ഒരു മലയാളചലച്ചിത്രസംവിധായകനും[2], കവിയുമാണ്[3] സനൽ കുമാർ ശശിധരൻ.

വസ്തുതകൾ സനൽ കുമാർ ശശിധരൻ, ജനനം ...
സനൽ കുമാർ ശശിധരൻ[1]
Thumb
ജനനം (1977-04-08) ഏപ്രിൽ 8, 1977  (47 വയസ്സ്)
പെരുംകടവിള
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2001-ഇതുവരെ
ജീവിതപങ്കാളി(കൾ)ശ്രീജ
മാതാപിതാക്ക(ൾ)ശശിധരൻ, സരോജം
അടയ്ക്കുക

ജീവിതരേഖ

1977 ഏപ്രിൽ 8-നു തിരുവനന്തപുരത്തെ പെരുംകടവിളയിലാണു സനൽ ജനിച്ചത്. അച്ഛൻ ശശിധരൻ, അമ്മ സരോജം.[4] ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു.[5] 2001-ൽ കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി[6] സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ ഉദ്ദ്യേശം[7]. ജനങ്ങളുടെ കയ്യിലുള്ള പണം ശേഖരിച്ച് 3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനൽ നിർമ്മിച്ചു. 2014-ൽ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യ ചലച്ചിത്രമായ ഒരാൾപ്പൊക്കത്തിനു ലഭിച്ചു.[8] 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ സനൽ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.[9]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ Year, Title ...
YearTitleNotes
2001അതിശയലോകംകാഴ്ച ചലച്ചിത്രവേദി ജനങ്ങളുടെ
പണമുപയോഗിച്ച് നിർമ്മിച്ച ഹ്രസ്വ ചിത്രം[10]
2008പരോൾമലയാളം ബ്ലോഗ് ലോകത്തു നിന്നു
നിർമ്മിച്ച ഹ്രസ്വ ചിത്രം[11]
2012ഫ്രോഗ്2012-ലെ കേരളസംസ്ഥാന ടെലിവിഷൻ അവാർഡിൽ
പുരസ്കാരം നേടിയ ഹ്രസ്വചിത്രം[12][13]
2014ഒരാൾപ്പൊക്കംആദ്യ മുഴുനീള ചിത്രം
ഓൺലൈൻ ലോകത്തു നിന്നുള്ള പണസമാഹരണം നടത്തി നിർമ്മിച്ച ആദ്യ ചലച്ചിത്രം[14][15]
2015ഒഴിവുദിവസത്തെ കളി2015-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രം[9][16]
2017 സെക്സി ദുർഗ 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി
അടയ്ക്കുക

പുരസ്കാരങ്ങൾ

  • 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം[17] - സെക്സി ദുർഗ
  • 2015-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഒഴിവുദിവസത്തെ കളി[9]
  • 2014-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഒരാൾപ്പൊക്കം[18]
  • 2014-ലെ ജോൺ എബ്രഹാം പുരസ്കാരത്തിൽ പ്രത്യേക പരമാർശം[19]
  • 2014-ലെ അരവിന്ദൻ പുരസ്കാരത്തിൽ പ്രത്യേക പരമാർശം[20]
  • 2014-ൽ മികച്ച സംവിധായകനുള്ള മോഹൻ രാഘവൻ പുരസ്കാരം[21]

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.