ഇന്ത്യൻ ബോളിവുഡ് പിന്നണി ഗായകൻ From Wikipedia, the free encyclopedia
സുഖ്വീന്ദർ സിംഗ് (ജൂലൈ 1971 ജനനം 18) ഒരു ഇന്ത്യൻ ബോളിവുഡ് പിന്നണി ഗായകൻ ആണ്.
സിംഗ് തന്റെ 1999-ലെ "ചയ്യ ചയ്യാ" എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനാകുന്നത്. ഈ ഗാനത്തിന് പിന്നീട് ആ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.
പിന്നീട് സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.ഈ ഗാനത്തിന് ഓസ്കാർ , ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. പിന്നീട് 2014 പുറത്തിറങ്ങിയ ഹൈദർ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
ബോളിവുഡ് ലെ പ്രശസ്തരായ താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അർജുൻ രാംപാൽ, അനിൽ കപൂർ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, തുഷാർ കപൂർ, വിവേക് ഒബ്റോയ്, സഞ്ജയ് ദത്ത്, ബോബി ഡിയോൾ രൺബീർ കപൂർ , കുനാൽ കപൂർ, ഷബീർ അലുവാലിയ, ഫർഹാൻ അക്തർ, സണ്ണി ഡിയോൾ തുടങ്ങി നിരവധി ഹീറോകൾക്കു വേണ്ടി പിന്നണിയിൽ പാടിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.