Remove ads
From Wikipedia, the free encyclopedia
അമേരിക്കയിലെ പന്ത്രണ്ടാമത്തെയും കാലിഫോർണിയായിലെ നാലാമത്തെയും വലിയ നഗരമാണ് സാൻ ഫ്രാൻസിസ്കോ (/ˌsæn frənˈsɪskoʊ/). 2008 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 808,977 ആണ് ഇവിടുത്തെ ജനസംഖ്യ.[10] . 121 ചതുരശ്ര കി.മി ആണ് പ്രദേശത്തിന്റെ ചുറ്റളവ് [11] .
സാൻ ഫ്രാൻസിസ്കോ | |||
---|---|---|---|
നഗരവും കൗണ്ടിയും | |||
സിറ്റി ആൻഡ് കൗണ്ടി ഓഫ് സാൻ ഫ്രാൻസിസ്കോ | |||
San Francisco from the Marin Headlands, with the Golden Gate Bridge in the foreground | |||
| |||
Nickname(s): | |||
Motto(s): Oro en Paz, Fierro en Guerra (Spanish for "Gold in Peace, Iron in War") | |||
സാൻഫ്രാൻസിസ്കോയുടെ സ്ഥാനം | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | കാലിഫോർണിയ | ||
Founded | June 29, 1776 | ||
Incorporated | April 15, 1850[7] | ||
സ്ഥാപകൻ | Lieutenant José Joaquin Moraga and Francisco Palóu | ||
നാമഹേതു | St. Francis of Assisi | ||
• Mayor of San Francisco | Edwin M. Lee | ||
• San Francisco Board of Supervisors | Supervisors
| ||
• California State Assembly | Fiona Ma (D) Tom Ammiano (D) | ||
• California State Senate | Mark Leno (D) Leland Yee (D) | ||
• United States House of Representatives | Nancy Pelosi (D) Jackie Speier (D) | ||
• നഗരവും കൗണ്ടിയും | 231.89 ച മൈ (600.6 ച.കി.മീ.) | ||
• ഭൂമി | 46.87 ച മൈ (121.4 ച.കി.മീ.) | ||
• ജലം | 185.02 ച മൈ (479.2 ച.കി.മീ.) 79.79% | ||
• മെട്രോ | 3,524.4 ച മൈ (9,128 ച.കി.മീ.) | ||
ഉയരം | 52 അടി (16 മീ) | ||
ഉയരത്തിലുള്ള സ്ഥലം | 925 അടി (282 മീ) | ||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | ||
ജനസംഖ്യ | CSA: 75,63,460 | ||
• ജനസാന്ദ്രത | 17,179.2/ച മൈ (6,632.9/ച.കി.മീ.) | ||
• നഗരപ്രദേശം | 32,73,190 | ||
• മെട്രോപ്രദേശം | 43,35,391 | ||
Demonym(s) | San Franciscan | ||
സമയമേഖല | UTC-8 (Pacific Standard Time) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
ZIP Code | 94101–94112, 94114–94147, 94150–94170, 94172, 94175, 94177 | ||
ഏരിയ കോഡ് | 415 | ||
വെബ്സൈറ്റ് | www.sfgov.org |
സാൻ ഫ്രാൻസിസ്കൊ നഗരം 46.9 സ്ക്വയർ മൈൽ (121 km2) ചുറ്റളവിൽ വടക്കൻ മേഖലയിലേയക്കു വ്യാപിച്ചു കിടക്കുന്ന സാൻ ഫ്രാൻസിസ്കൊ അർദ്ധദ്വീപിൽപ്പെട്ട പ്രദേശമാണ്. ഓരോ സ്ക്വയർ മൈലിനും 18,451 ആളുകൾ (7,124 പേർ per km2) വസിക്കുന്നു. യു.എസിലെ കാലിഫോർണിയ സ്റ്റേറ്റിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇടതിങ്ങപ്പാർക്കുന്ന നഗരമാണ് സാൻ ഫ്രാൻസിസ്കൊ. അതുപോലെതന്നെ ന്യൂയോർക്ക് സിറ്റി കഴിഞ്ഞാൽ അമേരിക്കയിലെ തന്നെ ജനസാന്ദ്രത കൂടിയ രണ്ടാമത്തെ നഗരവുമാണ്[25] . നഗരത്തിലെ ജനസംഘ്യ ഏകദേശം 200,000 ൽ കൂടുതൽ വരും. നഗരവും പരിസരപ്രദേശങ്ങളും സാൻ ഫ്രാൻസിസ്കൊ Bay Area എന്നറിയപ്പെടുന്നു.
