സോളാർ ഇംപൾസ് പദ്ധതി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സൗരോർജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യൻ പദ്ധതിയാണ് സോളാർ ഇംപൾസ്.1999ൽ ലോകം ചുറ്റിയുള്ള ബലൂൺ യാത്രയ്‌ക്കു ചുക്കാൻ പിടിച്ച ബെർട്രാൻഡ് പിക്കാർഡ് ആണ് ഈ പദ്ധതിയുടെ ടീം ലീഡർ.2010 ജൂലൈ 7ന് സൌരോർജ്ജമുപയോഗിച്ച് പറക്കുന്ന ‘സോളാർ ഇമ്പൾസ് HB-SIA’ എന്ന വിമാനംസ്വിറ്റ്സർലണ്ടിലെ പയേൺ വിമാനത്താവളത്തിനു മീതെ കുത്തനെ ദീർഘ വൃത്താകാരത്തിൽ 24 മണിക്കൂറിലേറെ പരീക്ഷണപ്പറക്കൽ നടത്തി.[1] ഇന്ധനമില്ലാതെ ലോകം ചുറ്റിപ്പറക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.രാത്രിയിലും പകലും ഇന്ധനമില്ലാതെ സൌരോർജ്ജം മാത്രം ഉപയോഗിച്ച് പറക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലൿഷ്യം. സ്വിറ്റ്സർലൻഡിലെ പയേൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 27,900 അടി ഉയരത്തിൽ എത്തിക്കാനും രാത്രിയിൽ 4,920 അടി താഴേക്ക് കൊണ്ടുവരാനുമായിരുന്നു തീരുമാനം.ഇന്ധനം വേണ്ടാത്ത സോളാർ ഇമ്പൾസിന്റെ ശക്തി 12,000 സൗരോർജ്ജ ബാറ്ററികളാണ്. സൗരോർജ സെല്ലുകളിലായി സംഭരിച്ച ഊർജ്ജമാണ് സോളാർ ഇംപൾസിന്റെ രാത്രിസഞ്ചാരത്തിനു തുണയായത്.തുടർച്ചയായി 26 മണിക്കൂറിലേറെ കോക്‌പിറ്റിലിരുന്നു വിമാനം പറത്തിയത് ആന്ദ്രെ ബോഷ്‌ബെർഗ് എന്ന പൈലറ്റായിരുന്നു. സൗരോർജ വിമാനം തുടർച്ചയായി 24 മണിക്കൂറിലേറെ പറന്നത് ആദ്യമായാണ്.
സോളാർ ഇംപൾസ് | |
---|---|
സോളാർ ഇംപൾസ് II (HB-SIB) concept image | |
Role | പരീക്ഷണം സൗരോർജ വിമാനം |
National origin | സ്വിറ്റ്സർലൻഡ് |
Manufacturer | ഇ കോൾ പോളിടെൿനിക് |
First flight | 3 ഡിസംബർ 2009 |
സോളാർ ഇംപൾസ് പ്രോജക്റ്റിൽ നിന്നും
പൊതുവായ പ്രത്യേകതകൾ | |
---|---|
ക്രൂ | 1 |
പേ ലോഡ് | ലിഥിയം -അയൺ ബാറ്ററികൾ:450കി.ഗ്രാം |
നീളം | 21.85 മീ (71.7 അടി) |
ചിറകിന്റെ അകലം | 63.4 മീ (208 അടി) |
ഉയരം | 6.40 മീ (21.0 അടി) |
ചിറകിന്റെ വിസ്തീർണ്ണം | 11,628 ഫോട്ടോവോൾട്ടായിക്ക് സെല്ലുകൾ : 200 മീ2 (2200 ച.അടി) |
ഭാരം | 1600 കി.ഗ്രാം |
പരമാവധി ടേക്ക്ഓഫ് ഭാരം | 2000 kg |
ഊർജ്ജം | 4xഇലക്ട്രിക്ക് മോട്ടോറുകൾ (10 കുതിര ശക്തി വീതമുള്ള) |
പുറപ്പെടുമ്പോഴുള്ള വേഗത | മണിക്കൂറിൽ 35 കി.മീ |
പ്രകടനം | |
വേഗത | മണിക്കൂറിൽ 70 കി.മീ |
പ്രതിരോധം | 35 മണിക്കൂർ |
പരമാവധി പറക്കാവുന്ന ഉയരം | 12,000 മീ (39,000 അടി) |
2013 മേയിൽ സോളാർ ഇംപൾസ്' 1,541 കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിച്ചു. 2012 ലെ റിക്കോർഡാണ് തിരുത്തിയത്. യു.എസ്സിലെ ഫീനിക്‌സിൽ നിന്ന് ഡാളസ് വരെയായിരുന്നു ഈ വിമാന യാത്ര.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.