ഇന്ത്യൻ എഴുത്തുകാരി (1934-2023) From Wikipedia, the free encyclopedia
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായിരുന്നു സാറാ തോമസ്. 1934 ൽ കോട്ടയം എടത്തും പടിക്കൽ(Edathumpadickal) കുടുംബാംഗമായ വഞ്ചിത്താറ്റിൽ വർക്കി മാത്തുവിന്റെ മകളായി തിരുവനന്തപുരത്ത് ജനനം. ഓമന എന്നാണ് വീട്ടിൽ വിളിച്ചിരുന്ന പേര്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. 1977 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നാർമടി പുടവകൾ എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ 1977 ൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.
2023 മാർച്ച് 31 പുലർച്ചെ നന്ദാവനം പോലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിൽ വച്ച് സാറാ തോമസ് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.