സാൻ ഫ്രാൻസിസ്കൊ (സ്പാനീഷ് ഭാഷയിൽ Saint Francis) നഗരം സ്ഥാപിക്കുന്നത് 1776 ജൂൺ 19 നാണ്. സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ആദ്യം താമസമുറപ്പിച്ചത്. 1894 ലെ കാലിഫോർണിയ ഗോൾഡ് റഷിൻറെ കാലത്ത് നഗരം അതിവേഗം അഭിവൃദ്ധിയിലേയ്ക്കു കുതിച്ചു. അക്കാലത്ത് പശ്ചിമദിക്കിലെ വലിയ നഗരമായി മാറി. ഒരു വ്യവസ്ഥാപിത നഗരമായി 1856 ൽത്തന്നെ സാൻ ഫ്രാൻസിസ്കൊ മാറിയിരുന്നു. 1906 ലെ ഭൂമികുലുക്കത്തിലും തീപ്പിടുത്തത്തിലും നഗരത്തിൻറെ സിംഹഭാഗവും നശിച്ചിരുന്നു. പക്ഷെ വളരെപ്പെട്ടെന്നു തന്നെ നഗരം പുനർനിർമ്മിക്കപ്പെട്ടു. നഗരത്തിന് "ദ സിറ്റി ബൈ ദ ബേ", "ഫോഗ് സിറ്റി", "സാൻ ഫ്രാൻ", "ഫ്രിസ്കോ" "ദ സിറ്റി ദാറ്റ് നോസ് ഹൌ", "ബാഗ്ദാദ് ബൈ ദ ബേ", "ദ പാരിസ് ഓഫ് ദ വെസ്റ്റ്" എന്നിങ്ങനെ പല അപരനാമങ്ങൾ ഉണ്ട്. നഗരം വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്.
പുരാതന ചരിത്രമനുസരിച്ച് സാൻ ഫ്രാൻസിസ്കൊ പ്രദേശത്തെ ആദ്യമനുഷ്യവാസം ബി.സി. 3000 നും മുമ്പ് ആയിരുന്നുവെന്നു് അനുമാനിക്കപ്പെടുന്നു. യെലെമു എന്ന തദ്ദേശീയ അമേരിക്കൻ-ഇന്ത്യൻ (റെഡ് ഇന്ത്യൻ) ഗോത്രത്തിൽപെട്ട ഒഹ്ലോൺ ജനങ്ങൾ ചെറിയ ഗ്രാമങ്ങൾ ഇവിടെ പടുത്തുയർത്തിയിരുന്നു. 1769 നവംബർ 2 ന് Don Gaspar de Portolà യുടെ നേതൃത്വത്തിൽ സ്പാനീഷ് സഞ്ചാരികൾ San Francisco Bay യിൽ എത്തിയതാണ് ഈ മേഖലയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ സന്ദർശനം. പിന്നീട് 7 വർഷങ്ങൾക്കു ശേഷം 1776 മാർച്ച് 28 ന് Juan Bautista de Anza എന്ന പര്യവേക്ഷകൻറെ നേതൃത്വത്തിൽ സ്പെയിൻകാർ Presidio of San Francisco എന്ന പേരിൽ അവിടെ ഒരു കോളനി സ്ഥാപിച്ചു. 1821 ൽ സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ച ശേഷം ഈ പ്രദേശം മെക്സിക്കോയുടെ ഭാഗമായിത്തീർന്നു. മെക്സിക്കൻ ഭരണത്തിൽ ഈ പ്രദേശത്തെ ഭൂമി സ്വകാര്യവല്ക്കരിക്കുകയും 1835 ൽ William Richardson എന്ന ഇംഗ്ലീഷ് കുടിയേറ്റക്കാരൻ ബോട്ടുകളുടെ നങ്കൂരമിടുന്ന പ്രദേശത്തിനടുത്ത് (ഏകദേശം ഇന്നത്തെ Portsmouth Square) ആദ്യത്തെ സ്വതന്ത്രമായ ഒരു താമസസ്ഥലം ഒരുക്കി. വിപുലമായ കുടിയേറ്റം സാദ്ധ്യമാക്കുന്നതിനായി Alcalde Francisco de Haro സ്പെയിൻകാരനോടൊപ്പം ചേർന്ന് റോഡുകളും മറ്റും നിർമ്മിക്കുവാനുള്ള ഒരു പ്ലാൻ തയ്യാറാക്കി. യൂറോപ്യൻ കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ഏതാനു നാളുകൾക്കൊണ്ട് അവർ ഒരു ചെറുപട്ടണം യെർബാ ബ്യൂണ എന്ന പേരിൽ അവിടെ സ്ഥാപിച്ചു. ക്രമേണ ഈ പട്ടണത്തിലേയ്ക്ക് അനേകം യൂറോപ്യൻ കുടിയേറ്റക്കാർ എത്തിച്ചേർന്നു. 