ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ അടിസ്ഥാനഘടകവും ഏറ്റവും ചെറിയ വർഗ്ഗീകരണതലവുമാണ് സ്പീഷീസ്. (ഇംഗ്ലീഷ്: Species)പരസ്പരപ്രത്യുൽപ്പാദനത്തിലൂടെ പ്രത്യുൽപ്പാദനക്ഷമമായ പുതിയ തലമുറയെ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ജീവികളെ ഒന്നിച്ചുചേർത്താണ് സ്പീഷീസ് എന്ന് വിവക്ഷിച്ചിരുന്നത്. എന്നാൽ ബാക്ടീരിയ പോലുള്ള അലൈംഗികജീവികൾക്ക് ഈ നിർവ്വചനം പോരാത്തതിനാൽ വ്യത്യസ്തവീക്ഷണങ്ങളിൽ സ്പീഷീസിനെ നിർവ്വചിച്ചിരിക്കുന്നു.[1]ഇവ ശരീരഘടനയിലും ഡി.എൻ.എ തലത്തിലും സാമ്യം പ്രകടിപ്പിക്കുന്നു. ഉപവർഗ്ഗം ഒരേ ജനുസ്സിൽ പെട്ട ജീവികൾ ആയിരിക്കും. ഒരു ജീവിയ്ക്ക് ദ്വിമാനപദ്ധതി പ്രകാരം ശാസ്ത്രീയനാമം നൽകുമ്പോൾ അതിലെ രണ്ടാമത്തെ പദമായാണ് സ്പീഷീസ് വരുന്നത്.
പ്രായോഗികനിർവ്വചനം
സ്പീഷീസ് എന്നതിന് സംഗതമായ ശാസത്രീയപ്രായോഗിക നിർവ്വചനം ഇന്നും അസാദ്ധ്യമായി നിലനിൽക്കുന്നു. അതിനാൽ സ്പീഷീസിന് വ്യത്യസ്തവിവക്ഷകൾ നിലവിലുണ്ട്. അശാസ്ത്രീയമാണെങ്കിലും ജീവികളുടെ സാമാന്യനാമങ്ങളും വിളിപ്പേരുകളും സ്പീഷീസിന് പകരമായി ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വളരെ ശാസ്ത്രീയമായി നിലനിൽക്കുന്ന നിർവ്വചനം ജീനസ്സിനകത്ത് സ്പീഷീസ് നാമവും കൂട്ടിച്ചേർത്ത് ലഭിക്കുന്ന ശാസ്ത്രീയനാമങ്ങളുടെ രൂപമാണ്. ഇതനുസരിച്ച് ശാസ്ത്രീയനാമത്തിന്റെ ആദ്യപദം ജീനസ് നാമവും രണ്ടാം പദം സ്പീഷീസ് നാമവുമാണ്. സ്പീഷീസുകളെ തിരിച്ചറിയുന്നതിന് എൻ.സി.ബി.ഐ, കെ.ഇ.ജി.ജി., യൂണിപോർട്ട് എന്നീ സംഘടനകൾ വ്യത്യസ്തകോഡുകൾ നിർമ്മിച്ചിട്ടുണ്ട്.
ഉപവർഗ്ഗങ്ങളുടെ വർഗ്ഗീകരണം
ആകാരപരമായ ഉപവർഗ്ഗം എന്ന ആശയം
വർഗ്ഗീകരണശാസ്ത്രകാരൻമാരും ഫോസിൽപഠിതാക്കളും ആകാരപരമായ ഉപവർഗ്ഗം (മോർഫോളജിക്കൽ സ്പീഷീസ് കൺസെപ്റ്റ്) എന്ന ആശയം ഉപവർഗ്ഗനിർവ്വചനത്തിന് ഉപയോഗിക്കുന്നു. ബാഹ്യരൂപത്തിൽ സാദൃശ്യമുള്ള രണ്ട് ജീവികൾ ഒരേ സ്പീഷീസിൽ ഉൾപ്പെടുന്നു എന്ന് ഇതിനെ സാമാന്യവൽക്കരിക്കാം.[2] രണ്ട് ജീവികൾ വ്യത്യസ്തസ്പീഷീസുകളിൽ ഉൾപ്പെടുന്നു എന്നതിനർത്ഥം ഈ ജീവികൾ തമ്മിൽ അനന്യമായ വ്യതിരിക്തസ്വഭാവങ്ങൾ നിലനിൽക്കുന്നു എന്നും അതിനാൽ നിലവിൽ തിരിച്ചറിയപ്പെട്ട രണ്ട് വ്യത്യസ്തഉപവർഗ്ഗങ്ങളിൽ അവ ഉൾപ്പെടുന്നു എന്നുമാണ്.
