സെഷൻസ് കോടതി

ജില്ലയിലെ ഉന്നത ക്രിമിനൽ കോടതി. From Wikipedia, the free encyclopedia

നിരവധി കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിലനിൽക്കുന്ന ഒരു കോടതിയാണ് സെഷൻസ് കോടതി അല്ലെങ്കിൽ സെഷൻസ് ജഡ്ജിയുടെ കോടതി എന്നും അറിയപ്പെടുന്നു. സെഷൻസ് കോടതി എന്നത് ഒരു ജില്ലയിലെ പരമോന്നത ക്രിമിനൽ കോടതിയും ഗുരുതരമായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള ആദ്യ കോടതിയുമാണ്. അതായത് ഏഴ് വർഷത്തിൽ കൂടുതൽ തടവ്, ജീവപര്യന്തം അല്ലെങ്കിൽ വധ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ട്‌. ജില്ലാ ജഡ്ജി തന്നെയാണ് ജില്ലയിലെ സെഷൻസ് ജഡ്ജിയും. സെഷൻസ് കോടതിയുടെ അല്ലെങ്കിൽ ജഡ്ജിയുടെ തുല്യ അധികാരമുള്ള അഡിഷണൽ സെഷൻസ് കോടതികളും, അഡിഷണൽ സെഷൻസ് ജഡ്ജികളും ഉണ്ട്‌. അഡിഷണൽ സെഷൻസ് കോടതിയുടെ അധ്യക്ഷനെ അഡിഷണൽ സെഷൻസ് ജഡ്ജി എന്ന് വിളിക്കുന്നു. ഏറ്റവും മുതിർന്ന മുഖ്യ സെഷൻസ് ജഡ്ജിയെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എന്ന് വിളിക്കുന്നു. ജില്ലാ കോടതി തന്നെയാണ് സെഷൻസ് കോടതിയും, അതായത് സിവിൽ കേസുകൾ കോടതി പരിഗണിക്കുമ്പോൾ ജില്ലാ കോടതി എന്നും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സെഷൻസ് കോടതി എന്നും വിളിക്കുന്നു.

ഇന്ത്യയിൽ

ക്രിമിനൽ നടപടിക്രമം നിയമം (CrPc) പ്രകാരം, ക്രിമിനൽ കാര്യങ്ങളിൽ അതിന്റെ അധികാരപരിധി വിനിയോഗിക്കുമ്പോൾ ജില്ലാ കോടതിയെ സെഷൻസ് കോടതി എന്ന് വിളിക്കുന്നു. ചുരുക്കി പറഞ്ഞാൽ ജില്ലാ കോടതി ക്രിമിനൽ കേസുകൾ പരിഗണിക്കുമ്പോൾ സെഷൻസ് കോടതി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യൻ നഗരങ്ങളിൽ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സെഷൻസ് കോടതിക്കാണ്. [1] കൊലപാതകം, മോഷണം, കൊള്ള , പിടിച്ചുപറി തുടങ്ങിയ കേസുകളുടെ ഉത്തരവാദിത്തം ഈ കോടതിക്കാണ്. ക്രിമിനൽ പ്രവർത്തികളിൽ വധശിക്ഷ ഉൾപ്പെടെയുള്ള മുഴുവൻ ശിക്ഷയും ചുമത്താൻ സെഷൻസ് കോടതിക്ക് അധികാരമുണ്ട്. [2] എന്നിരുന്നാലും പൊതുവെ വധശിക്ഷ വിധിക്കാൻ ഹൈകോടതിയുടെ അനുമതി വേണം.[അവലംബം ആവശ്യമാണ്]

CrPc യുടെ 9-ാം വകുപ്പ് അനുസരിച്ച്, ഓരോ സെഷൻസ് ഡിവിഷനും സംസ്ഥാന സർക്കാരാണ് കോടതി സ്ഥാപിക്കുന്നത്. ആ സംസ്ഥാനത്തിന്റെ ഹൈക്കോടതി നിയമിച്ച ഒരു ജഡ്ജിയാണ് കോടതിയുടെ അധ്യക്ഷൻ. ഹൈക്കോടതിക്ക് ഈ കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജിമാരെയും അസിസ്റ്റന്റ് സെഷൻസ് ജഡ്ജിമാരെയും നിയമിക്കാം. [3]

സെഷൻസ്കോടതികൾ ഓരോ കേസും തുടർച്ചയായി സെഷനുകളിൽ കേൾക്കുകയും വാദങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ വിധി പറയുകയും ചെയ്തു. അതുകൊണ്ട് തന്നെ സെഷൻസ് കോടതി എന്ന പേരും വന്നു.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.