ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
സാറാ-ജാനെ അബിഗൈൽ ലങ്കാഷയർ,(ജനനം 10 ഒക്ടോബർ 1964) ഒരു ഇംഗ്ലീഷ് നടിയാണ്. 1986- ൽ ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ നിന്ന് ബിരുദം നേടുകയും സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നാടകം ക്ലാസുകളിൽ അദ്ധ്യാപികയാകുകയും ചെയ്തു. കൊറോണേഷൻ സ്ട്രീറ്റ് (1991-1996, 2000), വേർ ദ ഹാർട്ട് ഈസ് (1997-1999), ക്ലോക്കിങ്ങ് ഓഫ് (2000), സീയിംഗ് റെഡ് (2000) തുടങ്ങിയ ടെലിവിഷൻ പരിപാടികളിൽ ലങ്കാഷയർ പ്രശസ്തി നേടി. ഇത് വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. 2000-ത്തിലെ വേനൽക്കാലത്ത് ലങ്കാഷയർ രണ്ടുവർഷത്തെ ഐ.ടി.വി നെറ്റ് വർക്കിന്റെ ഗോൾഡൻ ഹാൻഡ്കഫ്സ് കരാറിൽ ഒപ്പുവെച്ചു. ഇത് യുകെയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ടെലിവിഷൻ അഭിനേത്രിയാക്കി.
ഒളിവർ ട്വിസ്റ്റ് (2007), ലാർക്ക് റൈസ് ടു കാൻഡൽഫോർഡ് (2008-2011), ദി പാരഡൈസ് (2012) എന്നീ തുടർച്ചയായുള്ള ടെലിവിഷൻ റോളുകളിലും, ചെരിഷെഡ് (2005), ഫൈവ് ഡോട്ടേഴ്സ് (2010) തുടങ്ങിയ വസ്തുത അടിസ്ഥാനമാക്കിയുള്ള നാടകങ്ങളിലും അഭിനയിച്ചിരുന്നു. 2012 മുതൽ, ലങ്കാഷയർ ലാസ്റ്റ് ടാങ്കോ ഇൻ ഹാലിഫാക്സ് (2012-2016), ഹാപ്പി വാലി (2014-ഇതുവരെ) ഇവയിലെ കഥാപാത്രങ്ങൾക്ക് വിപുലമായ വിമർശനങ്ങൾ നേടിയിട്ടുണ്ട്. ലങ്കാഷയർ ആൻഡ് വെൻ ഡിഡ് യു ലാസ്റ്റ് സീ യുവർ ഫാദർ?, ഡാഡ്സ് ആർമി (2016) എന്നീ ഫീച്ചർ ഫിലിമുകളിലും വെസ്റ്റ് എൻഡ് തിയറ്റർ പ്രൊഡക്ഷൻസായ ബ്ലഡ് ബ്രദേഴ്സ് (1990) ഗയ്സ് ആന്റ് ഡോൾസ്(2005 - 2006), ബെറ്റി ബ്ലൂ ഐസ് (2011) എന്നിവയിലും പ്രത്യക്ഷപ്പെട്ടു.
ലങ്കാഷയർ നാല് ദശാബ്ദങ്ങളിലായി നിരവധി പുരസ്കാരങ്ങളും നോമിനേഷനുകളും കരസ്ഥമാക്കി. രണ്ട് ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡുകളടക്കം അഞ്ച് നാമനിർദ്ദേശങ്ങളും സ്വന്തമാക്കി. 2017- ൽ നാടകത്തിലേക്കുള്ള സേവനങ്ങൾക്കുള്ള ബഹുമതിയായി ലങ്കാഷയർ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ (OBE) ഓഫീസർ ആയി നിയമിക്കപ്പെട്ടു.
