Remove ads
From Wikipedia, the free encyclopedia
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനം പശുവാണ് സുനന്ദിനി[1]. കേരളത്തിൽ ഇവ സുലഭമായി കണ്ടുവരുന്നു. സങ്കരയിനങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഈ ഇനം ഹോൾസ്റ്റീൻ, ജേഴ്സി, സിസ്സ് ബ്രൗണ് എന്നീ ഇനങ്ങളുടെ സ്വഭാവ സവിശേഷതകൾ കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്തതാണ്. വാണിജ്യപരമായ മികച്ച ഉൽപാദനവും രോഗപ്രതിരോധശേഷിയും ഇവയ്ക്കുണ്ട്. പാലിന് പുറമേ ഇവയെ ഇറച്ചിക്കും ഉപയോഗിക്കുന്നു. ഇളം തവിട്ടുനിറത്തിലും കറുപ്പുനിറത്തിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. 1994 ൽകെ.എൽ.ഡി. ബോർഡ് സുനന്ദിനിപ്പശുവിന്റെ പ്രത്യേകതകൾ നിശ്ചയിക്കുകയുണ്ടായി. ഇതനുസരിച്ച് പൂർണ്ണവളർച്ചയെത്തിയ പശുവിന്റെ തൂക്കം 350 കി.ഗ്രാം മുതൽ 400 വരെയും,ആദ്യപ്രസവം പ്രായം 28-32 മാസം ,ആദ്യ പ്രസവത്തിലെ പാലുത്പാദനം 2700-3000 കി.ഗ്രാം,കൊഴുപ്പ് 4 %, ഒർ കറവക്കാലത്ത് ശരാശരി പാലുത്പാദനം 3500 കി.ഗ്രാം ആയിരിയ്ക്കുകയും വേണം.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.