സ്തൂപം

From Wikipedia, the free encyclopedia

സ്തൂപം

ബുദ്ധമതവിശ്വാസികൾ ബുദ്ധന്റേയോ മറ്റു സന്യാസിമാരുടേയോ ശരീരാവശിഷ്ടങ്ങൾ പോലെയുള്ള വിശിഷ്ടവസ്തുക്കൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച മൺകൂനയുടെ ആകൃതിയിലുള്ള നിർമ്മിതികളെയാണ്‌ സ്തൂപം എന്നുവിളിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങളായും മുൻപ് സ്തൂപങ്ങളെ കണക്കാക്കിയിരുന്നു.

Thumb
അശോകൻ നിർമ്മിച്ച സാഞ്ചിയിലെ മഹാസ്തൂപം

സ്തൂപം എന്ന വാക്കിനർത്ഥം മൺകൂന എന്നാണ്‌. വിവിധ വ്യാസത്തിലും ഉയരത്തിലും വലുതും ചെറുതുമായും പലതരത്തിലുള്ള സ്തൂപങ്ങളുണ്ട്. ഇവക്ക് ചില പൊതുഗുണഗണങ്ങളുമുണ്ട്. പൊതുവേ സ്തൂപത്തിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ പെട്ടിയുണ്ടാകാറുണ്ട്. ഇതിൽ ബുദ്ധന്റേയോ പിൻഗാമികളുടേയോ ശരീരാവശിഷ്ടങ്ങളോ‍ (പല്ല്, അസ്ഥി, ചിതാഭസ്മം തുടങ്ങിയവ) അവർ ഉപയോഗിച്ചിരുന്ന സാധനങ്ങളോ സൂക്ഷിക്കാറുണ്ട്. ഈ പെട്ടിയെ വിശുദ്ധമായി കണക്കാക്കി അതിനു മുകളീൽ മണ്ണിടുകയും അതിനുമുകളിലായി ഇഷ്ടികകളും വച്ച് കൊത്തുപണികളോടുകൂടീയ താഴികക്കുടം സ്ഥാപിക്കുകയും ചെയ്യ്യുന്നു[1]‌.

മിക്കവാറും സ്തൂപങ്ങൾക്കു ചുറ്റും ഒരു പ്രദക്ഷിണപഥം കണ്ടുവരാറുണ്ട്. പ്രഥക്ഷിണപഥത്തിനു ചുറ്റും കൊത്തുപണികൾ നിറഞ്ഞ കൈവരിയും കവാടങ്ങളും കണ്ടുവരുന്നു. വിശ്വാസികൾ ഈ പഥത്തിലൂടെ പ്രദക്ഷിണം നടത്തുന്നു[1]

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.