1846 ല് മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനിടെ കമാണ്ടർ John D. Sloat കാലിഫോർണിയ പ്രദേശം യുണൈറ്റഡ് സ്റ്റേറ്റിന്റേതായി അവകാശപ്പെട്ടു. പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റൻ John B. Montgomery യെർബാ ബ്യൂണ പട്ടണം യു.എസിന്റേതായി പ്രഖ്യാപിച്ചു. ആ വർഷം ജനുവരി 30 ന് യെർബാ ബ്യൂണ പട്ടണം സാൻ ഫ്രാൻസിസ്കോ എന്ന് പുനർനാമകരണം ചെയ്യുകയും യുദ്ധത്തിനൊടുവിൽ യെർബാ ബ്യൂണ ഔദ്ദ്യോഗികമായി യു.എസിനു കൈമാരി മെക്സിക്കോ അവിടെ നിന്നും ഒഴിഞ്ഞു പോകുകയും ചെയ്തു. നഗരം വളരെ ആകർഷകമായ സ്ഥാനത്താണ് നിലനിൽക്കുന്നത്. അതുപോലെ ഇതൊരു നാവിക കേന്ദ്രം കൂടിയാണ്.
കാലിഫോർണിയ ഗോൾഡ് റഷിന്റെ സമയം നിധി അന്വേഷകരായ കുടിയേറ്റക്കാർ അനേകശതം ഒഴുകിയെത്തി. ഖനന സാദ്ധ്യത തിരഞ്ഞുവന്നവർ പ്രദേശത്തു തമ്പടിച്ചു. ജനസംഖ്യ 1848 ലെ 1000 പേരിൽ നിന്ന് 1849 ഡിസംബറിൽ 25,000 ലേയ്ക്ക് എത്തിച്ചേർന്നു. നിധിയെക്കുറിച്ചുള്ള അതിശയ കഥകൾ വളരെ ശക്തമായിരുന്നു അക്കാലത്ത്. യൂറോപ്പിൽ നിന്നു പരശതം കപ്പലുകൾ ഈ പ്രദേശത്തേയ്ക്ക് ഒഴുകിയെത്തി. വന്നവരെല്ലാം കപ്പലുകൾ തുറമുഖത്തുപേക്ഷിച്ച് സ്വർണ്ണപ്പാടം ലക്ഷ്യമാക്കി പാഞ്ഞു. സാൻഫ്രാൻസിസ്കോ തുറമുഖം ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതഭൂമിയായി മാറി. ഏകദേശം 500 നു മകളിൽ ഉപേക്ഷിക്കപ്പെട്ട കപ്പലുകൾ പിന്നീട് ഹോട്ടലുകളായും കടകളായും സ്റ്റോറുകളായും മറ്റും ഉപയോഗിക്കപ്പെട്ടു. കപ്പലുകളില് പലതും കാലപ്പഴക്കത്തിൽ തകരുകയും കുറേയെണ്ണം വെള്ളത്തിൽ താഴ്ന്നു പോകുകയും ചെയ്തു. 1851 ൽ തുറമുഖം വികസിപ്പിച്ചു. അനേകം കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 1870 ല് തുറമുഖം വികസിപ്പിക്കുന്നതിന് കൂടുതല് പ്രദേശങ്ങൾ മണ്ണിട്ടു നികത്തി. പുതിയ കെട്ടിടങ്ങള് നിർമ്മിക്കുന്നതിന് അടിത്തറ കുഴിക്കുമ്പോള് പഴയകാലത്തു മണ്ണിനടിയില്പെട്ട കപ്പലുകളുടെ ഭാഗങ്ങൾ പൊന്തി വരാറുണ്ട്[40]
കാലിഫോർണിയ വളരെപ്പെട്ടെന്നു തന്നെ സംസ്ഥാന പദവി നേടിയെടുത്തു. യു.എസ് പട്ടാളം ഗോൾഡന് ഗേറ്റിൽ ഫോർട്ട് പോയിൻറ് പണിയുകയും മറ്റൊരുക കോട്ട Alcatraz ദ്വീപിലും തുറമുഖത്തെ സംരക്ഷിക്കുന്നതിന് നിർമ്മിച്ചു. 1859 ൽ Mount Davidson പ്രദേശത്ത് വെള്ളിയുടെ കണ്ടുപിടിത്തം വീണ്ടും ജനസംഖ്യാ വർദ്ധനവിന്റെ വേഗം കൂട്ടി. സമ്പത്ത് തെരഞ്ഞുവന്നവരുടെ സംഘത്തെക്കൊണ്ട് തെരുവുകൾ നിറഞ്ഞുകവിഞ്ഞു. അരാജകത്വം അരങ്ങേറി. ടൌണിന്റെ Barbary Coast ഭാഗം തസ്കരന്മാരുടെയും ചൂതാട്ടക്കാരുടെയും താവളമായി മാറി.
