Remove ads

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവരം ലെനിന്റെ ജന്മദിനമായ ഏപ്രിൽ-22 ന് കാനു സന്യാൽ ആണ് ഈ സമ്മേളനത്തിൽ അറിയിച്ചത്.

Thumb
സി.പി.ഐ (എം.എൽ) പതാക

ചരിത്രം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

സി.പി.ഐ.(എം.എൽ) ന്റെ പ്രധാന നേതാക്കൾ ചാരു മജുംദാർ, കനു സന്യാൽ എന്നിവരാണ്. ഇവർ ആദ്യം സി.പി.ഐ (എം) ലെ പശ്ചിമബംഗാളിലെ നേതാക്കന്മാരായിരുന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസ്സ് നടന്നത് 1970 ൽ കൽക്കട്ടയിലായിരുന്നു. ഇതിൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സി.പി.ഐ (എം.എൽ)'ന്റെ നിലവിലെ ദേശീയ ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ ആണ്. നക്സൽബാരി പാതയിലാണ് പാർട്ടി മുന്നോട്ടു പോകുന്നത്.

Remove ads

നക്സൽബാരി മുന്നേറ്റം

1967 ൽ സി.പി.ഐ(എം) നേരിട്ട് ഒരു പ്രധാന പ്രശ്നമായിരുന്നു നക്സൽബാരി മുന്നേറ്റം. പാർട്ടിയിലെ തീവ്രചിന്താഗതിയുള്ള ആളുകൾ സി.പി.ഐ(എം) ഉറ്റുനോക്കുന്ന പാർലിമെന്ററി ആശയത്തെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനേത്തുടർന്നാണ് പ്രധാനമായും നക്സൽബാരി എന്നറിയപ്പെടുന്ന ഒരു വിഭാഗം പാർട്ടിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് [1]. നക്സൽബാരി പശ്ചിമബംഗാളിലെ ഒരു ചെറിയ ഗ്രാമമാണ്, ഇതിൽ നിന്നുമാണ് ഈ പുതിയ ചിന്താഗതി വെച്ചു പുലർത്തുന്ന കൂട്ടർ തങ്ങളുടെ പുതിയ നീക്കത്തിന് നക്സൽബാരി മുന്നേറ്റം എന്ന പേരു സ്വീകരിച്ചത്. പശ്ചിമബംഗാളിൽ ചൈനീസ് മാർഗ്ഗത്തോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് വിമതഗ്രൂപ്പുകൾ തന്നെ പാർട്ടിക്കുള്ളിൽ ഉടലെടുക്കുകയുണ്ടായി [2]. ഇതിൽ ചാരുമജൂംദാറും, കനു സന്യാലും നേതൃത്വം കൊടുക്കുന്ന വിഭാഗം വളരെ പ്രബലരായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് ഘടകം ഈ ആശയങ്ങളെ സഹർഷത്തോടെ സ്വാഗതം ചെയ്യുകയുണ്ടായി [3]. 1968 ഏപ്രിൽ 5 മുതൽ 12 വരെ പശ്ചിമബംഗാളിലെ ബർദ്ധ്മാനിൽ വെച്ചു നടന്ന പാർട്ടി പ്ലീനത്തിൽ വെച്ച് ഈ വിമതർ ഒരു പ്രത്യേക സംഘടനയുണ്ടാക്കി സി.പി.ഐ(എം)മിൽ നിന്നും പിരിഞ്ഞുപോയി[4]. ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന പേര് ഇവർ സംഘടനക്കായി കണ്ടെത്തി, സി.പി.ഐ(എം)മിലെ പ്രമുഖർ ഒന്നും തന്നെ വിട്ടുപോയില്ലെങ്കിലും, ഈ പിളർപ്പ് രാജ്യവ്യാപകമായി തന്നെ പ്രതിഫലിച്ചു. ഈ പുതിയ സംഘടന രക്തരൂക്ഷിത വിപ്ലവം തങ്ങളുടെ മാർഗ്ഗമായി സ്വീകരിച്ചു [4]. എന്നാൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇവർ നടത്തിയ മുന്നേറ്റം, ഭരണകൂടം വളരെ ശക്തിയോടെ തന്നെ അടിച്ചമർത്തി [5].

