമതി പത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. നിർമ്മാതാവ് പകർപ്പവകാശം നിലനിറുത്തുന്നുണ്ടെങ്കിലും വാറണ്ടി ഉപേക്ഷിക്കുകയും പകർപ്പെടുക്കാനും മാറ്റം വരുത്താനും അനുമതിനൽകുകയും ചെയ്യും.
  • പകർപ്പനുമതി പത്രങ്ങൾ :- ഗ്നു അനുമതിപത്രമാണ് ഇതിൽ ഏറ്റവും പ്രധാനം. നിർമ്മാതാവ് പകർപ്പവകാശം നിലനിറുത്തുകയും പുനർവിതരണത്തിനും മാറ്റംവരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുകയും ചെയ്യും. എന്നാൽ പുനർവിതരണങ്ങളും മാറ്റങ്ങളും എല്ലാം അതേ അനുമതി പത്രത്തിൽ തന്നെയായിരിക്കണമെന്നുമാത്രം.

മറ്റു കണ്ണികൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads