Remove ads
From Wikipedia, the free encyclopedia
കമ്പ്യൂട്ടിംഗിൽ, "ക്ലയന്റുകൾ" എന്ന് വിളിക്കുന്ന മറ്റ് പ്രോഗ്രാമുകൾക്കോ ഉപകരണങ്ങൾക്കോ പ്രവർത്തനം നൽകുന്ന കമ്പ്യൂട്ടർ ഹാർഡ്വെയർ അല്ലെങ്കിൽ സോഫ്റ്റ്വെയർ (കമ്പ്യൂട്ടർ പ്രോഗ്രാം) ആണ് സെർവർ. ഈ ആർക്കിടെക്ചറിനെ ക്ലയന്റ്-സെർവർ മോഡൽ എന്ന് വിളിക്കുന്നു. ഒരേ സമയം പല പ്രോഗ്രാമുകളും പല ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന കമ്പൂട്ടറുകളെ സെർവർ എന്നു വിളിക്കുന്നു. സെർവറുകൾ സാധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചിരിക്കും. സാധാരണ സെർവറുകൾ ഒന്നിലധികം പ്രോസസ്സറുകൾ ഉള്ള ശക്തിയേറിയ കമ്പൂട്ടറുകൾ ആയിരിക്കും. സാധാരണ പേഴ്സണൽ കമ്പൂട്ടറുകളും പ്രത്യേക ഓപറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചാൽ സെർവർ ആയി ഉപയോഗിക്കവുന്നതാണ്. ഒന്നിലധികം ക്ലയന്റുകൾക്കിടയിൽ ഡാറ്റയോ ഉറവിടങ്ങൾ പങ്കിടുകയോ അല്ലെങ്കിൽ ഒരു ക്ലയന്റിനായി കണക്കുകൂട്ടൽ നടത്തുക എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളെ എകോപിപ്പിച്ച് "സർവ്വീസുകൾ" നൽകാൻ സെർവറുകൾക്ക് കഴിയും. ഒരൊറ്റ സെർവറിന് ഒന്നിലധികം ക്ലയന്റുകളെ സേവിക്കാൻ കഴിയും, കൂടാതെ ഒരു ക്ലയന്റിന് ഒന്നിലധികം സെർവറുകൾ ഉപയോഗിക്കാൻ കഴിയും. ഒരു ക്ലയന്റ് പ്രോസസ്സ് ഒരേ ഉപകരണത്തിൽ പ്രവർത്തിച്ചേക്കാം അല്ലെങ്കിൽ മറ്റൊരു ഉപകരണത്തിലുള്ള സെർവറിലേക്ക് ഒരു നെറ്റ്വർക്കിലൂടെ കണക്റ്റുചെയ്യാം.[1]ഡാറ്റാബേസ് സെർവറുകൾ, ഫയൽ സെർവറുകൾ, മെയിൽ സെർവറുകൾ, പ്രിന്റ് സെർവറുകൾ, വെബ് സെർവറുകൾ, ഗെയിം സെർവറുകൾ, ആപ്ലിക്കേഷൻ സെർവറുകൾ എന്നിവയാണ് സാധാരണ സെർവറുകൾ.[2]ക്ലയൻറ്-സെർവർ സിസ്റ്റങ്ങൾ ഇന്ന് പതിവായി നടപ്പിലാക്കുന്നു (പലപ്പോഴും തിരിച്ചറിയുന്നു) റിക്വസ്റ്റ്-റെസ്പോൺസ് മോഡൽ: ഒരു ക്ലയൻറ് സെർവറിലേക്ക് ഒരു റിക്വസ്റ്റ് അയയ്ക്കുന്നു, സാധാരണയായി ഒരു റിസൾട്ട് ലഭിക്കുന്നതു മൂലമോ അഗ്നോളജ്മെന്റോ ഉപയോഗിച്ച് ചില പ്രവർത്തനങ്ങൾ നടത്തുകയും, ക്ലയന്റിലേക്ക് ഒരു റെസ്പോൺസ് അയയ്ക്കുകയും ചെയ്യുന്നു. ഒരു കമ്പ്യൂട്ടറിനെ "സെർവർ-ക്ലാസ് ഹാർഡ്വെയർ" സൂചിപ്പിക്കുന്നത് അതിൽ സെർവറുകൾ പ്രവർത്തിപ്പിക്കുന്നതിന് സാധിക്കുന്നു എന്നാണ്. സാധാരണ പേഴ്സണൽ കമ്പ്യൂട്ടറുകളേക്കാൾ ശക്തവും വിശ്വസനീയവുമാണെന്ന് ഇത് പലപ്പോഴും സൂചിപ്പിക്കുന്നു, പക്ഷേ, വലിയ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകൾ താരതമ്യേന ലളിതവും മാറ്റിസ്ഥാപിക്കാവുന്നതുമായ നിരവധി സെർവർ കമ്പോണന്റുകൾ ഉൾക്കൊള്ളുന്നു.
കമ്പ്യൂട്ടിംഗിൽ സെർവർ എന്ന പദം ഉപയോഗിക്കുന്നത് ക്യൂയിംഗ് തിയറിയിൽ നിന്നാണ്, [3]ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇത് കെൻഡലിൽ ഉപയോഗിക്കുന്നത് (1953)(സേവനത്തിനൊപ്പം), കെൻഡാലിന്റെ നൊട്ടേഷൻ അവതരിപ്പിച്ച പ്രബന്ധത്തിൽ ഇത് ഉപയോഗിച്ചു. എർലാങ് (1909) പോലുള്ള മുമ്പത്തെ പേപ്പറുകളിൽ "[ടെലിഫോൺ] ഓപ്പറേറ്റഴ്സ്" പോലുള്ള കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിക്കുന്നു.
സാധാരണ പേഴ്സണൽ കമ്പൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി സെർവർ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ഒരേ സമയം പല യൂസർമാർക്ക് (Multi user) ഉപയോഗിക്കാൻ സാധിക്കും. യുണിക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ സെർവറുകളിൽ മാത്രം ഉപയോഗിക്കാൻ നിർമിച്ചവയാണ്. ഒട്ടുമിക്ക ലിനക്സ് സെർവർ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സെർവറുകളിൽ ഉപയോഗിക്കാം.
സെർവർ ഹാർഡ്വെയർ സാധാരണയായി ഒന്നിലധികം പ്രോസസ്സറുകളും, ഉയർന്ന കാര്യനിർവഹണശേഷിയും, പലതരത്തിലുള്ള തകരാറുകളെ അതിജീവിക്കാൻ കഴിവുള്ളവയുമായിരിക്കും. ഇവ തുടർച്ചയായി വർഷങ്ങളായി പ്രവർത്തിക്കാൻ സജ്ജവും ആയിരിക്കും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.