From Wikipedia, the free encyclopedia
ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. ആംഗലേയ ഭാഷയിൽ Lung cancer എന്നു പറയുന്നു. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാം. അർബുദം മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ സ്തനാർബുദത്തിനു ശേഷം രണ്ടാമതും നിൽക്കുന്നു.
Lung cancer | |
---|---|
മറ്റ് പേരുകൾ | Lung carcinoma |
A chest X-ray showing a tumor in the lung (marked by arrow) | |
സ്പെഷ്യാലിറ്റി | Oncology, pulmonology |
ലക്ഷണങ്ങൾ | Coughing (including coughing up blood), weight loss, shortness of breath, chest pains[1] |
സാധാരണ തുടക്കം | ~70 years[2] |
തരങ്ങൾ | Small-cell lung carcinoma (SCLC), non-small-cell lung carcinoma (NSCLC)[3] |
അപകടസാധ്യത ഘടകങ്ങൾ | |
ഡയഗ്നോസ്റ്റിക് രീതി | Medical imaging, tissue biopsy[3][6] |
പ്രതിരോധം | Not smoking, avoiding asbestos exposure |
Treatment | Surgery, chemotherapy, radiotherapy[6] |
രോഗനിദാനം | Five-year survival rate 19.4% (US)[2] 41.4% (Japan)[7] |
ആവൃത്തി | 3.3 million affected as of 2015[8] |
മരണം | 1.7 million (2015)[9] |
ശ്വാസകോശാർബുദത്തിനുള്ള പ്രധാന കാരണങ്ങളിൽ പുകയിലയിലുള്ള തരം അർബുദകാരികൾ (Carcinogens), അയോണീകരണ ശേഷിയുള്ള വികിരണങ്ങൾ, വൈറസ് ബാധ എന്നിവ ഉൾപ്പെടുന്നു. ശ്വാസനാളീകോശങ്ങളിലെ ഡി.എൻ.എ.യിൽ അർബുദകാരികൾ കാലക്രമേണ വരുത്തുന്ന മാറ്റം ഒരു പരിധി കഴിയുമ്പോൾ അനിയന്ത്രിതമായ കോശവളർച്ചക്ക് വഴിതെളിയ്ക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.