ഗോൾഡ് റഷിന്റെ ഫലമായി സമ്പത്ത് കുമിഞ്ഞു കൂടി. ഈ സാഹചര്യം മുതലാക്കി അനേകം വ്യവസായ സംരംഭകർ പ്രദേശത്തേയ്ക്കു വന്നെത്തി. ബാങ്ക് വ്യവസായികളാണ് ആദ്യകാലത്തു നേട്ടം കൊയ്തത്. March 18, 1852 ൽ Wells Fargo ബാങ്ക് രൂപീകരിക്കപ്പെട്ടു. പിന്നീട് 1852 ൽ ബാങ്ക് ഓഫ് കാലിഫോർണിയ. 1869 ലെ Port of San Francisco യുടെ വികസനവും പസഫിക് റെയിൽ റോഡിന്റെ ആഗമനവും തുറമുഖ പ്രദേശത്തെ ഒരു വ്യവസായ കേന്ദ്രമാക്കി മാറ്റ. ക്രമേണ വളരുന്ന ജനസംഖ്യടെ ആവശ്യങ്ങളും അഭിരുചികളും നിറവേറ്റുന്നതിന് Levi Strauss, Domingo Ghirardelli (ചോക്ലേറ്റ് നിർമ്മാണം) പോലുള്ള അനേകം കച്ചവടസ്ഥാപനങ്ങൾ തുറക്കപ്പെട്ടു. വിവിധ ഭാക്ഷകൾ സംസാരിക്കുന്ന യൂറോപ്യൻ കുടിയെറ്റ ജോലിക്കാർ ഒരു മിശ്ര സംസ്കാരം പുലർത്തി. 1870 ൽ ഏഷ്യൻസിന്സ് മൊത്തം ജനസംഖ്യയുടെ 8 ശതമാനം ആയിരുന്നു. 1873 ല് സാൻഫ്രാൻസിസ്ക്കോയിലെ ആദ്യത്തെ കേബിൾ കാർ സർവ്വീസ് ചെങ്കുത്തായ പ്രദേശമായ ക്ലേ സ്ട്രീറ്റിൽ ആരംഭിച്ചു. പിന്നീട് സ്കൂളുകള്, ഹോട്ടലുകള്, പള്ളികള്, തീയേറ്ററുകള് എന്നിവയെല്ലാം എത്തി. ഗോൾഡൻ ഗേറ്റ് പാർക്ക് സ്ഥാപിക്കപ്പെട്ടു. 1890 ആയപ്പോഴേയ്ക്കും സാൻഫ്രാൻസിസ്ക്കോയിലെ ജനസംഘ്യ 300,000 ത്തിന് അടുത്തെത്തിയിരുന്നു. അക്കാലത്ത് യു.എസിലെ എട്ടാമത്തെ വലിയ നഗരം. 1901 കാലഘട്ടത്തിൽ സാൻഫ്രാൻസിസ്ക്കോ വർണ്ണപ്പകിട്ടാർന്ന ജീവിത ശൈലിയോടുകൂടിയ വൻനഗരമായി മാറി. 1900-1904 കാലഘട്ടത്തിൽ ഈ വടക്കേ അമേരിക്കന് നഗരത്തിൽ പ്ലേഗ് രോഗം പടർന്നു പിടിച്ചു.
