From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ രാജാവാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് (അറബി: سلمان بن عبد العزيز آل سعود, Salmān bin ʿAbd al-ʿAzīz ʾĀl Saʿūd). രാജകുടുംബത്തിൽ വലിയ സ്വാധീന ശക്തിയുള്ള സൽമാൻ രാജകുമാരനടക്കമുള്ള ഏഴു സഹോദരങ്ങളെ "സുദൈരി സെവൻ" എന്നാണ് അറിയപ്പെടുന്നത്.
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് سلمان بن عبد العزيز آل سعود | |
---|---|
തിരു ഗേഹങ്ങളുടെ സേവകൻ രാജാവ് | |
സൽമാൻ ബിൻ അബ്ദുൽ അസീസ് പെന്റഗൺ ആസ്ഥാനത്ത് | |
കാലഘട്ടം | 23 ജനുവരി 2015 |
മുൻഗാമി | നായിഫ് ബിൻ അബ്ദുൽ അസീസ് |
രാജാവ് | അബ്ദുല്ല രാജാവ് |
അധികാരകാലം | 5 നവംബർ 2011 – തുടരുന്നു |
മുൻഗാമി | സുൽത്താൻ ബിൻ അബ്ദുൽ അസീസ് |
രാജാവ് | അബ്ദുല്ല രാജാവ് |
അധികാരകാലം | 25 ഫെബ്രുവരി 1963 – 5 നവംബർ 2011 |
രാജാവ് | 'പട്ടിക കാണുക' |
മുൻഗാമി | ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് |
പിൻഗാമി | സത്താം ബിൻ അബ്ദുൽ അസീസ് |
പേര് | |
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് | |
രാജവംശം | സൗദ് ഭവനം |
പിതാവ് | അബ്ദുൽ അസീസ് അൽ സൗദ് |
മാതാവ് | ഹസ്സ ബിൻത് അഹമ്മദ് അൽ സുദൈരി |
മതം | ഇസ്ലാം |
1963 മുതൽ 2011 വരെയുള്ള 48 വർഷം അദ്ദേഹം റിയാദിന്റെ ഡെപ്യൂട്ടി ഗവർണർ, ഗവർണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011 ൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. 2012 ൽ നയിഫ് രാജകുമാരൻ അന്തരിച്ചപ്പോൾ സൽമാൻ, കിരീടാവകാശിയായി അവരോധിക്കപ്പെട്ടു. 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി.
സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31 ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം.[1][2] മുറബ്ബ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം.[3]
തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1935 ഡിസംബർ 31ന് ജനിച്ച സൽമാൻ രാജകുമാരൻ രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായിരുന്നു. കിരീടവകാശി സുൽത്താൻ രാജകുമാരൻെറ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും lമറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ്. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അതോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.