From Wikipedia, the free encyclopedia
അമേരിക്കക്കാരനായ എഴുത്തുകാരനും ന്യൂറോസയന്റിസ്റ്റും ദാർശനികനും ആണ് സാം ഹാരിസ്. 1967 ഏപ്രിൽ 9 നാണ് ഇദ്ദേഹം ജനിച്ചത്. നിരീശ്വരവാദപരമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്ല ജനപ്രീതി പിടിച്ചു പറ്റിയവയാണ്. ശാസ്ത്രചിന്ത, മതേതരത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ പ്രൊജക്ട് റീസൺ എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണിദ്ദേഹം.[2]. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ദ് എൻഡ് ഓഫ് ഫെയ്ത്ത്. 2004 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ 33 ആഴ്ച്ച ഉണ്ടായിരുന്നു. ദ് എൻഡ് ഓഫ് ഫെയ്ത്ത് എന്ന പുസ്തകത്തിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം എഴുതിയ ഗ്രന്ഥമാണ് എ ലെറ്റർ ടു എ ക്രിസ്റ്റ്യൻ നേഷൻ.
സാം ഹാരിസ് | |
---|---|
ജനനം | Samuel Benjamin Harris[1] ഏപ്രിൽ 9, 1967 Los Angeles, California, U.S. |
തൊഴിൽ | Author, neuroscientist, non-profit executive, philosopher |
ദേശീയത | American |
വിദ്യാഭ്യാസം | Philosophy (B.A. 2000), Neuroscience (Ph.D. 2009) |
പഠിച്ച വിദ്യാലയം | Stanford University University of California, Los Angeles |
Genre | Non-fiction |
വിഷയം | Neuroscience, philosophy, religion |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | PEN/Martha Albrand Award |
പങ്കാളി | Annaka Harris (m. 2004) |
കുട്ടികൾ | 2 |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
SamHarris.org |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.