From Wikipedia, the free encyclopedia
സുന്ദ രാജ്യം, 669 മുതൽ ഏതാണ്ട് 1579 വരെയുള്ള കാലത്ത് ജാവ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു സുന്ദാനീസ് ഹൈന്ദവ രാജ്യമായിരുന്നു. ഇന്നത്തെ ബാന്റൻ, ജക്കാർത്ത, പടിഞ്ഞാറൻ ജാവ, മധ്യ ജാവയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഈ രാജ്യം. സുന്ദ രാജ്യം ചരിത്രത്തിൽ അതിന്റെ തലസ്ഥാനം കിഴക്ക് ഗുലുഹ് (കവാലി) പ്രദേശത്തിനും പടിഞ്ഞാറ് പകുവാൻ പജാജരനുമിടയിൽ നിരവധി തവണ മാറ്റിയിരുന്നു.[1]:379
Sunda Kingdom ᮊᮛᮏᮃᮔ᮪ ᮞᮥᮔ᮪ᮓ Karajaan Sunda | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
669–1579 | |||||||||||||
The territory of Sunda Kingdom | |||||||||||||
തലസ്ഥാനം |
| ||||||||||||
പൊതുവായ ഭാഷകൾ | Sundanese Sanskrit Cirebonese | ||||||||||||
മതം | Hinduism Buddhism Sunda Wiwitan | ||||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||||
Maharaja | |||||||||||||
• 723–732 | Sanjaya | ||||||||||||
• 1371–1475 | Niskala Wastu Kancana | ||||||||||||
• 1482–1521 | Sri Baduga Maharaja | ||||||||||||
• 1567-1579 | Raga Mulya | ||||||||||||
ചരിത്രം | |||||||||||||
• Coronation of king Tarusbawa and change the name from Tarumanagara to Sunda | 669 | ||||||||||||
1579 | |||||||||||||
നാണയവ്യവസ്ഥ | Native gold and silver coins | ||||||||||||
| |||||||||||||
Today part of | Indonesia |
ബുജംഗ മാണിക് കൈയെഴുത്തുപ്രതിയിൽനിന്നുള്ള പ്രാഥമിക ചരിത്രരേഖകൾ അനുസരിച്ച്, രാജ്യത്തിന്റെ കിഴക്കൻ അതിർത്തി പമാലി നദി (സി പമാലി, ഇന്നത്തെ ബ്രെബ്സ് നദി), മധ്യ ജാവയിലെ സരയു നദി (സി സാരായു) എന്നിവയായിരുന്നു. സുന്ദര രാജ്യത്തെക്കുറിച്ചുള്ള മിക്കവാറും വിവരണങ്ങൾ പതിനാറാം നൂറ്റാണ്ടിലെ പ്രാഥമിക ചരിത്രരേഖകളിൽ നിന്നാണ് വെളിവാക്കപ്പെടുന്നത്. അതിലെ നിവാസികൾ പ്രാഥമികമായി സുന്ദാനീസ് എന്ന വർഗ്ഗത്തിൽപ്പെട്ടവരും ഭൂരിപക്ഷവും ഹൈന്ദവ മതത്തിൽപ്പെട്ടവരുമായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.