ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷേഖ് ഹസീന (ബംഗാളി: শেখ হাসিনা; ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.English: /ˈʃeɪx həˈsiːnə/, SHAYKH hə-SEE-nə; ജനനം 1947 സെപ്റ്റംബർ 28). 2009 ജനുവരി 9 മുതൽ ഈ സ്ഥാനം വഹിക്കുന്നത് ഹസീനയാണ്. 2014 ജനുവരി 14-ന് നടന്ന തിരഞ്ഞെടുപ്പിലും2018 ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലും ഷേഖ് ഹസീന ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതെസമയം 2018ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി.[1] 1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തുമുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയാർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്.
ഷേഖ് ഹസീന শেখ হাসিনা | |
---|---|
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2009 ജനുവരി 6 -2024 ആഗസ്റ്റ് 5 | |
രാഷ്ട്രപതി | ഇജാവുദ്ദീൻ അഹമദ് സില്ലുർ റഹ്മാൻ അബ്ദുൾ ഹമീദ് |
മുൻഗാമി | ഫക്രുദ്ദീൻ അഹമദ് (ചീഫ് അഡ്വൈസർ) |
പിൻഗാമി | മുഹമ്മദ് യൂനുസ് (ചീഫ് അഡ്വൈസർ) |
ഓഫീസിൽ 1996 ജൂൺ 23 – 2001 ജൂലൈ 15 | |
രാഷ്ട്രപതി | അബ്ദുർ റഹ്മാൻ ബിസ്വാസ് ഷഹാബുദ്ദീൻ അഹമദ് |
മുൻഗാമി | മുഹമ്മദ് ഹബീബുർ റഹ്മാൻ (ആക്റ്റിംഗ്) |
പിൻഗാമി | ലതീഫുർ റഹ്മാൻ (ആക്റ്റിംഗ്) |
ബംഗ്ലാദേശ് പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 2001 ഒക്റ്റോബർ 10 – 2006 ഒക്റ്റോബർ 29 | |
മുൻഗാമി | ഖാലിദ സിയ |
പിൻഗാമി | ഖാലിദ സിയ |
ഓഫീസിൽ 1991 മാർച്ച് 20 – 1996 മാർച്ച് 30 | |
മുൻഗാമി | എ.എസ്.എം. അബ്ദുർ റബ് |
പിൻഗാമി | ഖാലിദ സിയ |
ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 1981 മേയ് 17 | |
മുൻഗാമി | അസാദുസ്മാൻ ഖാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തുങ്കിപാറ, പൂർവ്വബംഗാൾ, പാകിസ്താന്റെ ഭരണപ്രദേശം (ഇപ്പോൾ ബംഗ്ലാദേശിൽ) | 28 സെപ്റ്റംബർ 1947
രാഷ്ട്രീയ കക്ഷി | അവാമി ലീഗ് |
മറ്റ് രാഷ്ട്രീയ അംഗത്വം | ഗ്രാന്റ് അലയൻസ് (2008–present) |
പങ്കാളി | വാസദ് മിയ (1968–2009) |
കുട്ടികൾ | സജീബ് വാസദ് സൈമ വാസദ് |
അൽമ മേറ്റർ | ഏഡൻ ഗേൾസ് കോളേജ് |
പ്രതിപക്ഷനേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കെയർടേക്കർ ഭരണകൂടം കൊലപാതകക്കുറ്റവും ഹസീനയ്ക്കുമേൽ ചുമത്തുകയുണ്ടായി.
2024 സർക്കാർ വിരുദ്ധപ്രക്ഷോഭം
1971 ൽ ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറി. ആഗസ്റ്റ് മാസം 05-ാം തിയ്യതി ബംഗ‌്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചു.[2] [3]
ഇതും കാണുക
- ഷേഖ് മുജീബുർ റഹ്മാൻ
- ബംഗ്ലാദേശ് അവാമി ലീഗ്
- സിയാവുർ റഹ്മാൻ
- ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി
- ഖാലിദ സിയ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.