ഇന്ത്യൻ ഗായിക From Wikipedia, the free encyclopedia
മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് സയനോര ഫിലിപ്പ്(ജനനം: മാർച്ച് 1, 1984). 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി[1].
സയനോര ഫിലിപ്പ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സയനോര |
ജനനം | കണ്ണൂർ | മാർച്ച് 1, 1984
ഉത്ഭവം | കണ്ണൂർ, കേരള |
തൊഴിൽ(കൾ) | ഗായിക, സംഗീതസംവിധായിക |
ഉപകരണ(ങ്ങൾ) | വോക്കൽ |
വർഷങ്ങളായി സജീവം | 2004 - തുടരുന്നു |
വെബ്സൈറ്റ് | [http://sayanoraphilip.com |
1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.
ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്[2]. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് സെന (Zena) എന്നു പേരായ ഒരു മകളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.