സാറാ-ജാനെ അബിഗൈൽ ലങ്കാഷയർ [1] 1964 ഒക്ടോബർ 10-ന് ലങ്കാഷയറിലെ ഓൾഡ്ഹാം എന്ന സ്ഥലത്ത് ജനിച്ചു.[2] അവരുടെ പിതാവ് ജോഫ്രി ലങ്കാഷയർ (1933-2004), ടെലിവിഷൻ തിരക്കഥാകൃത്ത് ആയിരുന്നു. കോറണേഷൻ സ്ട്രീറ്റ് എന്ന സോപ്പ് ഓപ്പറയും, സിറ്റുവേഷൻ കോമഡിയായ ദി കുക്കൂ വാൽട്ട്സ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകളാണ്. [3][4]അമ്മ, ഹിൽഡ, ജോഫ്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. അവൾക്ക് മൂന്ന് സഹോദരരുണ്ട്. ഒരാൾ മൂത്തതും ഇളയ രണ്ടുപേർ ഇരട്ടകളുമായിരുന്നു.[5] 1976-81 കാലഘട്ടത്തിൽ ഓൾഡ്ഹാം ഹൾം ഗ്രാമീണ വിദ്യാലയത്തിൽ നിന്ന് ലങ്കാഷയർ വിദ്യാഭ്യാസം നേടി.[6]
17 വയസ്സുള്ളപ്പോൾ ലങ്കാഷയർ ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കാൻ തുടങ്ങിയിരുന്നു.[7]
പ്രശസ്തിയ്ക്കും പദവിയ്ക്കും വേണ്ടിയുള്ള ആശയങ്ങളിൽ താൻ ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് ലങ്കാഷയർ പറയുകയുണ്ടായി. അവരുടെ പശ്ചാത്തലം ടെലിവിഷൻ രംഗങ്ങളിൽ പ്രവർത്തിക്കാൻ പ്രാഥമിക താല്പര്യം ജനിപ്പിച്ചിരുന്നു.18 വയസ്സ് വരെ കലാപരിപാടികളിൽ ഗൌരവമായി ചിന്തിച്ചിരുന്നില്ല. [8] ഗിൽഡാൽ സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡ്രാമയിൽ ഒരു സ്ഥാനം ലഭിച്ചപ്പോൾ അഭിനയത്തിലുള്ള അഭിരുചി ലങ്കാഷയർ തിരിച്ചറിയുകയായിരുന്നു.1986- ൽ അവൾ ബിരുദം നേടി. അവിടെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ മഹത്തായതായിരുന്നു എങ്കിലും "ഗുരുതരമായ കഠിനാദ്ധ്വാനം ഭീതിജനകം" ആയിരുന്നെന്നും വിവരിക്കുന്നുണ്ട്.[9]
നിരവധി റിപ്പെർട്ടറി തിയേറ്റർ കമ്പനികളുടെ നിരസനം കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ ലൈബ്രറി തീയേറ്റർ കമ്പനിയിലെ സംവിധായകനായ ഹോവാർഡ് ലോയ്ഡ്-ലൂയിസ് ലങ്കാഷയർക്ക് ആദ്യ അഭിനയകഥയും ഇക്വിറ്റി കാർഡും നൽകി.[10] ലങ്കാഷയർ പസഫിക് ഓവർച്ചേർസ്, ദ ബ്യൂട്ടിഫുൾ ഗെയിം എന്നീ രണ്ട് നാടകങ്ങൾ നാടകകമ്പനിയുമായി അവതരിപ്പിച്ചു. "എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ആയിരുന്നു അത്. [11] ലൈവ് പ്രേക്ഷകരുടെ ഫലമായി അവരുടെ ആദ്യ പ്രൊഫഷണൽ അഭിനയത്തെ അവർ ഭയന്നു. ഒരു രംഗത്തിന്റെ ഭാഗമായി "കുളി വസ്ത്രം ധരിച്ചിരുന്നതിനാൽ ഞാൻ ഞെട്ടിപ്പോയി എന്ന് ലങ്കാഷയർ പറയുകയുണ്ടായി. റിസ്ക് എടുക്കുന്നതോ അപ്രതീക്ഷിതമായോ തന്റെ അഭിനയ ജീവിതത്തിന് അനന്തരഫലമുണ്ടാക്കുമെന്ന് അവൾ തിരിച്ചറിഞ്ഞു. ദ ബ്യൂട്ടിഫുൾ ഗെയിം ലെ ഡിനൈസ് എന്ന കഥാപാത്രം ഏറ്റവും നല്ല സഹനടിക്കുള്ള മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് തിയറ്റർ അവാർഡിന് നാമനിർദ്ദേശം നേടികൊടുത്തിരുന്നു.[12]
22 വയസ്സുള്ളപ്പോൾ, ലങ്കാഷയർ തന്റെ ആദ്യകാല സുഹൃത്ത് സംഗീത അദ്ധ്യാപകനായിരുന്ന ഗാരി ഹാർഗ്രേവസിനെ വിവാഹം കഴിച്ചു. വിവാഹത്തിനു നാലുവർഷം മുമ്പ് കണ്ടുമുട്ടിയ ഗാരി ലങ്കാഷയറിനെക്കാൾ 11 വർഷം സീനിയർ ആയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.