1906 ഏപ്രിൽ 18 ന് ഒരു വലിയ ഭൂകമ്പം സാൻഫ്രാൻസിസ്കോ നഗരത്തെയും വടക്കൻ കാലിഫോർണിയ മേഖലയെയും പിടിച്ചു കുലുക്കി. വൻകെട്ടിടങ്ങൾ തകർന്നു തരിപ്പണമായി. അതോടൊപ്പം പൊട്ടിത്തകർന്ന ഗ്യാസ് ലൈനുകളിൽ നിന്നു തീ അനിയന്ത്രിതമായി പടർന്നു പിടിച്ച് തെരുവുകൾ ദിവസങ്ങളോളം തീയിലമർന്നു. നഗരത്തിന്റെ മൂന്നിലൊന്നു ഭാഗം തകർന്നടിഞ്ഞു. സമകാലികരേഖകൾ 498 പേരുടെ ജീവൻ നഷ്ടമായതായി കാണിക്കുന്നു. നഗരത്തിലെ 400,000 ജനങ്ങളിൽ പകുതിയിലേറെപ്പേർ ഭവനരഹിതരായി. അഭയാർത്ഥികൾ താല്ക്കാലികമായി ഗോൾഡൻ ഗേറ്റ് ഏരിയയിലും ബീച്ചുകളിലും മറ്റും താല്ക്കാലിക താമസസൌകര്യങ്ങൾ ഒരുക്കി.
ദ്രുതഗതിയിൽ വീണ്ടു കെട്ടിടങ്ങളും മറ്റും വൻതോതിൽ പുനർനിർമ്മിച്ചു. Amadeo Giannini യുടെ (ഇറ്റാലിയൻ കുടിയേറ്റക്കാരൻ) അക്കാലത്തെ ബാങ്ക് ഓഫ് അമേരിക്കയായി മാറിയ ബാങ്ക് ഓഫ് ഇറ്റലി ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് വൻതോതിൽ ലോണുകൾ നല്കിയിരുന്നു. സാൻഫ്രാൻസിസ്കോയിലെ അടിസ്ഥാന സൌകര്യങ്ങളിൽ പലതും ഇക്കാലത്താണ് മെച്ചപ്പെടുത്തിയത്. 1912 ൽ സാൻഫ്രാൻസിസ്കോ മേയറായിരുന്ന ജയിംസ് റോൾഫ് സിവിൽ എൻജീനീയറായ Michael O'Shaughnessy യെ നഗര പുനർ നിർമ്മാണ ജോലിക്കായി തെരഞ്ഞടുക്കുകയും Twin Peaks Reservoir, Stockton Street Tunnel, Twin Peaks Tunnel, San Francisco മുനിസിപ്പൽ റെയിൽവേ, Auxiliary Water Supply System, പുതിയ അഴുക്കുചാലുകൾ നിർമ്മിക്കുക എന്നിങ്ങനെയുള്ള നിർമ്മാണങ്ങളുടെ മേല്നോട്ടത്തിനു നിയമിച്ചു.
ആധുനിക കാലത്ത് പുതിയ താമസ സൌകര്യങ്ങള്ക്കും ഓഫീസുകള്ക്കുമായി അനേകം അംബരചുംബികൾ പടുത്തുയർത്തിക്കൊണ്ടിരിക്കുന്നു.
സാൻഫ്രാൻസിസ്കോ നഗരം യുണൈറ്റഡ് സ്റ്റേറ്റിന്റെ പടിഞ്ഞാറെ തീരത്ത് സാൻഫ്രാൻസിസ്കോ പെനിന്സുലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. പസഫിക് സമുദ്രത്തിന്റെ തീരവും സാൻഫ്രാൻസിസ്കോ ബേയും ഇരു വശത്തും നഗരത്തിന് അതിർത്തികളായി വരുന്നു. അൽകാറ്റ്രസ്, ട്രഷർ ഐലന്റ്, യെർബ ബ്യൂണ എന്നീ ദ്വീപുകളും അൽമേഡാ, റെഡ് റോക്ക്, എയ്ഞ്ചൽ എന്നീ ദ്വീപുകളുടെ ചില ഭാഗങ്ങളും നഗരത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം മനുഷ്യവാസമില്ലാത്ത ഫറോലോൺ ദ്വീപും ഉൾപ്പെടും.
നഗരപരിധിക്കുള്ളിൽ മാത്രം 50 കുന്നുകളുണ്ട്. നോബ് ഹിൽ, പോട്രെറോ ഹിൽ, റഷ്യൻ ഹിൽ എന്നിവ അവയിൽ ചലതാണ്. തെക്കു പടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ ട്വിൻ പീക്ക്സ് സ്ഥിതി ചെയ്യുന്നു. സാൻഫ്രാൻസിസ്കോയിയലെ ഏറ്റവും ഉയരം കൂടിയ പർവ്വതം മൌണ്ട് ഡേവിഡ്സൺ ആണ്. 928 അടിയാണ് (283 മീറ്റർ) ഇതിന്റെ ഉയരം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.