Remove ads
ഷേക്സ്പിയർ കൃതികൾ എന്നറിയപ്പെടുന്ന രചനകളുടെ കർത്തൃത്തം ആരുടേത് എന്ന തർക്കം From Wikipedia, the free encyclopedia
ഷേക്സ്പിയർ കൃതികൾ എന്നറിയപ്പെടുന്ന രചനകളുടെ കർത്തൃത്തം ആരുടേത് എന്ന തർക്കമാണ് ഷേക്സ്പിയർ വിവാദം അഥവാ ഷേക്സ്പിയർ കർത്തൃത്ത വിവാദം (Shakespeare authorship controversy) എന്നറിയപ്പെടുന്നത്. വില്യം ഷേക്സ്പിയർ എന്നത് ഒരു അപരനാമം മാത്രമാണെന്നും ആ പേരിൽ മറ്റൊരാളോ ഒന്നിലധികം ആളുകളോ ആണ് യഥാർത്ഥ രചയിതാക്കൾ എന്നാണ് അപരവാദികൾ കരുതുന്നത്. എന്നാൽ ഈ അപരൻ ആരാണെന്നതിനെക്കുറിച്ചും കടുത്ത അഭിപ്രായഭിന്നതയുണ്ട്. അപരസ്ഥാനാർത്ഥിപട്ടികയിൽ മുൻനിരക്കാരായി നിലകൊള്ളുന്നത് ഫ്രാൻസിൻസ് ബേക്കൺ, ക്രിസ്റ്റഫർ മാർലോ, എഡ്വേഡ് ഡിവെറെ എന്നിവരാണ്.
സ്റ്റട്രാറ്റ്ഫോർഡ് ഒൺ ഏവൺ (Stratford upon Avon) ആണ് ഷേക്സപിയറുടെ ജന്മസ്ഥലമായി പരമ്പരാഗതമായി കരുതിവരുന്നത്. യഥാർത്ഥ ഷേക്സ്പിയർ ഈ ദേശത്തുകാരനേ അല്ല എന്ന കരുതുന്നതിനാൽ അപരവാദികൾ സ്റ്റ്ട്രാറ്റ്ഫോഡ് വിരുദ്ധവാദികൾ (anti Stratfordians) എന്നു വിളിക്കപ്പടുന്നു. ബേകൊനിയൻ വാദികളും(Baconian) ഒക്സ്ഫോഡ് വാദികളും (Oxfordian) അടങ്ങുന്നതാണ് ഇന്നത്തെ അപരവാദ ചേരി. ഇവരുടെ വാദമുഖങ്ങളിൽ ചിലത് ഇപ്രകാരമാണ്.
അറുപതിലേറെ ആളുകളുടെ പേരുകൾ ഷേക്സ്പിയർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.[1] 19ആം നൂറ്റാണ്ടിലാണ് (1848) അപരവേട്ട തുടങ്ങിയത്. 21ആം നൂറ്റാണ്ടിലും പുതിയ സ്ഥാനർത്ഥികൾ വന്നുകൊണ്ടേയിരിക്കുന്നു.
യഥാർത്ഥ ഷേക്സ്പിയർ ആരാണെന്നതിനെക്കുറിച്ച് വളരെയധികം ഗവേഷണങ്ങളും അന്വേഷണങ്ങളും നടന്നു കഴിഞ്ഞിരിക്കുന്നു. തെളിവുകൾ തേടി പ്രഗൽഭരുടെ ശവക്കല്ലറകൾ പോലും പൊളിച്ചു നോക്കിയ സന്ദർഭങ്ങളുണ്ട്. അപരന്മാരായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളവരിൽ രാജാക്കന്മാരും രാജ്ഞിമാരും ഉന്നത പ്രഭുക്കന്മാരും സാധാരണ കവികളും ഉൾപ്പെടുന്നു.ചില
പ്രമുഖർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.