സംഭാജി ഭോസ്ലെ
ഛത്രപതിയുടെ മറാത്ത സാമ്രാജ്യം From Wikipedia, the free encyclopedia
ഛത്രപതിയുടെ മറാത്ത സാമ്രാജ്യം From Wikipedia, the free encyclopedia
സാംബാജി (ജീവിതകാലം: 14 മേയ് 1657 - 11 മാർച്ച് 1689). മറാഠാ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഛത്രപതി ശിവാജിയുടേയും അദ്ദേഹത്തിന്റെ ആദ്യ പത്നി സായ്ബായിയുടേയും മൂത്തപുത്രനായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ മരണശേഷം സിംഹാസനത്തിന്റെ പിൻഗാമിയായ അദ്ദേഹം ഒമ്പത് വർഷക്കാലം ഭരണം നടത്തിയിരുന്നു. മറാഠാ സാമ്രാജ്യവും മുഗൾ സാമ്രാജ്യം, അതുപോലെ അയൽ ശക്തികളായ സിദ്ധികൾ, മൈസൂർ രാജവംശം, ഗോവയിലെ പോർട്ടുഗീസുകാർ തുടങ്ങിയരുമായി തുടർന്നുകൊണ്ടിരുന്ന യുദ്ധം വലിയതോതിൽ രൂപപ്പെട്ടത് സാംബാജിയുടെ ഭരണകാലത്തായിരുന്നു. 1689 ൽ മുഗൾ സാമ്രാജ്യം അദ്ദേഹത്തെ പടികൂടുകയും പീഠിപ്പിച്ച് വധിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ സഹോദരൻ രാജാറാം ഒന്നാമൻ മറാഠാ സാമ്രാജ്യത്തിന്റെ പിൻഗാമിയായി അവരോധിതനായി.[1]
Sambhaji Bhosale | |
---|---|
Chhatrapati of the Maratha Empire | |
A painting of Sambhaji, 17th century | |
ഭരണകാലം | 16 January 1681 – 11 March 1689 |
കിരീടധാരണം | 20 July 1680, Panhala or 16 January 1681, Raigad fort |
മുൻഗാമി | Shivaji |
പിൻഗാമി | Rajaram I |
ജീവിതപങ്കാളി | Yesubai |
മക്കൾ | |
Bhavani Bai Shahu I | |
രാജവംശം | Bhonsle |
പിതാവ് | Shivaji |
മാതാവ് | Saibai |
മതം | Hinduism |
ശിവജിയുടെ ആദ്യഭാര്യയായിരുന്ന സായ്ബായിയുടെ പുത്രനായി പുരന്ദർ കോട്ടയിലാണ് സാംബാജി ജനിച്ചത്. മാതാവ് അദ്ദേഹത്തിനു രണ്ട് വയസ്സുള്ളപ്പോൾ മരണമടഞ്ഞു. പിതാവിന്റെ അമ്മയായിരുന്ന ജിജാബായി അദ്ദേഹത്തെ വളർത്തി.[2] ഒൻപതാം വയസ്സിൽ, 1665 ജൂൺ 11-ന് മുഗളരുമായി ശിവജി ഒപ്പുവെച്ചതായ പുരന്ദർ ഉടമ്പടി ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ ബന്ദിയായി അംബറിലെ രാജാ ജയ് സിങ് ഒന്നാമനോടൊപ്പം ജീവിക്കാൻ സാംബാജി അയക്കപ്പെട്ടു. ഈ കരാറിന്റെ ഫലമായി, സാംബാജി ഒരു മുഗൾ മാൻസാബ്ദാർ ആയി മാറി.[3]1666 മേയ് 12-ന് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ രാജസദസ്സിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവ് ശിവജിയും ഹാജരായി. ഔറംഗസേബ് രണ്ടുപേരെയും വീട്ടുതടങ്കലിലാക്കിയെങ്കിലും 1666 ജൂലൈ 22-ന് അവർ അവിടെനിന്നു രക്ഷപെട്ടു.[4] എന്നിരുന്നാലും രണ്ടുകൂട്ടരും അനുരഞ്ജനത്തിലെത്തുകയും 1666 മുതൽ 1670 വരെയുള്ള കാലഘട്ടത്തിൽ ഉഭയകക്ഷി ബന്ധം നിലനിൽക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ ശിവാജിയും സംബാജിയും മഗളരോടൊപ്പംചേർന്ന് ബിജാപ്പൂരിന്റെ സുൽത്താനേറ്റിനെതിരെ യുദ്ധം ചെയ്തിരുന്നു.[5]
ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി സാംബാജി ജിവുബായിയെ വിവാഹം കഴിക്കുകയും മറാത്താ ആചാരപ്രകാരം യേസുബായി എന്ന നാമം സ്വീകരിക്കുകയും ചെയ്തു. മുൻ ആശ്രയദാതാവും ഒരു ശക്തനായ ദേശ്മുഖ് അധികാരിയുമായിരുന്ന റാവു റാണ സൂര്യാജിറാവു സർവേയാൽ പരാജിതനാക്കപ്പെട്ട് ശിവജിയുടെ ആശ്രിതനായെത്തിയ പിലാജിറാവു ഷിർക്കേയുടെ പുത്രിയായിരുന്നു ജിവുബായി. അങ്ങനെ ഈ വിവാഹം കൊങ്കൺ തീരം വരെ ശിവജിക്ക് പ്രാപ്യമാകുന്നതിനു സഹായകമായി. യേസുബായി ആദ്യം ഭവാനി ബായി എന്ന മകൾക്കും പിന്നീട് ഷാഹു എന്ന പുത്രനും ജന്മം നൽകി.
സാംബാജിയുടെ പെരുമാറ്റം, ഉത്തരവാദിത്തമില്ലായ്മ ഉൾപ്പെടെയുള്ള ആരോപണങ്ങൾ, വിഷയാസക്തി എന്നിവ 1678 ൽ പനാല കോട്ടയിൽ തന്റെ മകനെ തടവിലാക്കാൻ ശിവജിയെ പ്രേരിപ്പിച്ചു. ഇതിലൂടെ ഒരു നിയന്ത്രണം സാധ്യമാണെന്ന് അദ്ദേഹം ചിന്തിച്ചു. സാമ്പാജി തന്റെ ഭാര്യയുമൊത്ത് ഈ കോട്ടയിൽ നിന്നും രക്ഷപെടുകയും 1678 ഡിസംബറിൽ മുഗളൻമാരുടെയുടുത്ത് അഭയം പ്രാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു വർഷത്തിനുശേഷം തന്നെ അറസ്റ്റു ചെയ്ത് ഡൽഹിയിലേയ്ക്കു് അയക്കാനുള്ള മുഗൾ വൈസ്രോയി ദിലീർ ഖാന്റെ ഒരു പദ്ധതിയെക്കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം കുടുംബത്തിലേയ്ക്കു തിരിച്ചുപോയി. തിരിച്ചെത്തിയ സാമ്പാജി പശ്ചാതാപമില്ലാത്തതിനാൽ പനാല കോട്ടയിൽ ശക്തമായ നിരീക്ഷണത്തിൽ പാർപ്പിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.