From Wikipedia, the free encyclopedia
സൈബർ നിയമങ്ങൾ അഥവാ കമ്പ്യൂട്ടിങ്ങിന്റെ നിയമവശങ്ങൾ എന്നത് നിയമത്തിന്റെയും കമ്പ്യൂട്ടിംഗിന്റെയും വിവിധ തലങ്ങളെ സ്പർശിക്കുന്ന ഒന്നാണ്. ശൃംഖലാബന്ധിതമായ വിവരവിനിമയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള, വിവരവിനിമയം, ആശയവിനിമയം, വിവര ശേഖരണ-വിതരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നിയമശാഖയാണ് സൈബർനിയമം. കരാർ നിയമം, സ്വത്ത് നിയമം എന്നിവയെയൊക്കെ അപേക്ഷിച്ച് സൈബർനിയമം അഥവാ വിവരസാങ്കേതികവിദ്യാ നിയമം, നിയമത്തിന്റെ തന്നെ നിരവധി തലങ്ങളുമായി ബന്ധപ്പെടുന്നതും അവയിലൊക്കെ സ്വാധീനം ചെലുത്തുന്ന നിയമവുമാണ്. ബൗദ്ധിക സ്വത്തവകാശം, സ്വകാര്യത, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, നിയമാധികാരപരിധി, തെളിവുകൾ തുടങ്ങിയവ സൈബർലോയുടെ സ്വാധീനമേഖലകളിൽ ചിലതാണ്. ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യം ചെയ്യലും വിനിമയവുമായി ബന്ധപ്പെട്ട പ്രക്രിയകളെ നിയന്ത്രിക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്ന നിയമത്തെയോ, നിയമങ്ങളുടെ സഞ്ചയത്തെയോ വിവരസാങ്കേതികവിദ്യാ നിയമം (Information Technology Act) എന്നുവിളിക്കാം. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സംരക്ഷണവും പകർപ്പവകാശവും, ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യകർതൃത്വവും നിയന്ത്രണവും, സ്വകാര്യത, സുരക്ഷ, വിവരശ്രംഖലാജാലികയുടെ (ഇന്റർനെറ്റ്)പ്രവേശനവും ഉപയോഗവും, ഇലക്ട്രോണിക് വാണിജ്യവും വ്യാപാരവും തുടങ്ങിയ വിവിധമേഖലകളെ സംബന്ധിക്കുന്ന നിയമം അഥവാ നിയമങ്ങളാണ് ഇത്. [1]
സൈബർ നിയമമേഖലയിൽ ഇന്ത്യയിലുണ്ടായിരിക്കുന്ന പ്രധാന നിയമമാണ് വിവരസാങ്കേതികവിദ്യാ നിയമം - 2000 (ഇൻഫർമേഷൻ ടെക്നോളജി ആക്ട് - 2000). പാർലമെന്റ് പാസ്സാക്കിയ ഈ നിയമത്തിന് 2000 ജൂൺ 9 ന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഇലക്ടോണിക് വിവരങ്ങളുടെ പരസ്പരവിനിമയം വഴി നടക്കുന്നതും ഇലക്ട്രോണിക് വാണിജ്യം എന്ന പൊതുവെ അറിയപ്പെടുന്നതുമായ ഇടപാടുകൾക്ക് അംഗീകാരം നൽകുന്നതിനും, കടലാസ് ഉപയോഗിച്ചുള്ള വിവരവിനിമയവും വിവരശേഖരണവും നടത്തുന്ന സർക്കാരിടപാടകളിലും മറ്റും അതിനുപകരം ഇലക്ട്രോണിക്ക് ഡാറ്റായുടെ രൂപത്തിലുള്ള വിവരങ്ങൾ സമർപ്പിക്കുന്നതിനും, ഇന്ത്യൻ ശിക്ഷാനിയമം, തെളിവ് നിയമം, ബാങ്കേഴ്സ് ബുക്ക് തെളിവ് നിയമം, റിസർവ്വ് ബാങ്ക് നിയമം, തുടങ്ങിയവയിൽ ഇതിനനുസരണമായ ഭേദഗതികൾ വരുത്തുന്നതിനും മറ്റുമായാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഇതിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.[2]
സെക്ഷൻ 5 : ഡിജിറ്റൽ സിഗ്നേച്ചർ നിയമപരമായി തിരിച്ചറിയുന്നതിന്.
പരമ്പരാഗത സ്വഭാവത്തിലുള്ള മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശ്രംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം എന്ന് വിളിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഈ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള നിയമനടപടികൾ സ്വീകരിക്കുന്നത്. ഇതേപ്പറ്റി കൂടുതൽ അറിയാൻ സൈബർ കുറ്റകൃത്യങ്ങൾ എന്ന ലേഖനം കാണുക.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.