ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്.[1] ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു.
ചരിത്രം
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടനെ, പ്രതിരോധ സേനയുടെ ക്ഷേമത്തിനുവേണ്ടി സാമ്പത്തിക സംവരണം ആവശ്യമായി വന്നിരുന്നു. 1949 ഓഗസ്റ്റ് 28 ന് പ്രതിരോധ മന്ത്രിസഭയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഒരോ വർഷവും ഡിസംബർ 7 ന് പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഒരു പതാക ദിനം ആചരിക്കുന്നതിനു പിന്നിലുള്ള ആശയം പൊതുജനങ്ങൾക്ക് ചെറിയ പതാകയുടെ മാതൃകകൾ വിതരണം ചെയ്യുകയും അതിലൂടെ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഭാവനകൾ ശേഖരിക്കുക എന്നതുമായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന സായുധ സേനയിലെ കുടുംബാംഗങ്ങളെയും ആശ്രിതരെയും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ സാധാരണ ജനങ്ങളുടെ ഒരു ഉത്തരവാദിത്തമായാണ് അത് പരിഗണിക്കപ്പെടുന്നത്.
അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു 1954 ഡിസംബർ 7 ന് ഇങ്ങനെ പറഞ്ഞു:[2]
- A few weeks ago, I visited Indo-China and saw our officers and men attached to the International Commission there. It gave me a thrill to see their smart bearing and the good work they were doing in that distant land. What pleased me still more was their general popularity with the people there. By their efficiency as well as their friendliness, they enhanced the reputation of India. Among them were people from all parts of India. They observed no provincial or other differences amongst themselves. I am sure my countrymen will be pleased to learn of them and would like to indicate their appreciation of these young men who serve our country both here and elsewhere so well. A way to indicate that appreciation is to contribute to the Flag Day Fund.
പ്രാധാന്യവും ഉദ്ദേശ്യവും
പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്.
- യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം.
- ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.
- വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.
പതാകകൾ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.
പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.[3]
പതാക ദിനം ഫണ്ട്
1949 ൽ പ്രതിരോധ മന്ത്രിയുടെ സമിതിയാണ് ആദ്യത്തെ പതാക ദിന ഫണ്ട് സജ്ജമാക്കിയത്. 1993 ൽ പ്രതിരോധ മന്ത്രാലയം ബന്ധപ്പെട്ട ഒരു ക്ഷേമ ഫണ്ടുകൾ ഒരു സായുധ സേന പതാക ദിനം ഫണ്ടിലേയ്ക്ക് കൂട്ടിച്ചേർത്തു.[4] ആ ഫണ്ടുകളിൽ,
- യുദ്ധത്തിനുവേണ്ടിയുള്ള പ്രത്യേക ധനസഹായം, യുദ്ധബാധിതർ, മുൻ ഉദ്യോഗസ്ഥർ / സേവനം ചെയ്യുന്ന വ്യക്തികൾ
- പതാക ദിനം ഫണ്ട്
- സെന്റ് ഡണെൻസ് (ഇന്ത്യ) - കേന്ദ്രീയ സൈനിക് ബോർഡ് ഫണ്ട്
- ഇന്ത്യൻ ഗൂർഖ വിമുക്ത ഭടന്മാരുടെയും ക്ഷേമ ഫണ്ട്.
കുറിപ്പുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.