From Wikipedia, the free encyclopedia
ശ്രീലങ്കയിലെ ഒരു ഇസ്ലാമിക മതമൌലികവാദ സംഘടനയാണ് ശ്രീലങ്കൻ ജമാഅത്തെ ഇസ്ലാമി. 1954 ൽ ജൂലൈ 18 ന് ഐലന്റ് ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ സംഘടനക്ക് ആദിരൂപം നൽകുകയും പിന്നീട് ശ്രീലങ്കൻ ജമാഅത്തെ ഇസ്ലാമി എന്ന പേരിലറിയപ്പെടുകയും ചെയ്തു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1941 ആഗസ്ത് 26 ന് സയ്യിദ് അബുൽ അഅ്ലാ മൗദൂദി ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകിയതിന് ശേഷം പഠാൻ കോട്ടിലാരംഭിച്ച് കലാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടി ശ്രീലങ്കയിലെത്തിയ മുഹമ്മദ് അബ്ദുൽ ഖാദർ ജീലാനിയാണ് ശ്രീലങ്കൻ ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകിയത്. ജനങ്ങൾ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിയിരുന്ന പശ്ചാത്തലത്തിൽ മുസ്ലിംകൾക്കിടയിൽ നവോത്ഥാനപരമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാരുന്നു പ്രവർത്തനങ്ങളുടെ തുടക്കം.മലബാറിൽ നിന്നും ഇവിടെ കച്ചവടത്തിനെത്തിയവരാണ് പ്രബോധന പ്രവർത്തനങ്ങൾ സജീവമാക്കിയത്. അരുൾ ജ്യോതി എന്ന പത്രവും ആശയപ്രചാരണത്തിനായി ആരംഭിച്ചു. ജീലാനിക്ക് ശേഷം യു.എം ഖാസിം നദവി അമീറായി തെരഞ്ഞടുക്കപ്പെട്ടു. വഴികാട്ടി എന്ന പത്രവും ആരംഭിച്ചു.1970 മുതൽ അൽ ഹസനാത്ത് എന്ന പേരിൽ തമിഴിലും പ്രബോധ്യ എന്ന പേരിൽ സിംഹളയിലും മാസികകൾ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്കായി ജംഇയ്യത്തു ത്വലബതിൽ ഇസ്ലാമിയ്യ എന്ന പോഷക സംഘട തുടങ്ങി. ശ്രീലങ്കയിൽ സാമൂഹിക-സാസ്കാരിക-സേവനമേഖലകളിൽ സംഘടന ഇടപ്പെട്ടു കൊണ്ടിരിക്കുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.