സുർകോത്തഡ

From Wikipedia, the free encyclopedia

സുർകോത്തഡ

സിന്ധൂ നദീതട നാഗരികതയുടെ ഭാഗമായി ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപ്പർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പുരാവസ്തു കേന്ദ്രമാണ് സുർകോത്തഡ. [1][2] 1.4 ഹെക്ടർ (3.5 ഏക്കർ) വിസ്തൃതിയുള്ള ഒരു ചെറിയ കോട്ടയോടുകൂടിയ പുരാവസ്തു കേന്ദ്രമാണിത്. [3]:220

Thumb
സുർകോത്തഡ കാണിക്കുന്ന ഭൂപടം

സ്ഥാനം

ഗുജറാത്തിലെ കച്ച് ജില്ലയിൽ വടക്ക് കിഴക്കായി 160 കിലോമീറ്റർ (99 മൈൽ) അകലെയാണ് സുർകോത്തഡ സ്ഥിതിചെയ്യുന്നത്. ചുവന്ന ലാറ്ററൈറ്റ് മണ്ണിനാൽ മൂടപ്പെട്ടിരിക്കുന്ന ഇവിടത്തെ കുന്നിന് ചുറ്റും ചെറിയ മണൽ കല്ലുകൾ നിറഞ്ഞിരിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജെ. പി. ജോഷി 1964 ലാണ് ഈ കുന്നിനെ കണ്ടെത്തിയത്. പുരാതന കാലത്ത് ഇതിന്റെ വടക്കുകിഴക്കൻ താഴ്ഭാഗത്തുകൂടി 750 മീറ്റർ (½ മൈൽ) വീതിയുള്ള ഒരു നദി ഒഴുകിയിരുന്നു. ലിറ്റിൽ റാനിലേക്ക് ഒഴുകിയെത്തിയ ഈ നദി ഇവിടെ ഒരു പട്ടണം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായിരിക്കാം. ഇപ്പോൾ ഈ നദി ഒരു ചെറിയ അരുവി മാത്രമായി ചുരുങ്ങിയിരിക്കുന്നു.

പര്യവേക്ഷണം

ഇവിടെ നടത്തിയ പര്യവേക്ഷണങ്ങളിൽ കുതിരയുടെ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി. [1][2][4] ഇത് സിന്ധു താഴ്‌വര നാഗരികതയുമായി സുർകോത്തഡയ്ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.1974 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ സ്ഥലത്ത് ഖനനം നടത്തുകയും ജെ.പി.ജോഷി, എ. കെ. ശർമ്മ എന്നിവരുൾപ്പെട്ട സംഘം കുതിരയുടെ കൂടുതൽ അസ്ഥികൾ കണ്ടെത്തുകയും ചെയ്തു. [5][6] കൂടാതെ പാമ്പുകൾക്കെതിരായി സംരക്ഷണമെന്ന നിലയിൽ ഇവിടത്തുകാർ കീരികളെ വളർത്തിയിരുന്നതായും കണ്ടെത്തി. ആനയുടെയും ചെന്നായയുടെയും അസ്ഥികളും അസ്ഥികളും സുർകോത്തഡ നിന്നും കണ്ടെത്തിയത്തിൽ നിന്നും ഇവർ ഇവയെ മെരുക്കിയിരുന്നോ എന്ന് ചരിത്രകാരന്മാർ സംശയിക്കുന്നു. [3]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.