ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി From Wikipedia, the free encyclopedia
ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.
Supreme Court of India സുപ്രീം കോടതി (ഇന്ത്യ) | |
---|---|
സ്ഥാപിതം | ജനുവരി 28, 1950 |
രാജ്യം | ഇന്ത്യ |
ആസ്ഥാനം | ന്യൂ ഡെൽഹി |
അക്ഷാംശ രേഖാംശം | 28.622237°N 77.239584°E |
രൂപീകരണ രീതി | സുപ്രീം കോടതിയുടെ കൊളീജിയം |
അധികാരപ്പെടുത്തിയത് | ഇന്ത്യൻ ഭരണഘടന |
അപ്പീൽ നൽകുന്നത് | ഇന്ത്യയുടെ രാഷ്ട്രപതിക്ക് (ദയ/ശിക്ഷാ ഇളവ് എന്നിവക്ക് വേണ്ടി) |
ന്യായാധിപ കാലാവധി | 65 വയസ്സ് |
സ്ഥാനങ്ങൾ | 31 (30+1) {ചീഫ് ജസ്റ്റീസ് ഉൾപ്പടെ) |
വെബ്സൈറ്റ് | supremecourtofindia.nic.in |
यतो धर्मस्ततो जयः॥ "യതോ ധർമ്മസ്തതോ ജയഃ" അർത്ഥം: എവിടെ നീതിയും ധാർമിക കടമയും (ധർമ്മം) ഉണ്ടോ, അവിടെ വിജയം ഉണ്ട്. | |
ഇപ്പോൾ | ഡി.വൈ. ചന്ദ്രചൂഢ് |
മുതൽ | 2022 നവംബർ 09 |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തർക്കങ്ങളാണ്
സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 25നാണ്. പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.