From Wikipedia, the free encyclopedia
ഒളിംപിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്ലറ്റാണ് സി.കെ. ലക്ഷ്മണൻ(1898 - 1972) എന്ന ചെറുവേരി കൊട്ടിലേത്ത് ലക്ഷ്മണൻ. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇദ്ദേഹത്തിനാണ്.
കണ്ണൂർ തലശ്ശേരിയിൽ ജനിച്ചു. ബ്രിട്ടീഷ് രാജിൽ പട്ടാളത്തിൽ മേജർ ജനറലും ആരോഗ്യ സേവനങ്ങളുടെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. ക്രിക്കറ്റ് താരവുമായിരുന്നു.
1924 ൽ ഡൽഹിയിൽ നടന്ന ആദ്യ ദേശീയ അത്ലറ്റിക് മീറ്റിൽ 120 യാർഡ് ഹർഡിൽസ് ഇനത്തിൽ സ്വർണ്ണം നേടി.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.