From Wikipedia, the free encyclopedia
ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ വിട്ട് അല്ലാഹുവിൽ അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പോയി. ഹാജറയും മകൻ ഇസ്മാഈലും മക്കയിലെ മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ ദാഹിച്ചു തളർന്ന് നടക്കുകയായിരുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം പോലുമില്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ചായി ഹാജറ. ദാഹം കൊണ്ട് അവശനായ ഇസ്മാഈൽ വെള്ളത്തിനായി കരച്ചിലായി. ഈ വിഷാദാവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ കഅബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സഫ കുന്നിലേക്ക് അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്ന് നോക്കി. നിരാശയായിരുന്നു ഫലം. ഉടൻ തന്നെ സഫ കുന്നിൽ നിന്നും നിന്ന് താഴ്വരയിലേക്കിറങ്ങി മർവാ കുന്നിലേക്ക് നടന്നു. മർവയിലെത്തി നാലുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല. നിരാശയായ ഹാജറ ദാഹജലത്തിന് വേണ്ടി വീണ്ടും സഫ-മർവ കുന്നുകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ ഓടി. നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി കണ്ടത് മകൻ കാലിട്ടടിച്ച് കരയുന്ന സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതാണ്. [അവലംബം ആവശ്യമാണ്] നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളത്തിന്റെ ശക്തി നിയന്ത്രണത്തിലായി. [അവലംബം ആവശ്യമാണ്] ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.