സമാനരീതിയിലുള്ള വിമതസ്വരങ്ങൾ ആന്ധ്രപ്രദേശ് പാർട്ടി ഘടകത്തിനുള്ളിലും നടക്കുന്നുണ്ടായിരുന്നു. തെലുങ്കാന സായുധ വിപ്ലവത്തിൽ പങ്കെടുത്ത പല വയോധികരും, പാർട്ടിയുടെ ഇന്നത്തെ നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നിയമസഭാംഗം കൂടിയായ ടി.നാഗി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഈ സംഘം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്തു. 1968 ന്റെ മധ്യത്തിൽ ആന്ധ്രപ്രദേശ് ഘടകത്തിന്റെ ഏതാണ്ട് പകുതിയോളം വരുന്ന അംഗങ്ങൾ സി.പി.ഐ(എം) ഉപേക്ഷിച്ച് ആന്ധ്രപ്രദേശ് കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന സംഘടനയുണ്ടാക്കി[6]. ടി.നാഗി റെഡ്ഢി, ഡി.വി.റാവു, കൊല്ല വെങ്കയ്യ, സി.പി.റെഡ്ഢി എന്നിവരായിരുന്നു ഈ വിമതരിൽ പ്രമുഖർ[6].

Remove ads

ഘടന

  1. പാർട്ടി കോൺഗ്രസ്‌
  2. പോളിറ്റ് ബ്യൂറോ (പി.ബി)
  3. കേന്ദ്ര കമ്മിറ്റി (സി.സി)
  4. സംസ്ഥാന കമ്മിറ്റി
  5. ജില്ലാ കമ്മിറ്റി
  6. ഏരിയ കമ്മിറ്റി
  7. ലോക്കൽ കമ്മിറ്റി
  8. ബ്രാഞ്ച്

കീഴ്ഘടകങ്ങൾ

  • യുവജന വിഭാഗം - ഇന്ത്യൻ വിപ്ലവ യുവജന സംഘടന (ആർ.വൈ.എഫ്.ഐ)
  • വനിതാ വിഭാഗം - അഖിലേന്ത്യാ വിപ്ലവ വനിതാ സംഘടന (ആൾ ഇന്ത്യാ റവല്യുഷനറി വുമൻസ് ഓർഗനൈസേഷൻ)
  • സാംസ്കാരിക വിഭാഗം - വിപ്ലവ സാംസ്കാരിക കുട്ടായിമ
Remove ads

പ്രസിദ്ധീകരണങ്ങൾ

കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരണം, ഭാഷ ...
പ്രസിദ്ധീകരണംഭാഷപ്രസിദ്ധീകരണകാലംഘടകംപത്രാധിപർപ്രസാധകൻ
റെഡ് സ്റ്റാർഇംഗ്ലീഷ്‌മാസികകേന്ദ്ര ഘടകം, മുഖപത്രംകെ.എൻ.രാമചന്ദ്രൻ_
ദി മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ്ഇംഗ്ലീഷ്‌മാസികകേന്ദ്ര ഘടകം, സിദ്ധാന്തിക പ്രസിദ്ധീകരണം__
സഖാവ്മലയാളംമാസികകേരള സംസ്ഥാന ഘടകം മുഖപത്രംപി.ജെ.ജെയിംസ്‌കെ.ശിവരാമൻ
ശ്രേണി സംഗരംഒഡിഷമാസികഒഡിഷാ സംസ്ഥാന ഘടകം മുഖപത്രം__
മാർക്സ് വാദി ലെനിൻ വാദികന്നഡമാസികകർണാടക സംസ്ഥാന ഘടകം മുഖപത്രം--
മക്കൾ ജനകീയംതമിഴ്മാസികതമിഴ്‌നാട്‌ സംസ്ഥാന ഘടകം മുഖപത്രം--
ഇങ്ക്വിലാബ്ഇംഗ്ലീഷ്‌/ഹിന്ദിത്രൈമാസികവിദ്യാർത്ഥി സംഘടന കേന്ദ്ര ഘടകം, മുഖപത്രം-
ദി റിബൽഇംഗ്ലീഷ്‌/ഹിന്ദിത്രൈമാസികയുവജന സംഘടന കേന്ദ്ര ഘടകം, മുഖപത്രം--
ദി റിവോൾട്ട്ഇംഗ്ലീഷ്‌ത്രൈമാസികവിപ്ലവ സാംസ്കാരിക കുട്ടായിമ കേന്ദ്ര ഘടകം, മുഖപത്രം[7]--
ബ്രേയ്ക്കിംഗ് ദി ഷാക്കിൾസ്ഇംഗ്ലീഷ്‌ത്രൈമാസികവനിതാ സംഘടന കേന്ദ്ര ഘടകം, മുഖപത്രം--
കബനിമലയാളംത്രൈമാസികവനിതാ സംഘടന കേരള സംസ്ഥാന ഘടകം, മുഖപത്രം}
അടയ്ക്കുക
Remove ads

ഇതും കാണുക

അവലംബങ്ങൾ

Remove ads

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads