സമൂഹശാസ്ത്രം

From Wikipedia, the free encyclopedia

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ്‌ സമൂഹശാസ്ത്രം (ഇംഗ്ലീഷിൽ സോഷ്യോളജി-Sociology).[1] അത് ഒരു സാമൂഹിക ശാസ്ത്രമാണ്. മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിലവിലുള്ള അറിവുകൾ  മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അവയെ  വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് സമൂഹശാസ്‌ത്രത്തിന്റെ ധർമ്മം. സാമൂഹിക നന്മയ്ക്കായി ഉള്ള വിവിധ പദ്ധതികളിൽ നേരിട്ടു പ്രയോഗിക്കുവാനോ അല്ലെങ്കിൽ വെറും അക്കാദമിക ഉപയോഗത്തിന് മാത്രമായോ സമൂഹശാസ്ത്ര ഗവേഷണ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണ് സമൂഹശാസ്ത്രം ഒരു പഠനശാഖയായി വികസിച്ചത്. ഫ്രഞ്ച് തത്വചിന്തകനായ  ഒഗൂസ്ത് കോംത് (Auguste Comte) സമൂഹശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നു.

സമൂഹശാസ്ത്രപഠനത്തിൻറെ പ്രസക്തി

സമൂഹത്തെക്കുറിച്ചു ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് ഉപകരിക്കുന്നു. കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സമ്പദ്ഘടന, സർക്കാർ, ആരോഗ്യമേഖല, മതം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളുമായി മനുഷ്യനുള്ള ബന്ധം അപഗ്രഥിക്കാൻ സഹായിക്കുന്നു. സമൂഹത്തിലെ കുറ്റകൃത്യ വാസനകൾ കുറയ്ക്കാൻ പര്യാപ്തമായ അളവുകോലുകൾ നിർണയിക്കാൻ സഹായിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ അപഗ്രഥിച്ചു സാംസ്കാരിക അഭിവൃദ്ധി കൈവരിക്കാൻ പ്രേരിപ്പിക്കുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.