ജീവശാസ്ത്രപരമായ ഉപവർഗ്ഗം എന്ന ആശയം
ഒരുകൂട്ടം ജീവികൾക്ക് പരസ്പരപ്രത്യുൽപ്പാദനത്തിലൂടെ പുതിയ പ്രത്യുൽപ്പാദനക്ഷമതയുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കുവാൻ കഴിയുന്നു എങ്കിൽ അവ ഒരേ ഉപവർഗ്ഗത്തിലുൾപ്പെടുന്നു എന്നതാണ് ജീവശാസ്ത്രപരമായ ഉപവർഗ്ഗം അഥവാ ബയോളജിക്കൽ സ്പീഷീസ് കൺസപ്റ്റ് എന്ന ആശയം വ്യക്തമാക്കുന്നത്. ക്രോമസോം സംഖ്യ പകുതിയുള്ള ഹാപ്ലോയിഡ് ജീവികളിലും അലൈംഗികപ്രത്യുൽപ്പാദനം നടത്തുന്ന ജീവികളേയും ഈ ആശയത്തിൽ നിർവ്വചിക്കുക അസാദ്ധ്യമാണ്. കൂടാതെ ലബോറട്ടറികളിൽ പ്രത്യുൽപ്പാദനപ്രക്രിയകളിലൂടെ പുതിയ തലമുറ ഉണ്ടായാലും പ്രകൃത്യാ അത്തരത്തിൽ നടക്കാത്ത ജീവികളിലും ഈ ആശയപ്രകാരമുള്ള ഉപവർഗ്ഗനിർവ്വചനം അസാദ്ധ്യമാണ്.
ഉപവർഗ്ഗാംഗതിരിച്ചറിയൽ എന്ന ആശയം
ഒരേ ഉപവർഗ്ഗത്തിലെ അംഗങ്ങൾക്ക് പരസ്പരം ജീവികളെ തിരിച്ചറിയുന്നതിനും വിജയകരമായി പ്രത്യുൽപ്പാദനം നടത്തുന്നതിനും കഴിവുണ്ട് എന്ന ആശയമാണ് ഇതിനുള്ളത്.(സ്പീഷീസ് റെക്കഗ്നീഷൻ കൺസപ്റ്റ്). കാഴ്ച, മറ്റ് സംവേദനസാദ്ധ്യതകൾ, പെരുമാറ്റതെളിവുകൾ, കോശതലത്തിലെ തിരിച്ചറിയലുകൾ (പുംബീജം, അണ്ഡം എന്നിവതമ്മിൽ) എന്നിവ വിജയകരമായ ഉപവർഗ്ഗതിരിച്ചറിയലുകൾക്ക് സഹായിക്കുന്നു.
സ്പീഷീസ് ഫൈലോജനി എന്ന ആശയം
ജീവികളുടെ ഡി.എൻ.എ തന്മാത്രാപഠനത്തിലൂടെ ജീവികൾ പങ്കുവയ്ക്കുന്ന അഥവാ ഉൾക്കൊള്ളുന്ന ഡി.എൻ.എ യിലെ നൈട്രജൻ ബേസുകളുടെ ശ്രേണി കണ്ടെത്തുകയും അവ തമ്മിലുള്ള സാദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അവയെ ഏകവർഗ്ഗഉൽപ്പത്തിചരിത്രം ഉള്ളവ (സിംഗിൾ ഗ്രൂപ്പ് ഓഫ് ഒറിജിൻ) അഥവാ ക്ലേഡ് എന്ന് വിവക്ഷിക്കുന്നു. ഇത്തരത്തിൽ ഉപവർഗ്ഗം അഥവാ സ്പീഷീസിനെ വ്യത്യസ്ത ആശയഗതിയ്ക്കനുസരിച്ച് നിർവ്വചിച്ചിട്ടുണ്ടെങ്കിലും സാമാന്യമായി പ്രത്യുൽപ്പാദനപരമായി ഒറ്റപ്പെട്ട ജീവിവർഗ്ഗം എന്ന് ഉപവർഗ്ഗത്തെ നിർവ്വചിക്കാം. ഇത് ഉപവർഗ്ഗാംഗതിരിച്ചറിയൽ എന്ന ആശയം, ജീവശാസ്ത്രപരമായ ഉപവർഗ്ഗം എന്ന ആശയം എന്നിവടെ അടിസ്ഥാനപ്പെടുത്തിയുള്ള സാമാന്യനിർവ്വചനമാണ്.
സ്പീഷീസുകളുടെ എണ്ണം
സ്പീഷീസുകളുടെ ആകെ എണ്ണം: 7–100 ദശലക്ഷം (തിരിച്ചറിഞ്ഞതും തിരിച്ചറിയാത്തതും), താഴെക്കൊടുത്തിരിക്കുന്നു:
ഇതുവരെ തിരിച്ചറിഞ്ഞ യൂക്കാരിയോട്ടിക് സ്പീഷീസുകൾ : 1.6 ദശലക്ഷം. [7]
- 3,067 ആൽഗകൾ
- 321,212 സസ്യങ്ങൾ, ഇവയിൽ;
- 10,134 എണ്ണം ചുവന്ന ആൽഗകളും ബ്രൗൺ ആൽഗകളും,
- 16,236 മോസുകൾ,
- 1,021 ജിംനോസ്പേർമുകൾ,
- 281,821 സപുഷ്പികൾ,
- 74,000-120,000 ഫംഗസുകൾ[4]
- 17,000 ലൈക്കനുകൾ,
- 1,367,555 തരം ജന്തുക്കളിൽ,
- 1,305,250 അകശേരുകികൾ,
- 2,175 കോറലുകൾ,
- 85,000 മൊളസ്കകൾ,
- 102,248 ചിലന്തിവർഗ്ഗങ്ങൾ,
- 1,000,000 പ്രാണികൾ]]]]]]],
- 62,305 കശേരുകികൾ,
- 31,300 മത്സ്യങ്ങൾ,
- 6,433 ഉഭയജീവികൾ,
- 9,084 ഉരഗങ്ങൾ,
- 9,998 പക്ഷികൾ,
- 5,490 സസ്തനികൾ.
- 1,305,250 അകശേരുകികൾ,
ഇതും കാണുക
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.