ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ് (ഹിന്ദി: सुपर्णा आनन्द, ഇംഗ്ലീഷ്: Suparna Anand). 1969-ൽ ജനിച്ച ഇവർ ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്.[1] അതേ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ 'ജ്യോതി ദേശ്മുഖ്' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഇവർ അവസാനം അഭിനയിച്ച ചിത്രം 1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രമായ ഞാൻ ഗന്ധർവൻ ആണ്. 1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.സുപർണ്ണ അഭിനയിച്ച മറ്റൊരു മലയാള ചിത്രമാണ് ജയറാം നായകനായ 'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം'.
ചിത്രം | ഭാഷ | കഥാപാത്രം | ബോക്സ് ഓഫീസ് |
---|---|---|---|
വൈശാലി (1988) | മലയാളം | വൈശാലി | സൂപ്പർ ഹിറ്റ് |
സുൽമ് കോ ജലാ ദൂംഗാ | ഹിന്ദി | ||
തെസാബ് (1988) | ഹിന്ദി | ജ്യോതി ദേശ്മുഖ് | സൂപ്പർ ഹിറ്റ് |
ആരക്ഷൻ | ഹിന്ദി | ||
റൗസ്പാൻ (1989) | |||
ഉത്തരം (1989) | മലയാളം | സലീന ജോസഫ് | സൂപ്പർഹിറ്റ് |
ദ്രാവിഡൻ (1989) | തമിഴ് | ||
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം (1990) | മലയാളം | ആശ | ശരാശരി |
മുഖദാർ ക ബാദ്ഷാ | ഹിന്ദി | ഗീത | |
ഞാൻ ഗന്ധർവ്വൻ(1991) | മലയാളം | ഭാമ | ഹിറ്റ് |
ആസ്ത; ഇൻ ദി പ്രിസൺ ഒഫ് ദി സ്പ്രിംഗ് (1997) | ഹിന്ദി | വിദ്യാർത്ഥിനി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.