From Wikipedia, the free encyclopedia
ഖുർആനിലും ബൈബിളിലും പരാമർശിക്കപ്പെടുന്ന ലൂത്ത് പ്രവാചകനും കുടുംബവും ജീവിച്ച പുരാതന ഫലസ്തീനിലെ ഒരു നഗരമാണ് സദൂം അഥവാ സൊദോം(Sodom). ലൂത്ത് പ്രവാചകൻ ദൈവനിയോഗ പ്രകാരം ഈ പ്രദേശത്തേക്ക് ആഗതനായപ്പോൾ ഇവിടെ വസിച്ചിരുന്ന ജനസമൂഹം അദ്ദേഹത്തെ പരിഹസിക്കുകയും മറുത്ത് നിൽക്കുകയും ചെയ്തതിനാൽ ദൈവിക ശിക്ഷയുടെ ഭാഗമായി ഈ നഗരം നശിക്കുകയും ചാവുകടലിൽ മുങ്ങിപ്പോകുകയും ചെയ്തതായി ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലൂത്ത് അഥവാ ലോത്ത് ഈ പ്രദേശത്ത് എത്തുവാനിടയായ സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാരണമാണ് ബൈബിളിൽ കാണപ്പെടുന്നത്. ഒരേ പ്രദേശത്ത് വസിച്ചിരുന്ന അബ്രഹാമിന്റെയും ലോത്തിന്റെയും കന്നുകാലികളുടെ ഇടയൻമാർ തമ്മിലുള്ള കലഹം പതിവായപ്പോൾ ഒരു പരിഹാരമെന്ന നിലയിൽ ഇരുവരും വെവ്വേറെ പ്രദേശങ്ങളിൽ താമസിക്കുവാനുള്ള കൂട്ടായ തീരുമാനത്തെ തുടർന്ന് ലോത്ത് കൂടുതൽ ഫലയൂഷ്ഠവും സമൃദ്ധവുമായ സോദോം തെരഞ്ഞെടുത്തു എന്നാണ് ബൈബിൾ ഭാഷ്യം. എന്നാൽ ദൈവകോപം 'തീമഴയായി' സോദോമിനു മേൽ പെയ്തിറങ്ങി ഈ നഗരത്തെ സമൂലം നശിപ്പിച്ചുവെന്നും ഇതിനു കാരണമായത് തദ്ദേശിയ സമൂഹത്തെ ഗ്രസിച്ചിരുന്ന സ്വവർഗലൈംഗികതയിരുന്നുവെന്നുമുള്ള വിശദീകരണത്തിൽ ഖുറാനും ബൈബിളും സമാനത പുലർത്തുന്നു.
സദൂമിന്റെ പതനത്തെ കുറിച്ച് ഖുർആൻ(11:82) പറയുന്നത് ഇപ്രകാരമാണ് :
“ | അങ്ങനെ നമ്മുടെ കൽപന വന്നെത്തിയപ്പോൾ നാം ആ നാടിനെ കീഴ്മേൽ മറിച്ചുകളഞ്ഞു. അതിനു മീതെ നാം ചുട്ട മൺകട്ടകൾ വർഷിച്ചു. അവയിൽ ഓരോ കല്ലും നിന്റെ നാഥങ്കൽ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളിൽനിന്ന് ഒട്ടം വിദൂരമല്ല. | ” |
ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ (19:24,25) സമാനമായ പരാമർശം ഇങ്ങനെയാണ്:
“ | യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. | ” |
ഇപ്പോൾ ചാവുകടൽ സ്ഥിതിചെയ്യുന്ന പ്രദേശമടങ്ങുതായിരുന്നു സദൂം.[1]ഈ പ്രദേശത്തിന് സംഭവിച്ച ഭൂമിശാസ്ത്രപരമായ വ്യതിയാനത്തെ കുറിച്ച് ഖുർആനിൽ( 11:82 ) സൂചനകളുണ്ട് എന്ന് വാദിക്കപ്പെടുന്നു.[2] ഇസ്ലാമികവിശ്വാസമനുസരിച്ച് ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായി[3] ഈ പ്രദേശം മാറിയതും ഇക്കാരണത്താലാവാം.സമുദ്രനിരപ്പിൽ നിന്നും 1300 അടി താഴ്ചയിലാണ് ഈ ചാവുകടൽ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെ നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങൾ ഇവിടെ നിലനിന്നിരുന്ന നാഗരികതയെ കുറിച്ചുളള വിവരങ്ങൾ തരുന്നുണ്ട്.[4][5] ഇവിടെ സൂചിപ്പിച്ച ഭൂമിശാസ്ത്രപരമായ മാറ്റവും അവരിൽ വർഷിച്ചു എന്ന് ഖുറാനിൽ പരാമർശിക്കുന്ന തീമഴയുടെ അടയാളങ്ങളും അവിടങ്ങളിൽ നടത്തിയ ഉദ്ഖനന ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുന്നു.[6][വിശ്വസനീയമല്ലാത്ത അവലംബം?]എന്നും പറയപ്പെടുന്നു. പക്ഷെ പ്രമുഖ വിവർത്തകരെല്ലാം ഖുർആനിൽ 'അടുത്തുള്ള'( ادنى) സ്ഥലം എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ബൈസാന്റിയൻ -പേർഷ്യാ യുദ്ധം നടന്ന ജറുസലേമിനു പകരം 'താഴ്ന്ന സ്ഥലം എന്ന് അർഥം മാറ്റി അത് ചാവുകടലാക്കി മാറ്റുകയായിരുന്നു. [7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.